⚔️ബദ്ർ യുദ്ധം⚔️🛡Part-16🛡🌈ഇരു സൈന്യവും ബദറിൽ...🌈

 ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-16🛡



=======================

🌈ഇരു സൈന്യവും ബദറിൽ...🌈

========================



മുസ്‌ലിംകൾക്ക് മഴ വലിയ അനുഗ്രഹമായപ്പോൾ മുശ് രിക്കുകൾക്ക് മഴ ദോഷമായിട്ടാണ് ഭവിച്ചത്. മുശ് രിക്കുകൾ കയ്യടക്കിയിരുന്ന വെള്ളം മലിനമായി. അവർ തമ്പടിച്ചിരുന്ന സ്ഥലത്തുകൂടെ സഞ്ചരിക്കാൻ പറ്റാത്ത പരുവത്തിലായി. മഴ വർഷിപ്പിച്ചു അല്ലാഹു മുസ്‌ലിംകൾക്ക് ധൈര്യം പകരുകയും, ശത്രുക്കളിൽ ഭയം ജനിപ്പിക്കുകയും ചെയ്തു. ഇത് മുസ്‌ലിംകൾക്ക് ലഭിച്ച അനുപമ സഹായമാണ്. ശത്രുക്കളുടെ അംഗബല വർദ്ധനവും, ആയുധ ശേഷിയും, മുസ്‌ലിംകൾക്കിടയിൽ പരിഭ്രാന്തി പടർത്തിയിരുന്നു. അല്ലാഹു മഴ വർഷിപ്പിച്ചപ്പോൾ സഹായത്തിനും,  വിജയത്തിനുമുള്ള ഒരു   സൂചനയായി മാറി. യുദ്ധക്കളത്തിൽ മനോധൈര്യമാണ് വേണ്ടത്. അതുപോലെ ഇടറാത്ത കാൽപാദവും, ഹൃദയവും. മഴയിലൂടെ അവയെല്ലാം സ്വഹാബത്തിന് ലഭിച്ചു. ചുരുക്കത്തിൽ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മഴ സ്വഹാബത്തിന് അനുഗ്രഹമായി...


പ്രഭാതമായപ്പോൾ നബി ﷺ തങ്ങൾ എല്ലാവരേയും ഒരുമിച്ച് കൂട്ടി മരച്ചുവട്ടിൽ വെച്ച് സുബഹി നിസ്കരിച്ചു. നിസ്കാര ശേഷം നബി ﷺ തങ്ങൾ കുറച്ച് നേരം പ്രസംഗിച്ചു. യുദ്ധകാര്യങ്ങളെ കുറിച്ചും,  യുദ്ധത്തിലേക്ക് പ്രേരണ നൽകും വിധവുമായിരുന്നു പ്രസംഗം...


പിന്നെ നബി ﷺ തങ്ങൾ ജലാശയത്തിന് ദൂരത്തായി താമസിക്കാൻ ഒരുങ്ങി. അപ്പോൾ ഹുബ്ബാബ് ബ്നു മുൻദിർ (رضي الله عنه) ചോദിച്ചു: തിരുദൂതരേ ﷺ,,,  ഇതാണോ നമ്മുടെയിടം... الله വിന്റെ കൽപ്പന പ്രകാരമാണോ ഇവിടെ താമസിക്കുന്നത്?..  മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ പാടില്ലേ?...  അതല്ലാ സ്വാഭിപ്രായപ്രകാരമാണോ  ഇവിടം തിരഞ്ഞെടുത്തത്?..  നബി ﷺ തങ്ങൾ പ്രതിവചിച്ചു: അതെ,,,  സ്വഹാബി പറഞ്ഞു: ഓ  റസൂലെ ﷺ,, ഇതല്ല നമ്മുടെ സ്ഥലം. ശത്രുക്കൾ താമസിക്കുന്ന തടാക സ്ഥലത്തേക്ക് പോവാം. അവിടെ ഒരു കിണർ കുഴിച്ച് ഹൗളുണ്ടാക്കുക. നാം വെള്ളം കുടിക്കുകയും, അവർ വെളളം കുടിക്കാതിരിക്കുകയും ചെയ്യും. പിന്നെ ശത്രുക്കളുമായി ഏറ്റുമുട്ടാം...


