🛡Part-5🛡 ⚔️ബദ്ർ യുദ്ധം⚔️


   ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️

  



            🛡Part-5🛡





അന്വേഷണ സംഘത്തെ ശാമിലേക്കയച്ച് പത്ത് ദിവസം കഴിഞ്ഞാണ് നബി ﷺ യും, സ്വഹാബത്തും മദീനയിൽ നിന്ന് ബദ്റിലേക്ക് പുറപ്പെട്ടത്. ഹിജ്റ രണ്ടാംവർഷം റമളാൻ ഏഴിന് ശേഷമായിരുന്നു ഈ യാത്ര. യാത്ര തിരിക്കുംമുമ്പേ സ്വഹാബത്തിനോട് പൊതുവായും, അൻസ്വാറുകളോട് പ്രത്യേകമായും നബി ﷺ അഭിപ്രായം ആരാഞ്ഞു...


അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (رضي الله عنه) വിനെ മദീനയിലെ ജമാഅത്ത് നിസ്കാരത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചാണ് നബി ﷺ പുറപ്പെട്ടത്. യാത്രാമദ്ധ്യേ റൗഹാഹിൽ വെച്ച് അൻസാരിയായ അബൂലുബാബ (رضي الله عنه) യെ മദീനയുടെ കാര്യം നോക്കാനായി തിരിച്ചയച്ചു. 313 പേരുമായിട്ടാണ് യാത്ര. 77 മുഹാജിറുകളും, 236 അൻസ്വാറുകളും..  ഇത്രയും പേർക്ക് സഞ്ചരിക്കാൻ 70 ഒട്ടകം. മിഖ്ദാദ് (رضي الله عنه), സുബൈർ (رضي الله عنه) എന്നിവരുടെ ഓരോ കുതിര, അറുപത് പടയങ്കി, ഇത്രയുമാണ് നബി ﷺ യുടേയും, സ്വഹാബത്തിന്റേയും അടുക്കലുള്ള യാത്രാ സാമഗ്രികൾ. യുദ്ധം ഉദ്ധേശിച്ചല്ലല്ലോ യാത്ര. അതുകൊണ്ട് തന്നെ കാര്യമായ ഒരുക്കമില്ലാതെ, വേണ്ടത്ര ആയുധങ്ങൾ കരുതാതേയാണ് സ്വഹാബത്ത് യാത്ര പുറപ്പെട്ടത്. അൻസ്വാറുകളുടെ പ്രഥമ യുദ്ധയാത്രയായിരുന്നു ബദ്റിലേക്കുള്ളത്...



_____________________________


2: മവാഹിബുല്ലദുന്നിയ്യ (1/350)...


3: 314 അല്ല, 315 എന്നും അഭിപ്രായമുണ്ട്.. (സ്വിറത്തു നബവിയ്യ..  (1/364)...


4: മിഖ്ദാദ് (رضي الله عنه) വിന്റെ കുതിരയുടെ പേര് സഹബത്ത്, സുബൈർ (رضي الله عنه) വിന്റേത് സൈബത്ത് എന്നുമായിരുന്നു. (അൽ കാമിൽ - 2/119)...


_____________________________


വാഹനങ്ങളുടെ കുറവ് കാരണം രണ്ടോ, മുന്നോ, പേർ ഒരേ ഒട്ടകത്തിൻമേൽ തന്നെ യാത്ര ചെയ്തു. ഊഴമായി കയറിയും, ഇറങ്ങിയുമായിരുന്നു യാത്ര. നബി ﷺ, അലി (رضي الله عنه), മർസദ്ബ്നു അബിമർസദിൽ ഗനവി (رضي الله عنه), എന്നിവർ ഊഴമിട്ട് കയറിയും, ഇറങ്ങിയും, തെളിച്ചുമാണ് യാത്ര ചെയ്തത്. നബി ﷺ തങ്ങൾക്ക് ഇറങ്ങേണ്ട സന്ദർഭമെത്തിയപ്പോൾ ഇരുവരും പറഞ്ഞു: അങ്ങ് ഇറങ്ങേണ്ട; ഞങ്ങൾ ഇറങ്ങി തെളിച്ചുകൊള്ളാം..   അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ പ്രതിഫലത്തിൽ നിന്നും ഞാൻ ഐശ്വര്യവാനല്ല. നടക്കാൻ നിങ്ങൾ എന്നേക്കാൾ ശക്തരുമല്ല. സ്വിദ്ധീഖ് (رضي الله عنه), ഉമർ (رضي الله عنه), അബ്ദുർറഹ്മാനുബ്നു ഔഫ് (رضي الله عنه) എന്നിവരും, സൈദുബ്നു ഹാരിസ് (رضي الله عنه), അനസ് (رضي الله عنه), അബൂ കബ്ശ (رضي الله عنه), ഹംസ (رضي الله عنه), എന്നിവർ ഒരേ ഒട്ടകത്തിൻമേലാണ് യാത്ര ചെയ്തത്...


സ്വഹാബത്തിന്റെ പക്കൽ മൂന്ന് പതാകകൾ ഉണ്ടായിരുന്നു: വെളുത്ത ഒന്നും, കറുത്ത രണ്ടെണ്ണവും. മുസ്അബ് ബ്നു ഉമൈർ (رضي الله عنه) വെളുത്ത പതാക വഹിച്ചു. മുന്നിലായി കറുത്ത പതാകകൾ അലി (رضي الله عنه) വും, അൻസ്വാരിയായ സഅദുബ്നു മുആദും (رضي الله عنه), കയ്യിലേന്തി...


യാത്രയിൽ നബി ﷺ തങ്ങൾ ദുആ ചെയ്തു: " അല്ലാഹുവേ, ഇവർ നഗ്നരാണ്. ഇവർക്ക് വസ്ത്രം ധരിപ്പിക്കേണമേ !!. ഇവർ വിശക്കുന്നവരാണ്. ഇവരുടെ വിശപ്പടക്കേണമേ !!. നബി ﷺ യുടെ പ്രാർത്ഥന ഫലിച്ചു; ഒട്ടകങ്ങൾ അവർക്ക് ലഭിച്ചു. വസ്ത്രമില്ലാതിരുന്നവർക്ക് വസ്ത്രം ലഭിച്ചു. ഭക്ഷണം ആവശ്യത്തിന് കിട്ടി...



     

  (തുടരും...)



      💧ان شاء الله💧


 FULL PART ⚔️ബദ്ർ യുദ്ധം⚔️ CLICK HERE

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🎋🎋🎋🎋🎋🎋🎋🎋🎋🎋🎋