(PART ‎44) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ


 ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-44⛔️


നൂറയും ഫര്‍സാനയും കോളേജിലേക്കെത്തിയതും സുല്‍ഫിയ അവരെയും കാത്ത് ഡിപാര്‍ട്‌മെന്റില്‍ നില്‍ക്കുന്നുണ്ടായിരുന്നു.


'ഞാന്‍ സറീന മാഡവുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു....'

സുല്‍ഫിയ അവരോട് പറഞ്ഞു. ഏത് സറീനമാഡം എന്ന രൂപേണ അവര്‍ രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി.


'എടീ, നമ്മുടെ ജേണലിസം ഡിപാര്‍ടുമെന്റിലെ എച്.ഒ.ഡിയാണ് മാഡം. മാഡം പറഞ്ഞത് ഇത് നല്ല ആശയമാണെന്നാണ്. മാഡത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവും എന്നും പറഞ്ഞു. ലഞ്ച് ടൈമില്‍ എപ്പോഴെങ്കിലും ക്യാന്റീന്‍ ഗ്രൗണ്ടിന് സമീപത്തെ ആല്‍മരത്തിനടുത്തോ മറ്റൊ ഒരുമിച്ചിട്ട് നമ്മുടെ പരിപാടിയുടെ ഒരു ഇന്വോഗ്രേഷന്‍ നടത്താം. അവിടെ  പ്രോഗ്രാം പൂര്‍ണ്ണമായും വിശദീകരിച്ച് എല്ലാ ദിവസവും നടക്കുന്ന മൗലിദ് പ്രോഗ്രാമിലേക്ക് കുട്ടികളെ ക്ഷണിക്കുകയും ചെയ്യാം. വേണമെങ്കില്‍ ഉദ്ഘാടനത്തിന് ഗസ്റ്റായിട്ട് മാഡവും വരാം എന്നും പറഞ്ഞിട്ടുണ്ട്.'

സുല്‍ഫിയ ഒരു പ്രോഗ്രാം കോഡിനേറ്ററുടെ രൂപത്തില്‍ സംസാരിച്ചു. നൂറയുടെ മനസ്സില്‍ സന്തോഷത്തിന്റെ സൂര്യനുദിച്ചു.


'അപ്പൊ നിങ്ങള് ക്ലാസുകളിലെല്ലാം കയറി. കുട്ടുകളെ നമ്മുടെ പ്രോഗ്രാം ഡീറ്റേയ്ല്‍സ് അറിയിക്കൂ. അപ്പോഴേക്കും ഞാന്‍ പ്രോഗ്രാം ഷെഡ്യൂളൊന്ന് റെഡിയാക്കട്ടെ. കോളേജ് ഗ്രൂപ്പുകളില്‍ ഒരു വാട്‌സപ്പ് മെസ്സേജിടുന്നതും നല്ലതാണ്. അത് വേണേൽ ഞാന്‍ ചെയ്‌തോളം...'

അതും പറഞ്ഞ് സുല്‍ഫിയ അവരുടെ ഡിപ്പാര്‍ട്ടുമെന്റിലേക്ക് പോയി.


***

ഉച്ച ഭക്ഷണത്തിനും നിസ്‌കാരത്തിനും ശേഷം എല്ലാവരും ആല്‍മര ചുവട്ടിലെത്തി. ഏകദേശം പതിനഞ്ച് പെണ്‍കുട്ടികളുണ്ട്. സുല്‍ഫിയ സറീന മാഡത്തോടൊപ്പമാണ് വന്നത്. നൂറയും ഫര്‍സാനയും കുട്ടികള്‍ക്ക് വിതരണം ചെയ്യാനവാശ്യമായ മധുരവുമായിട്ടാണ് എത്തിയത്. 


സുല്‍ഫിയ എല്ലാവരെ സ്വാഗതം ചെയ്തതിന് ശേഷം ദിവസവും നടക്കുന്ന മൗലിദ് സദസ്സിന്റെ രീതികളും സ്ഥലങ്ങളും പറഞ്ഞു കൊടുത്തു. പ്രോഗ്രാമിന്റെ മാറ്റങ്ങളും വിഷയങ്ങളും അറിയിക്കുവാനായി ഒരു വാട്‌സപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുന്ന വിവരവും താത്പര്യമുള്ളവരെല്ലാം ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനും അവര്‍ പ്രത്യേകം ഉണര്‍ത്തി.

 രണ്ട് മിനിറ്റിനുള്ളില്‍ സ്വഗതഭാഷണമവസാനിച്ചു. 


സറീന മാഡം ഉദ്ഘാടനത്തിനായി എഴുന്നേറ്റ് നിന്നു. അവരെ കണ്ടപ്പൊള്‍ തന്നെ നല്ല ഒതുക്കമുള്ള സ്ത്രീയാണെന്ന് നൂറക്ക് തോന്നി. 

