സ്വലാത്തിന്റെ ബറകത്ത്

‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ ‎‎‎‎‎
☘️☘️☘️☘️☘️☘️☘️☘️☘️

സ്വലാത്തിന്റെ ബറകത്ത്


ﻭﻗﺪ ﺣﻜﻲ ﺃﻥ اﻣﺮﺃﺓ ﺟﺎءﺕ ﺇﻟﻰ اﻟﺤﺴﻦ اﻟﺒﺼﺮﻱ ﺭﺣﻤﻪ اﻟﻠﻪ ﻓﻘﺎﻟﺖ: ﺇﻥ اﺑﻨﺘﻲ ﻣﺎﺗﺖ ﻭﻗﺪ ﺃﺣﺒﺒﺖ ﺃﻥ ﺃﺭاﻫﺎ ﻓﻲ اﻟﻤﻨﺎﻡ، ﻓﻌﻠﻤﻨﻲ ﺻﻼﺓ ﺃﺻﻠﻴﻬﺎ ﻟﻌﻠﻲ ﺃﺭاﻫﺎ ﻓﻌﻠﻤﻬﺎ ﺻﻼﺓ ﻓﺮﺃﺕ اﺑﻨﺘﻬﺎ ﻭﻋﻠﻴﻬﺎ ﻟﺒﺎﺱ اﻟﻘﻄﺮاﻥ ﻭاﻟﻐﻞ ﻓﻲ ﻋﻨﻘﻬﺎ ﻭاﻟﻘﻴﺪ ﻓﻲ ﺭﺟﻠﻬﺎ ﻓﺎﺭﺗﺎﻋﺖ ﻟﺬﻟﻚ ﻓﺄﻋﻠﻤﺖ اﻟﺤﺴﻦ ﻓﺎﻏﺘﻢ ﻋﻠﻴﻬﺎ، ﻓﻠﻢ ﺗﻤﺾ ﻣﺪﺓ ﺣﺘﻰ ﺭﺁﻫﺎ اﻟﺤﺴﻦ ﻓﻲ اﻟﻤﻨﺎﻡ ﻭﻫﻲ ﻓﻲ اﻟﺠﻨﺔ ﻋﻠﻰ ﺳﺮﻳﺮ ﻭﻋﻠﻰ ﺭﺃﺳﻬﺎ ﺗﺎﺝ. ﻓﻘﺎﻟﺖ ﻟﻪ ﻳﺎ ﺷﻴﺦ: ﺃﻣﺎ ﺗﻌﺮﻓﻨﻲ؟ ﻗﺎﻝ: ﻻ، ﻗﺎﻟﺖ ﻟﻪ: ﺃﻧﺎ ﺗﻠﻚ اﻟﻤﺮﺃﺓ اﻟﺘﻲ ﻋﻠﻤﺖ ﺃﻣﻲ اﻟﺼﻼﺓ ﻓﺮﺃﺗﻨﻲ ﻓﻲ اﻟﻤﻨﺎﻡ، ﻗﺎﻝ ﻟﻬﺎ: ﻓﻤﺎ ﺳﺒﺐ ﺃﻣﺮﻙ؟ ﻗﺎﻟﺖ: ﻣﺮ ﺑﻤﻘﺒﺮﺗﻨﺎ ﺭﺟﻞ ﻓﺼﻠﻰ ﻋﻠﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻛﺎﻥ ﻓﻲ اﻟﻤﻘﺒﺮﺓ ﺧﻤﺴﻤﺎﺋﺔ ﻭﺳﺘﻮﻥ ﺇﻧﺴﺎﻧﺎً ﻓﻲ اﻟﻌﺬاﺏ ﻓﻨﻮﺩﻱ: اﺭﻓﻌﻮا اﻟﻌﺬاﺏ ﻋﻨﻬﻢ ﺑﺒﺮﻛﺔ ﺻﻼﺓ ﻫﺬا اﻟﺮﺟﻞ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ. 
(التذكرة :١/٢٨٠ )

     ഒരു സ്ത്രീ ഹസനുൽ ബസ്വരി (റ) വിന്റെ അടുക്കൽ വന്ന് പറഞ്ഞു:

 “എന്റെ മകൾ മരണപ്പെട്ടു. ഞാൻ അവളെ സ്വപ്നത്തിൽ കാണാൻ ആഗ്രഹിക്കുന്നു. അതിന് വല്ല സ്വലാത്തും പറഞ്ഞു തരൂ. ഞാൻ അത് ചൊല്ലിയാൽ അവളെ സ്വപ്നത്തിൽ കാണണം."

 അങ്ങനെ പറഞ്ഞ സ്വലാത്ത് ചൊല്ലി അവളെ സ്വപ്നത്തിൽ കണ്ടു. അവളുടെ വസ്ത്രം കറുത്ത ടാറിന്റേതായിരുന്നു. കഴുത്തിൽ കുരുക്കും കാലിൽ ചങ്ങലയും ഉണ്ടായിരുന്നു. അതു കണ്ട മാതാവ് ഭയന്നു വിറച്ചു. അവളത് ഹസൻ ബസ്വരി (റ) വിനെ അറിയിച്ചു. അദ്ദേഹത്തിനും വിഷമമായി.

 കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ഹസൻ (റ) തന്നെ അവളെ സ്വപ്നത്തിൽ ദർശിച്ചു. അവൾ ഒരു സ്വർഗ്ഗീയശയ്യയിലിരിക്കുന്നു! തലയിൽ കിരീടം ! അവൾ ചോദിച്ചു.

    “ശെയ്ഖവർകളേ, താങ്കൾക്കെന്നെ അറിയില്ലേ..?”
 “ഇല്ല.”
 “എന്റെ ഉമ്മാക്ക് എന്നെ സ്വപ്നദർശനത്തിനായി താങ്കൾ സ്വലാത്ത് നൽകിയപ്പോൾ എന്നെ കിനാവിൽ കണ്ടില്ലേ, ആ സ്ത്രീയാണ് ഞാൻ.”

 “നിന്റെ ഈയവസ്ഥക്കു കാരണമെന്താണ്..?”

 “ഞങ്ങളുടെ മഖ്ബറയിലൂടെ ഒരു മനുഷ്യൻ കടന്നു പോയി. അങ്ങനെ അയാൾ നബിﷺതങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലി. ഈ മഖ്ബറയിൽ അഞ്ഞൂറ്റിയറുപത് പേർ ശിക്ഷയിലായിരുന്നു. അപ്പോൾ വിളിയാളം കേട്ടു. 

 “ഈ മനുഷ്യൻ നബിﷺതങ്ങളുടെ മേലിലുള്ള സ്വലാത്ത് ചൊല്ലിയതിന്റെ ബറകത് കൊണ്ട് അവരിൽ നിന്ന് ശിക്ഷ ഉയർത്തുക.
  (അത്തദ്കിറ:1/280)