(PART 46) ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
k
ഹബീബിനെ ﷺ 💖പ്രണയിച്ചവൾ
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
⛔️Part-46⛔️
'പ്രിയ കൂട്ടുകാരന് കണ്ണീരോടെ വിട...'
ഫൈസലിന്റെ ഫോട്ടോക്ക് താഴെ ഇങ്ങനെ ക്യാപ്ഷന്‍ കൊടുത്തുകൊണ്ടുള്ള വാട്‌സപ്പ് സ്റ്റാറ്റസുകളാണ് അതിരാവിലെ ഫോണെടുത്തപ്പോള്‍ തന്നെ ഫൈറൂസയുടെ കണ്ണുകളിലുടക്കിയത്.
അവള്‍ തന്റെ കണ്ണുകളെ വിശ്വസിച്ചില്ല. താന്‍ കണ്ടത് സത്യമാവരുതേയെന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു കൊണ്ട് നിജസ്ഥിതിയറിയാന്‍ വീണ്ടും വാട്‌സപ്പില്‍ സ്‌ക്രോള്‍ ചെയ്തു.
'ട്രക്കും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു'
എന്ന തലവാചകത്തില്‍ ഒരു വാര്‍ത്തയുടെ ലിങ്കില്‍ അവള്‍ ക്ലിക്ക് ചെയ്തു.
'തേക്കന്നൂര്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന ബൈക്കിന് എതിരെ നിന്ന് വന്ന ട്രക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കുളമംഗലം സ്വദേശി ഫൈസല്‍ (20) ആണ് മരിച്ചത്.'
വാര്‍ത്തയുടെ ആദ്യ ഭാഗം വായിച്ചപ്പോള്‍ തന്നെ ഫൈറൂസയുടെ കണ്ണുകളില്‍ ഇരുട്ടു കയറി. അവള്‍ക്ക് തലകറങ്ങി അബോധവസ്ഥയിലെന്നപ്പോലെ അവൾ കട്ടിലിലേക്ക് മറിഞ്ഞു വീണു.
****
ആശുപത്രിയില്‍ നിന്ന് എല്ലാ പ്രോസീജ്യറും കഴിഞ്ഞ് പുലര്‍ച്ചെയാണ് ഫാതിഹ് വീട്ടിലെത്തിയത്. ഒന്ന് ഫ്രഷായി വന്നപ്പോഴേക്കും സുബ്ഹ് ബാങ്ക് വിളിച്ചു. നിസ്‌കാരത്തിന് വേണ്ടി പള്ളിയിലേക്ക് പോയി. നിസ്‌കാര ശേഷം അവന്‍ സ്വാദിഖ് ഉസ്താദിനോട് കാര്യങ്ങളെല്ലാം ധരിപ്പിച്ചു.
ഫൈസലുമായി അത്രവലിയ ആത്മബന്ധമൊന്നുമില്ലായിരുന്നെങ്കിലും അവന്‍ തന്റെ ആരല്ലാമോ ആയിരുന്നുവെന്ന തോന്നല്‍.
ഏറ്റവും അടുത്ത ആരോ വേര്‍ പിരിഞ്ഞതിന്റെ വേദന.
താന്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കലിമ ചൊല്ലിക്കൊടുത്തപ്പോള്‍ അതേറ്റു ചൊല്ലിയാണ് അവന്‍ മരിച്ചതെന്ന് പറഞ്ഞപ്പോള്‍ ഉസ്താദ് അല്ലാഹുവിനെ സ്തുദിച്ചു.
തുടര്‍ന്ന് ഫാതിഹിന്റെ തോളില്‍ തട്ടിയിട്ട് സമാധാനിപ്പിക്കാനെന്നോണം ഉസ്താദ് പറഞ്ഞു.
'ഭാഗ്യം ചെയ്ത കുട്ടിയാണവന്‍.' ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ദിക്റിന്റെ പവിത്രത മനസ്സിലാക്കിയവര്‍ ആ കുട്ടിയുടെ അവസനാ നിമിഷം പോലെ തന്റെ മരണത്തിനുമുണ്ടാവാന്‍ കൊതിച്ചു പോവും!. സ്വര്‍ഗ ലോകത്തിന്റെ താക്കോലാണാപദം. ഹബീബായ നബി ﷺ തങ്ങള്‍ ഒരിക്കല്‍ പറഞ്ഞു
' ഞാനും എന്റെ മുമ്പുള്ള നബിമാരും പറഞ്ഞതില്‍ വെച്ച് ഏറ്റവും ഉത്തമമായ വചനം' ലാ ഇലാഹ ഇല്ലല്ലാഹ് 'എന്നതാണ്."