ഹുബ്ബാബ് (رضي الله عنه) വിന്റെ അഭിപ്രായത്തിന് പൂർണ്ണ പിന്തുണയേകി നബി ﷺ തങ്ങൾ. അങ്ങനെ നബി ﷺ തങ്ങൾ സ്വഹാബത്തിനേയുമായി ഖുറൈശി തടാകത്തിനടുത്തായി താമസമാക്കി. അവിടെ ഒരു ഹൗള് ഉണ്ടാക്കി...


താമസ സ്ഥലം ഉറപ്പായ ശേഷം സഅദ്ബ്നു മുആദ് (رضي الله عنه) അഭിപ്രായപ്പെട്ടു. ഞങ്ങൾ ഒരു പന്തൽ ഉണ്ടാക്കട്ടെ. അങ്ങ് അതിൽ താമസിക്കുക. അങ്ങയുടെ ഒട്ടകത്തേയും അടുത്ത് തന്നെ നിർത്തണം. ഞങ്ങൾ യുദ്ധം ചെയ്യും.  الله വിജയം തന്നാൽ; അതാണല്ലോ നാം ആഗ്രഹിക്കുന്നത്. പരാജയമാണ് നമുക്ക് എങ്കിൽ ആ ഒട്ടകപ്പുറത്ത് കയറി അങ്ങ് രക്ഷപ്പെടുക. നബി ﷺ തങ്ങൾക്ക് ആ സ്വഹാബിയുടെ അഭിപ്രായം തൃപ്തിയായി. അദ്ധേഹത്തിന്റെ നന്മക്കായി ദുആ ചെയ്തു...


ഈന്തപ്പന ഓലകൊണ്ട് യുദ്ധമൈതാനിയിൽ തന്നെ നബി ﷺ തങ്ങൾക്ക് ഒരു പന്തൽ സ്വഹാബത്ത് ഒരുക്കി. നബി ﷺ തങ്ങൾ ഈ പന്തലിൽ താമസിച്ചു. കൂട്ടാളിയായി സ്വിദ്ധീഖ് (رضي الله عنه) മാത്രവും. സഅദ്ബ്നു മുആദ് (رضي الله عنه) പന്തലിന് പുറത്ത് കാവലിരുന്നു; ശത്രുക്കളെ നേരിടാനായി. കൂട്ടാളികളായി കുറച്ച് അൻസ്വാറുകളും. ഇന്ന് ബദറിലുള്ള മസ്ജിദുൽ ഹരീശ് ഈ പന്തൽ ഉണ്ടായിരുന്ന സ്ഥലത്താണ് നിലകൊള്ളുന്നത്. പള്ളിയുടെ പേര് തന്നെ പന്തലിനെ ഓർമ്മിപ്പിക്കുംവിധമാണ്...


_____________________________

7:  നോക്കുക; തഫ്സീർ റാസി (15/133-135)٠٠٠


8:  ഇബ്നു ഹിശാം (2/259 -60). ഒരഭിപ്രായത്തിൽ പറയുന്നു: ഹുബ്ബാബ് (رضي الله عنه) വിന്റെ അഭിപ്രായത്തിന് പിന്തുണയേകി ഒരു മലക്ക് വന്നു. കൂടെ ജീബ് രീൽ (عليه السّلام) ഉം ഉണ്ട്. മലക്ക് പറഞ്ഞു: ഓ നബിയേ ﷺ,,, അല്ലാഹുവിന്റെ സലാമുണ്ട് താങ്കൾക്ക്. ഹുബ്ബാബ് (رضي الله عنه) വിന്റെ അഭിപ്രായമാണ് നല്ലത്. അറിയുമോ? ജിബ് രീൽ (عليه السّلام) പറഞ്ഞു: എല്ലാ മലക്കുകളേയും അറിയില്ലെങ്കിലും ഈ മലക്കിനെ അറിയും... (അൽബിദായത്ത് വന്നിഹായ  3/304-305)٠٠٠

______________________________



(തുടരും..)



ان شاء الله


 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

💧💧💧💧💧💧💧💧💧💧💧