പര്‍ദ്ധയാണ് വേശം. അത്യാവശ്യം നല്ല പൊക്കവും ഗാഭ്യര്യവും തോന്നുന്ന പ്രകൃതം.

പെണ്‍കുട്ടികള്‍ മാത്രമുള്ള ആ സദസ്സിനോട് അവര് സലാം പറഞ്ഞു തുടങ്ങി. 

ഹബീബിന്റെ പ്രണയ ലോകത്തെ കുറിച്ചും പുതിയ കാലത്തെ പ്രവാചക പ്രണയത്തിന്റെ പ്രവണതകളെ കുറിച്ചും വളരെ ഹൃദ്യമായ രീതിയില്‍ തന്നെ അവര്‍ സംസാരിച്ചു.


 അവരുടെ സംസാരത്തിന് എന്തോ വല്ലാത്ത ആകര്‍ഷണിയതയുണ്ടെന്ന് നൂറക്ക് തോന്നി. അളന്നു മുറിച്ച വാക്കുകള്‍, മനസ്സില്‍ തട്ടുന്ന ഉപമകള്‍, ചരത്രത്തിന്റെ കൃത്യമായ വിവരണങ്ങള്‍, തെളിവു നിരത്തിയുള്ള സമര്‍ത്ഥനങ്ങള്‍ എല്ലാം അവരുടെ പ്രത്യേകതയാണെന്ന്  സംസാരം തുടര്‍ന്നപ്പോള്‍ നൂറയുടെ മനസ്സില്‍ തെളിഞ്ഞു.


മുസ്ലിം പെണ്‍കുട്ടികളെ അടുത്ത് കിട്ടിയത് കൊണ്ടാണെന്ന് തോന്നുന്നു. 

തന്റെ ഭാഷണത്തിനിടയില്‍ പുതിയ മുസ്ലിം കാലപെണ്‍കുട്ടികളുടെ ഒളിച്ചോട്ടത്തെ കുറിച്ചും ലിവിങ് ടു ഗതര്‍ കള്‍ച്ചറിനെ കുറിച്ചുമെല്ലാം അവര്‍ വിശദമായി സംസരിച്ചു.

 അവരുടെ ഓരോ വാക്കുകളും ആ സദസ്സിലിരിക്കുന്ന ഓരോ കുട്ടികളുടെയും ഇടനെഞ്ചില്‍ തറക്കുന്നുണ്ടെന്ന് സകൂതം അവരെ തന്നെ നോക്കിയിരിക്കുന്ന ആ സദസ്സനെ കണ്ടാല്‍ വ്യക്തമാവും. 


മുസ്ലിം സ്ത്രീകളുടെ ശാക്തീകരണം എങ്ങനെയാവണം എന്നതിനെ കുറിച്ചും അശ്ലീല പ്രണയത്തെ കുറിച്ചും സറീന മാഡം പറഞ്ഞത് നൂറക്കും വല്ലാതെ ബോധിച്ചു. മാഡം പറഞ്ഞതിന്റെ ചുരുക്കം  അവളുടെ മനസ്സിലൂടെ ഒരാവര്‍ത്തികൂടി കടന്നു പോയി.


"വ്യക്തിസ്വാതന്ത്രം സാമൂഹിക ഐക്യത്തെ തകര്‍ക്കുന്ന പ്രവണത ഈയിടയായി കേരളത്തില്‍ ഗണ്യമായി വളരുന്നുണ്ട്.

അഥവാ വ്യക്തികളുടെ കൂട്ടമാണ് കുടുംബമായി പരിണമിക്കുന്നത്. കുടുംബങ്ങളാണ് സമൂഹമായി പൂര്‍ണ്ണത പ്രാപിക്കുന്നത്. 

വ്യക്തി, കുടുംബം എന്നിവയാണ് സമൂഹത്തിന്റെ അടിത്തറ എന്നതിനാല്‍ തന്നെ സന്തുലിതമായ സാമൂഹിക നിലനില്‍പ്പിനു വേണ്ടി വ്യക്തി ചില വിട്ടുവീഴ്ചകള്‍ക്കും തെജിക്കലുകള്‍ക്കും തയ്യാറാകേണ്ടതുണ്ട്.

നല്ല സമൂഹ നിര്‍മിതിക്ക് സമാധാനപരമായ കുടുബാന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ശാന്തമായ കുടുംബപശ്ചാതലം ഹനിക്കുന്ന രീതിയിലും കുടുംബ മഹിമക്ക് നിരക്കാത്ത രൂപത്തിലും വ്യക്തിസ്വാതന്ത്രം ഉപയോഗപെടുത്തുന്നവര്‍ സാമൂഹിക വിരുദ്ധരാണ്. കാരണം അവര്‍ സമൂഹത്തിന്റെ അടിസ്ഥാന ശിലയായ കുടുംബത്തെയാണ് ശിