⚔️ബദ്ർ യുദ്ധം⚔️ 🛡Part-11🛡🔸അബൂ സുഫ്‌യാന്റെ രക്ഷപ്പെടലും, അബൂജഹലിന്റെ അഹങ്കാരവും...🔸

 


  ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-11🛡



=======================

🔸അബൂ സുഫ്‌യാന്റെ രക്ഷപ്പെടലും, അബൂജഹലിന്റെ അഹങ്കാരവും...🔸

=======================


മദീനയിൽ നിന്ന് നബി ﷺ യും, സ്വഹാബത്തും പ്രതിരോധിക്കാനായി വരുന്നുണ്ടെന്ന വിവരം അറിഞ്ഞ ഉടൻ അബൂ സുഫ്‌യാനും സംഘവും ചെങ്കടൽ തീരം വഴി രക്ഷപ്പെട്ട് മക്കയിലെത്തി. ഖുറൈശികൾ ജുഹ്ഫയിലെത്തിയപ്പോൾ അബൂ സുഫ്‌യാന്റെ സന്ദേശമവർക്കെത്തി. "നിങ്ങൾ ആയുധങ്ങളും, ആളുകളുമായി പുറപ്പെട്ടത് വാർത്തക സംഘത്തെ സംരക്ഷിക്കാൻ വേണ്ടിയാണല്ലോ; അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങൾ രക്ഷപ്പെട്ടു. അതുകൊണ്ട് നിങ്ങൾ മടങ്ങുക ". ഖൈസ്ബ്നു ളംറിൽ ഖൈസ് മുഖേന അബൂ സുഫ്‌യാൻ അയച്ച സന്ദേശത്തിന്റെ കാതലാണിത്...


അബൂ സുഫ്‌യാന്റെ സന്ദേശം ലഭിച്ചയുടൻ അബൂജഹൽ തന്റെ തനിനിറം പ്രകടമാക്കി. അഹങ്കാരവും, അഹംഭാവവും സംഗമിച്ച അബൂജഹൽ പറഞ്ഞു: "അല്ലാഹുവാണേ സത്യം,, ബദറിൽ എത്താതെ മടങ്ങില്ല. അവിടെ മൂന്ന് ദിവസം താമസിക്കും. മൃഗങ്ങളെ അറുത്ത് ഭക്ഷിക്കും. കള്ളുകുടിക്കും. ഗായികമാർ പാട്ടുപാടും. ഇതുകാണുമ്പോൾ അറബികൾ ഞങ്ങളെ എക്കാലവും പേടിക്കും...


അബൂജഹലിന്റെ ധിക്കാരവാക്കുകൾ കേട്ട് അബൂ സുഫ്‌യാൻ പറഞ്ഞു: ഇത് കൊടും വഞ്ചനയാണ്. വഞ്ചന ദുർലക്ഷണവും മനുഷ്യനെ നീചനാക്കുന്നതുമാണ്. അവർ പുറപ്പെട്ടത് വാർത്തക സംഘത്തെ രക്ഷിക്കാനാണ്. എന്നാൽ അല്ലാഹു അതിനെ രക്ഷപ്പെടുത്തി. ജുനൈദ്ബ്നുൽ സ്വല്ത്ത് ബ്നു മഹ്റമ ജുഹ്ഫയിൽ വെച്ച് ഒരു സ്വപ്നം കണ്ടു. ഒട്ടകങ്ങളുടെ അകമ്പടിയോടെ ഒരു കുതിരപ്പടയാളി വന്ന് പറഞ്ഞു: ഉത്ബത്ത്, ശൈബത്ത്, അബുൽ ഹഖം (അബൂജഹൽ), ഉമയ്യത്ത്, തുടങ്ങിയവർ കൊല്ലപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു. ബദറിൽ പിന്നീട് കൊല്ലപ്പെട്ട ഖുറൈശി പ്രമുഖരെല്ലാം വിളിച്ചു പറഞ്ഞ കൂട്ടത്തിലുണ്ടായിരുന്നു. പിന്നീട് തന്റെ ഒട്ടകപ്പെട്ടി ഖുറൈശി കൂടാരത്തിലേക്കയച്ചു. അതിൽ നിന്ന് രക്തം ചീറ്റി എല്ലാവരുടെ ശരീരത്തിലുമായി. ഈ സ്വപ്ന വാർത്ത കേട്ട അബൂജഹൽ പറഞ്ഞു: "അബ്ദുൽ മുത്വലിബിന്റെ കുടുംബത്തിലെ മറ്റൊരു പ്രവാചകനാണിത്. നാളെ ശത്രുക്കളുമായി ഏറ്റുമുട്ടിയാൽ നാം ജയിക്കും. തീർച്ച"...