ഉസ്താദ് ഒന്ന് നിറുത്തിയതിന് ശേഷം പറഞ്ഞു.
'ഹബീബ് ﷺ തുടര്‍ന്നു.
'മൂസാ നബി (അ) ഒരിക്കല്‍ പ്രാര്‍ത്ഥിച്ചു. എനിക്ക് നിന്നെ സ്മരിക്കാനും നിന്നോട് പ്രാര്‍ത്ഥിക്കാനുമുതകുന്ന ഒരു കാര്യം നീയെന്ന പഠിപ്പിക്കണേ റബ്ബേ....'
ഉടനെ അല്ലാഹുവിന്റെ മറുപടിയെത്തി
' ലാ ഇലാഹ ഇല്ലല്ലാഹ്'
മൂസാനബിക്ക് (അ)തൃപ്തിയായില്ല. അവിടുന്ന വീണ്ടും ചോദിച്ചു.
'റബ്ബേ...ഇത് എല്ലാവരും പറയുന്നതല്ലേ...? '
മൂസാനബിയുടെ (അ)ആശങ്കക്ക് അല്ലാഹുവില്‍ നിന്ന് വീണ്ടും മറുപടി വന്നു.
' മൂസാ, നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക'
എന്നിട്ടും മൂസാനബിക്ക് (അ)മതിയായില്ല. അവിടുന്ന് വീണ്ടും ചോദിച്ചു
' നീ...അല്ലാതെ ആരാധ്യനില്ലെന്ന് തീര്‍ച്ച തന്നെ, ഞാന്‍ ഉദ്ദേശിക്കുന്നത് എനിക്ക് മാത്രം പ്രത്യേകമായ ഒരു ദിക്‌റാണ്.'
ഉടനെ അല്ലാഹുവിന്റെ മറുപടിയെത്തി
' ഓ മൂസാ...ഏഴ് ആകാശവും അതിലുള്ള മറ്റുസൃഷ്ടികളും ഏഴ് ഭൂമികളും ഒരു തട്ടിലും' 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നത് മറ്റൊരു തട്ടിലും വെച്ചാല്‍' ലാ ഇലാഹ ഇല്ലല്ലാഹ്' എല്ലാത്തിനെക്കാളും ഭാരം തൂങ്ങുന്നതാണ്'
ഇതാണ് ഡോക്ടറെ ആ കലിമത്തിന്റെ പവറ്'
ഉസ്താദ് തന്റെ വലതു കൈ ഫാതിഹിന്റെ തോളിലും ഇടതു കൈകൊണ്ട് തന്റെ താടിയിലും തടവിക്കൊണ്ട് ചിന്താനിമഗ്നനായി പറഞ്ഞു.
'ആ കുട്ടി ചെയ്ത എന്തോ ഒരു നന്മ അല്ലാഹു സ്വീകരിച്ചതിന്റെ തെളിവാണ് അവന് കലിമ ചൊല്ലിമരിക്കാന്‍ സാധിച്ചത്. കാരണം ഈ ലോകത്തുള്ള ഓരോ വിശ്വാസിയും ജീവിക്കുന്നത് തന്നെ മരിക്കുന്ന സമയത്ത് ഈമാന്‍ കിട്ടിയൊന്ന് പോകാന്‍ വേണ്ടിയാണ്. പ്രത്യേക്ഷത്തില്‍ നമ്മളെത്ര സുന്ദരമായി ജീവിച്ചാലും മുഴുവന്‍ സമയവും ആരാധനയിലായിരുന്നാലും അവസാനം നന്നാവണമെങ്കില്‍ ഈ കര്‍മങ്ങളെല്ലാം റബ്ബ് സ്വീകരിച്ചെന്ന് നമുക്കുറപ്പ് കിട്ടണ്ടേ...!? അതോണ്ട് നമ്മളീ കാട്ടിക്കൂട്ടുന്നതൊന്നുമാവില്ല റബ്ബ് സ്വീകരിക്കുക..'
ഉസ്താദ് എന്തോ ആലോചിച്ചു കൊണ്ട് തുടർന്നു.
