⚔️ബദ്ർ യുദ്ധം⚔️🛡Part-14🛡നബി ﷺ തങ്ങൾ: ഞങ്ങൾ വെള്ളത്തിൽ നിന്ന്...




 ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-14🛡



നബി ﷺ തങ്ങൾ: ഞങ്ങൾ വെള്ളത്തിൽ നിന്ന്...


വൃദ്ധൻ: ഏത് ജലത്തിൽ നിന്ന്, ഇറാഖിലെ തടാകത്തിൽ നിന്നോ?...


റമളാൻ 16 ന് വ്യാഴാഴ്ച നബി ﷺ തങ്ങളും, സ്വഹാബത്തും ബദറിനടുത്തെത്തി. അവിടെയെത്തിയപ്പോൾ ശത്രുക്കളെക്കുറിച്ച് അറിയാനായി വീണ്ടും സംഘത്തെ അയച്ചു. അലി (رضي الله عنه), സുബൈറുബ്നു അവ്വാം (رضي الله عنه), സഅദ്ബ്നു അബീ വഖാസ്വ് (رضي الله عنه), എന്നിവരെയാണ് ശത്രുനീക്കമറിയാനായി നിയോഗിച്ചത്. ഖുറൈശികൾക്ക് വെള്ളമെത്തിച്ച് കൊടുക്കുന്ന രണ്ട് കുട്ടികളെ അന്വേഷണ സംഘത്തിന് ലഭിച്ചു. അവർ കുട്ടികളെ നബി ﷺ തങ്ങളുടെ അടുത്തെത്തിച്ചു. അപ്പോൾ നബി ﷺ തങ്ങൾ നിസ്കരിക്കുകയായിരുന്നു...


സ്വഹാബത്തിന്റെ ചോദ്യത്തിന് രണ്ട് കുട്ടികളും പറഞ്ഞു: ഞങ്ങൾ ഖുറൈശികൾക്ക് വെള്ളമെത്തിച്ച് കൊടുക്കുന്നവരാണ്. വെള്ളത്തിനായി അവർ ഞങ്ങളെ അയച്ചതാണ്. കുട്ടികൾ പറഞ്ഞതിൽ സ്വഹാബത്ത് തൃപ്തരായില്ല. അവർ ആഗ്രഹിച്ചത് അബൂ സുഫ്‌യാനെക്കുറിച്ച് അറിയാനാണ്. തൃപ്തരാവാതെ സ്വഹാബത്ത് കുട്ടികളെ അടിച്ചു. അടി ശക്തമായപ്പോൾ കുട്ടികൾ അബൂ സുഫ്‌യാനെ കുറിച്ചായി പറയൽ. അപ്പോൾ അടിയും നിർത്തി. നിസ്കാരം കഴിഞ്ഞ് നബി ﷺ തങ്ങൾ പറഞ്ഞു: അവർ സത്യം പറഞ്ഞാൽ  നിങ്ങൾ അടിക്കുന്നു. കളവ് പറഞ്ഞാൽ നിർത്തുന്നു. അല്ലാഹുവാണേ സത്യം, കുട്ടികൾ പറഞ്ഞത് ഖുറൈശികളെ കുറിച്ചാണ്...



_____________________________

4: ആദ്യകാലത്ത് മുസ്‌ലിമായ മുഹാജിറാണ് ഉമൈർ (رضي الله عنه).. അദ്ധേഹത്തിന്റെ വാൾ വളരെ നീളമുണ്ടായിരുന്നു. (ത്വബഖാത്ത് ഇബ്നു സഅദ് (3/110 -111),,  ഉസ്ദുൽ ഹാബ (3/795 - 96)...


5: മാഅ് കൊണ്ട് നബി ﷺ തങ്ങൾ ഉദ്ധേശിച്ചത് ശുക്ലമാണ്.  സുഫ്‌യാനുൽ ഇംരിയായിരുന്നു ഈ വൃദ്ധൻ (ഇബ്നു ഹിശാം  2/255)...

_____________________________


പിന്നീട് നബി ﷺ തങ്ങൾ കുട്ടികളോട് ചോദിച്ചു: "ഖുറൈശികളെ കുറിച്ച് വല്ലതും? "..    "ഈ ചരൽക്കുന്നിനപ്പുറത്താണ്  ഖുറൈശികൾ "  കുട്ടികൾ മറുപടി നൽകി...


നബി ﷺ തങ്ങൾ: എത്ര പേരുണ്ട്?...


കുട്ടികൾ: കുറേയുണ്ട്. എത്രയെന്ന് അറിയില്ല...


നബി ﷺ തങ്ങൾ: ഓരോ ദിവസം എത്ര മൃഗത്തെ അറുക്കും?..


കുട്ടികൾ: ചില ദിവസം പത്ത്. ചിലപ്പോൾ ഒമ്പത്...


നബി ﷺ തങ്ങൾ പറഞ്ഞു: ശത്രുക്കൾ തൊള്ളായിരത്തിന്റേയും, ആയിരത്തിന്റേയും ഇടയിലാണ്. ശത്രു സൈന്യത്തിലുള്ള ഖുറൈശി  പ്രമുഖരെയെല്ലാം കുട്ടികളിൽ നിന്ന് മനസ്സിലാക്കിയ നബി ﷺ തങ്ങൾ പറഞ്ഞു: "മക്കിയതാ, അതിന്റെ കരളിന്റെ കഷ്ണം തന്നെ നമ്മിലേക്ക് എറിഞ്ഞ് തന്നിരിക്കുന്നു...


മദീനയിൽ നിന്ന് മക്കയിലേക്കുള്ള വഴിയിൽ ഹഖിഖ്, ദുൽഹുലൈഫ, ദാത്തുൽ ജൈശ്, തുർബാൻ, മലത്ത്, ഹഖിഖുൽ ഹമാം, ശനൂഖ, ദഫ്റാൻ വഴിയാണ് നബി ﷺ തങ്ങളും, സ്വഹാബത്തും ബദറിൽ എത്തിയത്...



_____________________________

6: ഒരു ദിവസം നൂറുപേർ ഒരു ഒട്ടകത്തെ ഭക്ഷിക്കുന്നു.. അത് വെച്ചാണ് നബി ﷺ തങ്ങൾ എണ്ണം കണക്കാക്കിയത്. ആയിരം പേർ തികയാത്തത് കൊണ്ടാണ് ചില ദിവസം ഒമ്പത് എണ്ണത്തെ അറുത്ത് തലേദിവസത്തെ ബാക്കി ഉപയോഗിക്കുന്നു...


7: ഇബ്നു ഹിശാം (2/251-252)  അൽബിദായത്തു വന്നിഹായ (3/301-302)...

_____________________________


(തുടരും...)


    🔸ان شاء الله🔸


 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🟢🟢🟢🟢🟢🟢🟢🟢🟢🟢🟢