⚔️ബദ്ർ യുദ്ധം⚔️ 🛡Part-10🛡🥀ഖറൈശികൾ ഒരുങ്ങുന്നു...🥀
⚔️ബദ്ർ യുദ്ധം⚔️
🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️
🛡Part-10🛡
=======================
🥀ഖറൈശികൾ ഒരുങ്ങുന്നു...🥀
=======================
"മക്കയിൽ വെച്ചോ" ഉമയ്യത്ത് ചോദിച്ചു. അറിയില്ല, സഅദ് (رضي الله عنه) മറുപടി നൽകി...
സുഹൃത്ത് സഅദ് (رضي الله عنه) വിന്റെ വാക്ക് കേട്ട് ഉമയ്യത്ത് ഭയന്ന് വീട്ടിൽ ചെന്ന് ഭാര്യയോട് പറഞ്ഞു: ഓ ഉമ്മു സ്വഫ് വാൻ,,, കേട്ടില്ലേ സഅദ് (رضي الله عنه) എന്നോട് പറഞ്ഞത്. എന്താ പറഞ്ഞത്? ഭാര്യ ചോദിച്ചു.. മുസ്‌ലിംകളുടെ കരങ്ങളാൽ ഞാൻ കൊല്ലപ്പെടുമെന്ന് മുഹമ്മദ് ﷺ പറഞ്ഞിട്ടുണ്ട്. മക്കയിൽ വെച്ചോ..? ഭാര്യ ചോദിച്ചു.. അറിയില്ല. അതുകൊണ്ട് ഞാൻ ഇനി മക്കയ്ക്ക് വെളിയിൽ പോവില്ല. ഉമയ്യത്ത് പ്രതികരിച്ചു...
അബൂ സുഫ്‌യാനെ സംരക്ഷിക്കാനായി എല്ലാവരും പുറപ്പെടാൻ ഒരുങ്ങിയപ്പോൾ ഉമയ്യത്ത് മാത്രം തയ്യാറായില്ല. അബൂജഹൽ വന്ന് പറഞ്ഞു: ഓ അബൂ സ്വഫ് വാൻ,, മക്കയിലെ നേതാവായ നിങ്ങൾ പിന്തിരിയുകയോ?. നിങ്ങൾ പിന്തിയാൽ മറ്റുള്ളവരും പിൻമാറും. അങ്ങനെ പലതും പറഞ്ഞ് അബൂജഹൽ ഉമയ്യത്തിനെ പ്രേരിപ്പിച്ചു. ഒടുവിൽ അദ്ധേഹം പുറപ്പെടാൻ തയ്യാറായി. ഭാര്യയോട് പറഞ്ഞു: പോവാനുള്ള തയ്യാറെടുപ്പ് നടത്തൂ... അപ്പോൾ ഭാര്യ ഉമയ്യത്തിനോട് ചോദിച്ചു: യസ്രിബ് (മദീനയി) ലെ സുഹൃത്ത് പറഞ്ഞത് മറന്നോ അബൂ സ്വഫ് വാൻ..? ഇല്ല,, അവരോടൊപ്പം അൽപ ദൂരം വരെയാണ് ഞാൻ പോവുക. ഉമയ്യത്ത് പ്രതികരിച്ചു. ഒടുവിൽ അബൂജഹലിന്റെ നിർബന്ധത്തിനും വഴങ്ങി ബദറിലെത്തി വാളിനിരയായി...
