സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി അജ്മീരി (റ)
*സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി അജ്മീരി (റ)*
👑👑👑🇮🇳🇮🇳🇮🇳👑👑👑
ഖാജാ തങ്ങളുടെ സ്മരണകൾ കൊണ്ടനുഗ്രഹീതമായ മാസമാണ് റജബ്. അവരുടെ ജനനവും മരണവും റജബ് മാസത്തിലായിരുന്നു.
(വഫാത്ത് റജബ് 06)
ഹിജ്‌റ 633, റജബ് ആറിനാണ് ഖാജാ തങ്ങളുടെ വഫാത്ത്. ആ ദിവസം മുഴുവൻ റൂമിൽ വാതിലടച്ച് ഏകാന്തനായി ധ്യാനനിരതനായിരുന്നു. വാതിലിന് സമീപം കാത്തിരുന്ന സ്‌നേഹജനങ്ങൾ റൂമിനകത്ത് പലരുടെയും ശബ്ദങ്ങൾ കേട്ടു. വാതിൽ തുറന്ന് നോക്കിയപ്പോൾ എന്നെന്നേക്കുമായി യാത്ര പറഞ്ഞിരുന്നു. ആ നെറ്റിത്തടത്തിൽ ദിവ്യപ്രകാശത്താലുള്ള ഒരു ലിഖിതം കണ്ടു. “ഹാദാ ഹബീബുല്ലാഹ്, മാത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ അവന്റെ പ്രീതിയിലായി വിട പറഞ്ഞിരിക്കുന്നു) മർഹൂം ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (റ) യുടെ മവാഹിബുൽ റബ്ബിൽ മതീൻ (പേജ് 26) ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി അസാധാരണ സംഭവങ്ങൾ മഹാനിൽ നിന്ന് പ്രകടമായി. മരിച്ച വ്യക്തിയെ അല്ലാഹുവിന്റെ സഹായത്താൽ ജീവിപ്പിച്ചതും അഗ്നിയാരാധകരെ വെല്ലുവിളിച്ച് തന്റെ ഒരു അനുയായിയെ തീയിൽ നടത്തിച്ചതും അടക്കം നാലായിരത്തോളം കറാമത്തുകൾ ഖാജാ തങ്ങളിലൂടെ പ്രകടമായതായി ചരിത്രം രേഖപ്പെടുത്തുന്നു.
തങ്ങളോടൊപ്പം സ്വർഗ്ഗം പുൽകാൻ നാഥൻ തുണക്കട്ടെ ആമീൻ.
Post a Comment