⚔️ബദ്ർ യുദ്ധം⚔️ 🛡Part-13🛡💠സവഹാബത്ത് ബദറിലേക്ക്...💠
⚔️ബദ്ർ യുദ്ധം⚔️
🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️
🛡Part-13🛡
=======================
💠സവഹാബത്ത് ബദറിലേക്ക്...💠
=======================
ബദറിലേക്കുള്ള യാത്രയിൽ റൗഹാഹിലെ സജ്സജ് കിണറിനടുത്ത് നബി ﷺ തങ്ങൾ ഇറങ്ങി. അവിടെ വെച്ച് അബൂ ലുബാബയെ (رضي الله عنه) മദീനയുടെ ഉത്തരവാദിത്വമേൽപ്പിച്ച് തിരിച്ചയച്ചു. മദീനയിൽ നിന്ന് ഒരു മൈൽ അപ്പുറമുള്ള അബൂഹതബ കിണറിനടുത്ത് വെച്ച് ആളുകളെ എണ്ണി ക്ലിപ്തമായി. അയോഗ്യരായ ചിലരെയെല്ലാം ഒഴിവാക്കി. ഉസാമത്ത് ബ്നു സൈദ് (رضي الله عنه), റാഫി ഇബ്നു ഹുദൈദ് (رضي الله عنه), ബറാഅത്ത് ബ്നു ഹാരിസ് (رضي الله عنه), സൈദ്ബ്നു അർഖം (رضي الله عنه), സൈദുബ്നു സാബിത് (رضي الله عنه), തുടങ്ങിയവരെ തിരിച്ചയച്ചു. 16 വയസ്സുള്ള ഉമൈർ ബ്നു അബീ വഖാസിനെ (رضي الله عنه) തിരിച്ചയക്കാൻ ഒരുങ്ങിയപ്പോൾ അദ്ധേഹം കരഞ്ഞ് കൊണ്ട് വേവലാതിപ്പെട്ടപ്പോൾ നബി ﷺ തങ്ങൾ അനുമതി നൽകി...
_____________________________
2: ഹസ്റജ് കാരനായ സഅ്ദ്ബ്നു ഉബാദ (رضي الله عنه) യാണെന്നും അഭിപ്രായമുണ്ട്. അദ്ധേഹം ബദറിൽ പങ്കെടുത്തില്ല എന്ന അഭിപ്രായമുണ്ട്. ഈ അഭിപ്രായമുള്ളത് കൊണ്ട് മദീനയിൽ വെച്ചാണ് അഭിപ്രായ പ്രകടനം നടത്തിയത് എന്നുമുണ്ട്. (ഫത്ഹുൽ ബാരി : 9/197... മവാഹിബുലദുന്നിയ്യ : 1/352)...
3: (അൽബിദായത്തു വന്നിഹായ 3/298-99)... നബി ﷺ തങ്ങൾ രണ്ട് വട്ടം സ്വഹാബത്തിനോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഒന്ന് : അബൂ സുഫ്‌യാൻ വരുന്ന വിവരം ലഭിച്ച് മദീനയിൽ നിന്ന് പുറപ്പെടും മുമ്പ്, മറ്റേത് വഴിയിൽ വെച്ചും. (ഫത്ഹുൽ ബാരി 9/197)...
_____________________________
ഉമൈർ (رضي الله عنه) വിന്റെ സഹോദരൻ സഅദ് (رضي الله عنه) പറയുന്നു: നബി ﷺ തങ്ങൾ ഞങ്ങളെ പരിശോധിച്ചുകൊണ്ടിരിക്കെ അനുജൻ പതുക്കെ പതുക്കെ മുന്നോട്ട് വരുന്നു.. അപ്പോൾ ഞാൻ ചോദിച്ചു: "എന്താ സഹോദരാ ഇത്...?" ഉമൈർ (رضي الله عنه) പറഞ്ഞു: നബി ﷺ തങ്ങൾ എന്നെ കണ്ടാൽ മടക്കി അയക്കുന്നതിനെ ഞാൻ ഭയപ്പെടുന്നു. ഞാൻ കൂടെ പുറപ്പെടാൻ ആഗ്രഹിക്കുന്നു. അല്ലാഹു എനിക്ക് രക്തസാക്ഷിത്വം നൽകിയേക്കാം...
ഉമൈർ (رضي الله عنه) വിന്റെ ആഗ്രഹത്തിന് വഴങ്ങി നബി ﷺ അനുമതി നൽകി. അങ്ങനെ ധീരമായി യുദ്ധം ചെയ്ത് ബദറിൽ അംറുബ്നു അബ്ദുൽ വുദിന്റെ കരങ്ങളാൽ രക്തസാക്ഷിത്വം പൂകി...
യുദ്ധം എന്നതായി സ്വഹാബത്തിന്റെ യാത്രാ ലക്ഷ്യം. ബദറിനടുത്ത് നബി ﷺ തങ്ങളും, സ്വഹാബത്തും ഇറങ്ങി. വൃദ്ധനായ അറബിയോട് ചോദിച്ചു: ഖുറൈശികളെ കുറിച്ചും, മുഹമ്മദിന്റെ ﷺ സംഘത്തെ കുറിച്ചും വല്ലതും അറിയുമോ?...
വൃദ്ധൻ : നിങ്ങൾ ആരാണെന്ന് പറഞ്ഞാൽ വിവരം തരാം...
നബി ﷺ തങ്ങൾ : ഞങ്ങളുടെ ചോദ്യത്തിന് മറുപടി തരിക. എന്നിട്ടാവാം അത്...
വൃദ്ധൻ : അങ്ങനെയോ..?!
നബി ﷺ തങ്ങൾ : അതെ...
വൃദ്ധൻ: മുഹമ്മദും ﷺ സംഘവും ഇന്ന ദിവസം പുറപ്പെട്ട് എനിക്ക് കിട്ടിയ വിവരം ശരിയാണെങ്കിൽ ഇപ്പോൾ ഇന്ന സ്ഥലത്ത് എത്തി. (നബി ﷺ തങ്ങൾ എത്തിയ സ്ഥലത്തെ കുറിച്ചാണ് പറഞ്ഞത്).. ഖുറൈശികൾ ഇന്ന ദിവസം പുറപ്പെട്ട് - അതും എനിക്ക് കിട്ടിയ വിവരം ശരിയാണെങ്കിൽ ഇപ്പോൾ അവർ ഇന്ന സ്ഥലത്ത് ഉണ്ട്. (അപ്പോൾ ഖുറൈശികൾ ഉള്ള സ്ഥലത്തെ കുറിച്ച് തന്നെ പറഞ്ഞു)...
ഇനി പറയൂ...! നിങ്ങൾ ആരാണ്..?
(തുടരും...)
💎ان شاء الله💎
FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
Post a Comment