_____________________________
7: നോക്കുക: ബുഖാരി: (64-2, 3950)
_____________________________
ഖുറൈശികളുടെ പുറപ്പാട് വൻ സജ്ജീകരണങ്ങളോടെയാണ്. അക്കാലത്തെ എല്ലാ നിലയിലുമുള്ള തയ്യാറെടുപ്പുമുണ്ട്. 950 ഓളം പടയാളികൾ, 600 പടയങ്കികൾ, 200 കുതിരകൾ, 700 ഒട്ടകങ്ങൾ, കൂടാതെ ആഹ്ളാദ തിമിർത്താടാൻ കുറേ ഗായികമാരും. ദഫ് മുട്ടി, മുസ്ലിമീങ്ങളെ ആക്ഷേപിച്ച് ഇവർ പാട്ട് പാടി. അഹങ്കാരവും, പ്രതാപവും കൊട്ടിഘോഷിച്ച് ആഹ്ലാദത്തോടെയാണ് അവരുടെ യാത്ര. യാത്രയിൽ ഭക്ഷണത്തിന് യാതൊരു തടസ്സവുമില്ലായിരുന്നു. അവർ വേണ്ടുവോളം ഭക്ഷണം കഴിച്ചു. ഒമ്പതോ, പത്തോ വീതം ഒട്ടകങ്ങളെ ഓരോ ദിവസവും അറുത്തു. മക്കയിൽ നിന്ന് പുറപ്പെട്ട ആ സുദിനം തന്നെ അബൂജഹൽ പത്ത് ഒട്ടകത്തെ കശാപ്പുചെയ്തു. അടുത്ത ദിനം അഫ്സാനിൽ വെച്ച് ഉമയ്യത്ത് ഒമ്പത് എണ്ണത്തേയും അറുത്തു. ഖുറൈശി പ്രമുഖരെല്ലാം മാറി മാറി അറവിന് നേതൃത്വം നൽകി. കൂടെയുണ്ടായിരുന്ന അബ്ബാസുബ്നു അബ്ദുൽ മുത്വലിബ് പത്ത് ഒട്ടകത്തേയാണ് അറുത്തത്...
ഖുറൈശി പതാക വാഹകർ നള്റുബ്നു ഹാരിസ്, അബൂ അസീസ്ബ്നു ഉമൈർ, ത്വൽഹത്ത് ബ്നു അബീ ത്വൽഹ, സ്വാഹിബ്നു യസീദ്, എന്നിവരായിരുന്നു. അബൂജഹൽ ആയിരുന്നു സംഘതലവൻ. ഉത്ബത്, ശൈബത്, ഉമയ്യത്ത്, ശബാബ്നു അബ്ദുൽ മുത്വലിബ്, സംഅതുബ്നു അസ് വദ്, സുഹൈൽബ്നു അംറ്, തുടങ്ങി ഖുറൈശി പ്രമുഖരെല്ലാം സംഘത്തിലുണ്ടായിരുന്നു...
മക്കയിൽ നിന്ന് ഖുറൈശികൾ പുറപ്പെട്ടപ്പോൾ ഗുണകാംക്ഷികളായി ചമഞ്ഞ് ഇബ്ലീസും അനുയായികളും ഒപ്പം ചേർന്നു. ബനൂ കിനാന ഗോത്രത്തിലെ പ്രമുഖനായ സുറാഖത്ത്ബ്നു മാലികിബ്നി ജഅ്ശമിൽ മുദ്ലജിയുടെ രൂപത്തിലായിരുന്നു ഇബ്ലീസ്. ഒരു കൊലപാതകത്തിന്റെ പേരിൽ ഖുറൈശികൾ ബനൂ കിനാനക്കാരുമായി ശത്രുതയിലായിരുന്നു. വഴിയിൽ വെച്ച് അവർ അക്രമിക്കുമോയെന്ന ഭയം ഖുറൈശികൾക്കുണ്ടായിരുന്നു. ആ ഭയം നീങ്ങി. പൂർണ്ണ ധൈര്യത്തോടെ മുസ്‌ലിംകളോട് യുദ്ധം ചെയ്യാൻ വേണ്ടിയാണ് കിനാന പ്രമുഖന്റെ രൂപത്തിൽ തന്നെ ഇബ്ലീസ് ഖുറൈശികളുടെ ഇടയിൽ പ്രത്യക്ഷപ്പെട്ടത്. " ഇന്ന് ജനങ്ങളിൽ നിങ്ങളെ തോൽപ്പിക്കാൻ ആരുംതന്നെയില്ല. തീർച്ചയായും ഞാൻ നിങ്ങളുടെ സംരക്ഷകനായിരിക്കും " എന്ന് പറഞ്ഞ് പിശാച് അവർക്ക് അവരുടെ ചെയ്തികൾ ഭംഗിയായി തോന്നിപ്പിച്ചു...
_____________________________
8: ഹള്റ്ബ്നു ഹാരിസിന് ശേഷമാണ് ഇയാൾ പതാകയേന്തിയത്. മുസ്അബുബ്നു ഉമൈറിന്റെ സഹോദരനാണ് ഹള്റ്. ബദറിൽ ബന്ദിയാക്കപ്പെട്ടു...
9: ഖുർആൻ : (8/48 )
_____________________________
(തുടരും..)
🌈ان شاء الله🌈
FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
Post a Comment