' ഞാനൊരു സംഭവം പറയാം അപ്പൊ ഡോക്ടര്‍ക്ക് ഒന്നുകൂടെ കൃത്യമായി കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. മഹാനായ ഇമാം ഗസ്സാലിയുടെ മരണത്തിന് ശേഷം ഒരാള്‍ സ്വപ്‌നം കണ്ടു.
കണ്ടയാൾ ചോദിച്ചു.
' എന്താണ് നിങ്ങളുടെ അവസ്ത...?'
മഹാനവര്‍കള്‍ പറഞ്ഞു
' അല്‍ ഹംദുലില്ലാഹ്....വളരെ സന്തോഷമാണ്...ഇവിടെ എല്ലാ സുഖസൗകര്യങ്ങളോടും കൂടെയാണ് ഞാന്‍ ജീവിക്കുന്നത്..'
അയാള്‍ വീണ്ടും ചോദിച്ചു
' നിങ്ങളില്‍ നിന്ന് അല്ലാഹു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട കാര്യം എന്തായിരുന്നു...?'
ഇമാം ഗസ്സാലി മറുപടി പറഞ്ഞു
' ഞാന്‍ ഒരുപാട് കിതാബുകളുടെ രചനകള്‍ നടത്തിയിട്ടുണ്ട്. മറ്റനേകം സല്‍കര്‍മങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ, അല്ലാഹു എന്നില്‍ നിന്ന് ഏറ്റവും ആത്മാര്‍ത്ഥതയോടെ സ്വീകരിച്ച കാര്യമെന്താണെന്നയുമോ...!?
ഒരു
രാത്രി ഞാന്‍ എഴുതികൊണ്ടിരിക്കുമ്പോള്‍ എന്റെ എഴുത്താണിയുടെ തുമ്പില്‍ മഷികുടിക്കാനായി ഒരു കുഞ്ഞു പ്രാണി വന്നിരുന്നു. അതുകണ്ട ഞാന്‍ എന്റെ കൈകളനക്കാതെ അതിന് വിശപ്പും ദാഹവും കെടുവോളം എഴുത്താണി പിടിച്ചിരുന്നു. ആ സമയത്ത് ഞാനെങ്ങാനും എഴുത്തു തുടര്‍ന്നിരുന്നെങ്കില്‍ ആ പ്രാണിയതിന്റെ ദാഹം മാറ്റാതെ പറന്നുപോകുമല്ലോയെന്ന ചിന്തയാണ് എന്നെ കൊണ്ടങ്ങനെ ചെയ്യിപ്പിച്ചത്.
ഇന്നിതാ ഇവിടെ വന്നപ്പോള്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം എനിക്ക് പ്രതിഫലമുണ്ടെങ്കിലും അതിലേറ്റവും കൂടുതല്‍ പ്രതിതഫലം രേഖപ്പെടുത്തിയിരിക്കുന്നത് അന്ന് ഞാനാപ്രാണിയുടെ ദാഹശമനത്തിന് വേണ്ടി ചിലവയിച്ച കുഞ്ഞുനിമിഷങ്ങള്‍ക്കാണ്'
സ്വാദിഖുസ്താദ് ഫാതിഹിന് അഭിമുഖമായി നിന്നതിന് ശേഷം പറഞ്ഞു.
'ഇതുപോലെ നമ്മുടെ ഫൈസല് ചെയ്ത എന്തോ ഒരു നന്മ അല്ലാഹു സ്വീകരിച്ചിട്ടുണ്ടാവും. അതിന്റെ പ്രത്യക്ഷ തെളിവാണല്ലോ ആ കുട്ടിക്ക് മരണ സമയത്ത് കലിമ ചൊല്ലാന്‍ സാധിച്ചത്. എല്ലാവരും മരിക്കും, അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ല. മരണ ശേഷം അവരുടെ ജീവിതം ഭാസുരമാവാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം...അതോണ്ട് നിങ്ങളാ കുട്ടിയെ ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ടതില്ല..'
സ്വാദിഖുസ്താദിന്റെ സംസാരം കേട്ടപ്പോള്‍ തണുത്ത സായാഹ്നത്തില്‍ ചെറിയ കാറ്റടിച്ചു വീശുന്ന മലമുകളില്‍ കൈകള്‍ രണ്ടും വിടര്‍ത്തി ആകാശത്തേക്ക് നോക്കി നില്‍ക്കുമ്പോഴുണ്ടാകുന്ന പ്രതീതി.
