⚔️ബദ്ർ യുദ്ധം⚔️🛡Part-12🛡🌈സവഹാബത്ത് ബദറിലേക്ക്🌈
⚔️ബദ്ർ യുദ്ധം⚔️
🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️
🛡Part-12🛡
=======================
🌈സവഹാബത്ത് ബദറിലേക്ക്🌈
=======================
യുദ്ധപ്രതീക്ഷയില്ലാതേയാണ് സ്വഹാബത്ത് മദീനയിൽ നിന്ന് യാത്ര തിരിച്ചത്. അബൂ സുഫ്‌യാന്റെ നേതൃത്വത്തിൽ ഒരു വാർത്തക സംഘം വരുന്നുണ്ട്. അവരെ നേരിടാനുള്ള തയ്യാറെടുപ്പാണ് സ്വഹാബത്ത് നടത്തിയത്. അതിന് അവരേക്കാൾ "അഞ്ച് " ഇരട്ടിയിലധികം ആളുകളുണ്ട്. നബി ﷺ തങ്ങൾ മദീനയിൽ വെച്ച് പറഞ്ഞതും അബൂ സുഫ്‌യാനെ നേരിടാനുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ നബി ﷺ തങ്ങൾ പുറപ്പെടുന്ന വിവരം അറിഞ്ഞ ചിലരെല്ലാം മാറി നിന്നു. എന്നാൽ നബി ﷺ തങ്ങൾ ഈ മാറി നിന്നവരെ ആക്ഷേപിച്ചില്ല. മുഹാജിറുകളിൽ ചിലരെല്ലാം യുദ്ധം മുൻകൂട്ടി കണ്ടിരുന്നു. അൻസ്വാറുകൾക്കിടയിൽ പ്രതീക്ഷയുള്ളവരും ഉണ്ടായിരുന്നു. വളരെ കുറവായിരുന്നു ഇവർ...
വാർത്തക സംഘത്തെ തേടിയുള്ള യാത്രാമധ്യേ ഗതിയാകെ മാറി. സ്വഫ്റാഹിനടുത്ത ദഹ്റാനിൽ എത്തിയപ്പോഴാണ് ഖുറൈശികൾ പ്രതിരോധിക്കാൻ വരുന്ന വിവരം നബി ﷺ തങ്ങൾക്ക് ലഭിച്ചത്. ജിബ്രീൽ (عليه السّلام) വഹ് യുമായി നബി ﷺ തങ്ങളുടെ അടുക്കൽ വന്ന് പറഞ്ഞു: രണ്ടാൽ ഒരു സംഘം - അബൂ സുഫ്‌യാന്റെ നേതൃത്വത്തിലുള്ള വാർത്തക സംഘം, അല്ലെങ്കിൽ ഖുറൈശികൾ...
മക്കയിൽ നിന്ന് ഖുറൈശികൾ വരുന്ന വിവരം ഉറപ്പായപ്പോൾ നബി ﷺ തങ്ങൾ സ്വഹാബത്തുമായി കൂടിയാലോചന നടത്തി. സ്വിദ്ധീഖ് (رضي الله عنه), ഉമർ (رضي الله عنه), എന്നിവർ ഉചിതമായ മറുപടി നൽകി. മിഖ്ദാദ് ബ്നു അംറ് (رضي الله عنه) നബി ﷺ തങ്ങളോട് പറഞ്ഞു: നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക. ഞങ്ങൾ ഇവിടെയിരിക്കാം. എന്ന് ഇസ്റായീല്യർ മൂസാ നബി (عليه السّلام) നോട് പറഞ്ഞതുപോലെ ഞങ്ങൾ പറയില്ല. അങ്ങും, റബ്ബും പോയി യുദ്ധം ചെയ്യുക. കൂടെ ഞങ്ങളുമുണ്ട്. അല്ലാഹുവാണെ സത്യം, ഇവിടെ നിന്ന് എത്യോപ്യയിൽ പോയി യുദ്ധം ചെയ്യാൻ പറഞ്ഞാലും ഞങ്ങൾ യുദ്ധം ചെയ്യും. ഇതുകേട്ട മാത്രയിൽ നബി ﷺ തങ്ങളുടെ മുഖം പ്രകാശികമായി. ആ സ്വഹാബിയുടെ നൻമക്കായി നബി ﷺ തങ്ങൾ ദുആ: ചെയ്തു...
