⚔️ബദ്ർ യുദ്ധം⚔️ 🛡Part-15🛡💧ഇരു സൈന്യവും ബദറിൽ...💧



    ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-15🛡


=======================

💧ഇരു സൈന്യവും ബദറിൽ...💧

========================


"നിങ്ങൾ (താഴ് വരയിൽ മദീനയോട്) അടുത്ത ഭാഗത്തും, അവർ അകന്ന ഭാഗത്തും, സാർത്ഥ വാഹക സംഘം നിങ്ങളേക്കാൾ താഴേയുമായിരുന്ന സന്ദർഭം"٠٠٠


ബദറിലെ ഉദ് വത്തുൽ ദുൻയയിൽ മുസ്‌ലിംകൾ ക്യാംപ് ചെയ്തപ്പോൾ ഉദ് വത്തുൽ ഖുസ് വയിലാണ് ഖുറൈശികൾ തമ്പടിച്ചത്. ദഫ്റാനിൽ നിന്നാണ് സ്വഹാബത്ത് ഉദ് വത്തുൽ ദുൻയയിൽ എത്തിയത്. ചതുപ്പ് നിലമായിരുന്നു മുസ്‌ലിംകളുടേത്. കാലുകളും, കുളമ്പുകളും താഴ്ന്ന് പോകുമായിരുന്നു ഈ സ്ഥലത്ത്. ഖുറൈശികൾ വെള്ളമുള്ള ഭാഗത്ത് നേരത്തേയെത്തി വെള്ള ശേഖരണത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തി٠٠٠


മാനസികമായ പ്രശ്നവും, ഉള്ളിൽ ഭയവുമുണ്ടായാൽ ഉറക്കം വരില്ല. എപ്പോഴും ചിന്തയിലായിരിക്കും. ഉറങ്ങിയാൽ തന്നെ ആനന്ദം ലഭിക്കില്ല. ശത്രുസൈന്യം സർവ്വ സന്നാഹങ്ങളുമായി തൊട്ടടുത്ത് തന്നെ തമ്പടിച്ചിരിക്കെ സ്വഹാബത്ത് ബദറിൽ സുഖമായി ഉറങ്ങി. ഉറക്കത്തിന്റെ ലഹരിയിലായിരുന്നു തലേ രാത്രിയിൽ. ബദറിലെ സ്വഹാബത്തിന്റെ ഉറക്കത്തെ കുറിച്ച് ഇബ്നു മസ്ഊദ് (رضي الله عنه) പറഞ്ഞു: "യുദ്ധ അണിയിലുള്ള ഉറക്കം ഈമാനിന്റെ ഭാഗമാണ്. നിസ്കാരത്തിലെ ഉറക്കം കാപട്യത്തിന്റേയും...  യുദ്ധത്തിലെ ഉറക്കം സ്വർഗ്ഗം ഉറപ്പാണെന്നതിനേയും, നിസ്കാരത്തിലേത് സ്വർഗ്ഗത്തെ അവഗണിക്കുന്നതിനേയുമാണ് സൂചിപ്പിക്കുന്നത്"٠٠٠


നബി ﷺ തങ്ങൾ ഉറങ്ങാത്ത രാത്രിയായിരുന്നു. ബദറിൽ സ്വഹാബത്ത് എല്ലാം ഉറങ്ങിയപ്പോൾ അവിടെയുള്ള ഒരു മരച്ചുവട്ടിൽ വെച്ച് നബി ﷺ തങ്ങൾ നേരം പുലരുവോളം നിസ്കരിച്ചു.   "യാ ഹയ്യു യാ ഖയ്യൂം " എന്ന് സുജൂദിൽ ആവർത്തിച്ച് ചൊല്ലിക്കൊണ്ടിരുന്നു...



______________________________

1: സൂറത്തുൽ അൻഫാൽ : 42٠٠٠


2: സിറത്തുന്നബി : (1/376)٠٠٠


3: ദലാഇലുന്നുബുവ്വ: (3/39)٠٠٠

______________________________



പ്രഭാതം വിടർന്നപ്പോൾ സ്വഹാബത്തിന് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും വെള്ളമില്ല. ഉറക്കത്തിൽ പലർക്കും കുളി നിർബന്ധമായി. കുളിക്കണം. അംഗശുദ്ധി വരുത്തണം. ദാഹശമനം വരുത്തണം. ഒന്നിനും ഒരു തുള്ളി വെള്ളമില്ല. വെള്ളമെല്ലാം ഖുറൈശികൾ കയടക്കിയിരിക്കുന്നു. അംഗശുദ്ധി വരുത്താൻ അന്ന് തയമ്മും നിയമമാക്കിയിരുന്നില്ല. വെള്ളമില്ലാതെ കാര്യങ്ങൾ എങ്ങനെ നിർവ്വഹിക്കും...? വുളൂ ഇല്ലാതെ, കുളിക്കാതെ എങ്ങനെ നിസ്കരിക്കും.?  ഈ സമയത്ത് സ്വഹാബത്തിനിടയിൽ പ്രത്യക്ഷപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇബ്ലീസ് ശ്രമിച്ചു. ഇബ്ലീസ് പറഞ്ഞു: നിങ്ങൾ സത്യത്തിന്റെ വക്താക്കളാണല്ലോ... നിങ്ങളുടെ വാദം നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിന്റെ റസൂലുമുണ്ട്. നിങ്ങളാണെങ്കിൽ അല്ലാഹുവിന്റെ ഔലിയാക്കളും. അവിശ്വാസികൾ വെള്ളം കയ്യടക്കിയിരിക്കുന്നു. നിങ്ങൾക്ക് ദാഹിക്കുന്നു.  കുളിക്കാതെ, വുളൂവെടുക്കാതെ എങ്ങനെ നിസ്കരിക്കും...


ഇബ്ലീസിന്റെ തന്ത്രം ഫലിച്ചില്ല. ദീൻ സംരക്ഷിക്കാൻ ഇറങ്ങിയവരെ അല്ലാഹു കൈവെടിയുമോ?... അല്ലാഹു ശക്തമായ മഴ നൽകി...


ഖുർആൻ പറയുന്നു: "ആകാശത്തുനിന്ന് നിങ്ങൾക്ക് മഴ വർഷിപ്പിച്ചു തന്നു. അതുകൊണ്ട് നിങ്ങൾ ശുദ്ധീകരിച്ചു. പിശാചിന്റെ ദുർബോധനം നിങ്ങളുടെ മനസ്സിൽ നിന്നും നീക്കി നിങ്ങൾക്കു പാദ സ്ഥിരത നൽകി"٠٠٠


മഴ പെയ്തപ്പോൾ മുസ്ലിംകൾക്ക് വെള്ളം സുലഭമായി അവർ വേണ്ടുവോളം ഉപയോഗിച്ചു. ആവശ്യങ്ങളെല്ലാം നിർവ്വഹിച്ചു. ശേഷിച്ചത് ശേഖരിച്ചുവെച്ചു. മഴ വർഷിച്ചതോടെ ആ സ്ഥലവും ഒന്ന് നന്നായി. പൊടിപടലങ്ങൾ നീങ്ങി. നിലം ഉറച്ചു. അതോടൊപ്പം സ്വഹാബത്തിന്റെ പൈശാചിക ബാധയും നീങ്ങി. ചുരുക്കത്തിൽ ബദറിലെ മഴ സ്വഹാബത്തിന്റെ മനസ്സും, ശരീരവും പരിശുദ്ധമാക്കി٠٠٠


(തുടരും...)



          🌷ان شاء الله🌷

 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️