സമാശ്വാസത്തിന്റെ മന്ദമാരുതന്‍ തന്റെ ഹൃദയത്തെ തലോടുന്നത് പോലെ തോന്നി ഫാതിഹിന്. അവന്‍ ഒന്ന് പുഞ്ചിരിച്ചതിന് ശേഷം ഉസ്താദിനോട് സലാം പറഞ്ഞിറങ്ങി.
****
വീട്ടിലെത്തിയ ഫാതിഹ് സഫിയാത്തയോട് കാര്യങ്ങളെല്ലാം പറഞ്ഞു. വൈകീട്ട് ഫൈസലിന്റെ മരണാനന്തര ചടങ്ങുകളും മറ്റു തിരക്കുകളും കഴിഞ്ഞതിന് ശേഷം നൂറയുടെ വീട്ടിലേക്ക് വിളിച്ച് അവളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണം എന്ന് അവന്‍ ഉമ്മയോട് പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു.
കലിമചൊല്ലിയാണ് ഫൈസല്‍ മരിച്ചതെന്നും ഫൈറൂസയോട് പറയാന്‍ വേണ്ടി തന്നെ പറഞ്ഞേല്‍പ്പിച്ച കാര്യങ്ങളുമെല്ലാം നൂറയെ പറഞ്ഞ് മനസ്സിലാക്കണം. എന്നിട്ട് ഫൈറൂസയെ സമാശ്വസിപ്പിക്കാനും അവളോടൊപ്പം നില്‍ക്കാനും പറയണം.
****
വൈകീട്ടാണ് സഫിയാത്ത നൂറയുടെ വീട്ടിലേക്ക് വിളിച്ചു. കോളേജ് വിട്ടുവന്ന നൂറ സഫിയാത്തയാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ വളരെ ലജ്ജയോടെയാണ് ഫോണെടുത്തത്.
തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ആളുടെ ഉമ്മയല്ലേ...ആ നാണമാണവളുടെ മുഖത്ത്.
പക്ഷെ, സുഖവിവരന്വേഷണങ്ങള്‍ക്ക് ശേഷം സഫിയാത്ത പറഞ്ഞതൊന്നും അവള്‍ക്ക് അത്രപെട്ടെന്ന് ദഹിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. കോളേജിലെ മൗലിദും മറ്റു പരിപാടികളും കാരണം ഫോണിലേക്ക് ശ്രദ്ധിക്കാത്തത് കൊണ്ട് വിവരങ്ങളൊന്നും അറിഞ്ഞിരുന്നതുമില്ല.
സഫിയാത്ത അവളോട് ഫാതിഹ് പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരം തെറ്റാതെ പറഞ്ഞു. എന്തിനാണ് ഫൈസല്‍ ഫാതിഹിനെ കാണാന്‍ വന്നതെന്നതില്‍ തുടങ്ങി അവസാനമായി അവന്‍ പറഞ്ഞ കാര്യങ്ങള്‍ വരെ അവരവളെ പറഞ്ഞു മനസ്സിലാക്കി.
സഫിയാത്ത ഫോണ്‍ വെച്ചിട്ടും തന്റെ കാതുകളില്‍ നിന്ന് ഫോണെടുക്കാന്‍ സാധിക്കാതെ നിശ്ചലയായി നിന്നുപോയി നൂറ. ഫൈറൂസയുടെ മുഖത്തേക്ക് താനിനിയെങ്ങനെ നോക്കും. ഇത്രനേരമായിട്ടും താനെന്ത് കൊണ്ടിതറിഞ്ഞില്ല. ഫൈറൂസ കടും കൈ ഒന്നും ചെയ്തില്ലായിരിക്കും...റബ്ബേ....അരുതാത്തതൊന്നും സംഭവിക്കരുത്. അവളുടെ മനസ്സുകളില്‍ ഒരായിരം ചിന്തകള്‍ പടപുറപ്പാട് നടത്തി. അവള്‍ പെട്ടെന്ന് സടകുടഞ്ഞുണര്‍ന്നു.
'ഉമ്മാ....ഞാനിപ്പൊ വരാം...ഫൈറൂസയുടെ വീട് വരെയൊന്ന് പോവുകയാണ്....'
അവള്‍ ഉമ്മാന്റെ മറുപടിക്ക് കാക്കാതെ പുറത്തേക്കോടി.
( *തുടരും....*)
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
അപ്‌ലോഡ് ചെയ്ത Full പാർട്ട് ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...
Post a Comment