_____________________________
1: ബൈളാവി : (3/50)
_____________________________
"ഓ ജനങ്ങളേ, എനിക്ക് വിവരം തരൂ" നബി ﷺ തങ്ങൾ പറഞ്ഞു... അൻസ്വാറുകളെ ഉദ്ധേശിച്ചായിരുന്നു അവർത്തിച്ചുള്ള ഈ ചോദ്യം... ആവർത്തിച്ച് ചോദിക്കാൻ കാരണം മറ്റൊന്നായിരുന്നു. നബി ﷺ തങ്ങളെ മദീനയിൽ ശത്രു സംഹാരത്തെ തൊട്ട് സംരക്ഷിക്കാനാണ് അൻസ്വാറുകൾ നബി ﷺ തങ്ങളോട് ബൈഅതുൽ അഖബയിൽ വെച്ച് ഉടമ്പടി ചെയ്തത്. യുദ്ധത്തിനായോ, ശത്രുവിനെ തേടിയോ പുറപ്പെടുമെന്ന് അവർ തമ്മിൽ കരാർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ അഭിപ്രായമായിരുന്നു നബി ﷺ തങ്ങൾക്ക് അറിയേണ്ടിയിരുന്നത്. അതിന് വേണ്ടിയാണ് വീണ്ടും ചോദിച്ചത്...
അപ്പോൾ അൻസ്വാർ പതാക വാഹകൻ സഅദ്ബ്നു മുആദ് (رضي الله عنه) ചോദിച്ചു: "ഞങ്ങളെയാണോ അങ്ങ് ഉദ്ധേശിച്ചത് ?".. "അതെ " എന്ന് നബി ﷺ തങ്ങൾ മറുപടി നൽകി. സഅദ് (رضي الله عنه) പറഞ്ഞു: ഞങ്ങൾ അങ്ങയെ വിശ്വസിച്ചു. വാസ്തവമാക്കി. അങ്ങ് കൊണ്ടുവന്നതാണ് സത്യം. ഞങ്ങളുടെ കരാർ പൂർത്തിയായി. അങ്ങ് പറയുന്നത് കേൾക്കുകയും٫ വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങ് ഉദ്ധേശിച്ച കാര്യത്തിലേക്ക് പോവുക. കൂടെ ഞങ്ങളുമുണ്ട്. അല്ലാഹുവാണെ സത്യം, അങ്ങ് ഞങ്ങളെ കൊണ്ടുപോയി കടലിൽ മുങ്ങിയാൽ കൂടെ ഞങ്ങളും മുങ്ങും. ഞങ്ങളിൽ നിന്ന് ഒരാളും പിന്തിരിയില്ല. ശത്രുക്കളോട് പൊരുതാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. യുദ്ധത്തിൽ ഞങ്ങൾ ക്ഷമിക്കും. സഅദ് (رضي الله عنه) വിന്റെ വാക്കുകൾ കേട്ടപ്പോൾ നബി ﷺ തങ്ങളുടെ മുഖം പ്രസന്നമായി. നബി ﷺ തങ്ങൾ പറഞ്ഞു: പുറപ്പെടൂ...! സന്തോഷിക്കൂ...!! الله രണ്ടാലൊരു സംഘത്തെയാണ് വാഗ്ദാനം ചെയ്തത്. വാർത്തക സംഘം, അല്ലെങ്കിൽ ഖുറൈശികൾ... ശത്രുക്കളുടെ പതനസ്ഥാനം ഞാൻ കാണുന്നു. അബൂ സുഫ്‌യാൻ രക്ഷപ്പെട്ടിരിക്കുന്നുവെന്നും, ഇനിയുള്ളത് ഖുറൈശികളുമായുള്ള യുദ്ധമാണെന്നും സ്വഹാബത്തിന് അപ്പോഴാണ് മനസ്സിലായത്...
(തുടരും...)
💎ان شاء الله💎
FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
Post a Comment