അബൂ സുഫ്‌യാൻ രക്ഷപ്പെട്ട വിവരം അറിഞ്ഞപ്പോൾ ബനൂ സുഹ്റ നേതാവ് അഹ്നസ് ബ്നു ശരിഖ് പറഞ്ഞു: "ഓ ബനൂ സുഹ്റ !!  നിങ്ങളുടെ ധനത്തേയും, അബൂ സുഫ്‌യാനേയും സംഘത്തേയും الله രക്ഷിച്ചു. വാർത്തക സംഘത്തിലുണ്ടായിരുന്ന നേതാവ് മഹ്റമത്ത് ബ്നു നൗഫൽ സുരക്ഷിതനാണ്. അവർ സുരക്ഷിതരായതുകൊണ്ട് ഇനി നിങ്ങളുടെ ആവശ്യമില്ല. അതുകൊണ്ട് നാം മടങ്ങുക ". അഹ്നസ് ബ്നു ശരിഖിന്റെ നേതൃത്വത്തിൽ ബനൂ സുഹ്റ, ബനൂ ശരീഖ്, ഗോത്രക്കാർ ജുഹ്ഫയിൽ വെച്ച് തന്നെ മടങ്ങി. നൂറോളം പേരുണ്ടായിരുന്ന ഈ സംഘത്തിൽ ഈ രണ്ട് ഗോത്രങ്ങളിൽ നിന്നും  ആരും ബദറിൽ സംബന്ധിച്ചിട്ടില്ല...


ഖുറൈശി സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രമുഖനാണ് ത്വാലിബ് ബ്നു അബീത്വാലിബ്. യാത്ര കുറച്ച് പിന്നിട്ട ശേഷം ഖുറൈശി പ്രമുഖരുമായി ചർച്ച നടത്തി. അദ്ധേഹം പറഞ്ഞു: ഓ! ബനൂ ഹിശാം, അല്ലാഹുവാണെ സത്യം,, നിങ്ങളോടൊപ്പം പുറപ്പെട്ടിട്ടുണ്ടെങ്കിലും സാഹചര്യം മുഹമ്മദിന്ന് ﷺ അനുകൂലമാണെന്ന് നാം മനസ്സിലാക്കുന്നു. അങ്ങനെ ത്വാലിബും കുറച്ച് പേരും മക്കയിലേക്ക് തിരികെ പോയി...


വഴിയിൽ വെച്ച് ചിലരെങ്കിലും മടങ്ങിയ നിരാശയിൽ ഖുറൈശി സൈന്യം ബദറിലെ ഉത്ബത്തുൽ ഖുസ് വയിൽ തമ്പടിച്ചു...


_____________________________

1: അൽ ബിദായത്തു വന്നിഹായ : (3/302-03)...


2: 300 പേരാണ് മടങ്ങിയത് എന്നും അഭിപ്രായമുണ്ട്. (സീറത്തുന്നബവി - 1/369)...


3: നബി ﷺ തങ്ങളുടെ പിതൃവ്യൻ അബൂത്വാലിബിന്റെ മകനാണദ്ധേഹം...

_____________________________


(തുടരും...)



🌷ان شاء الله🌷


 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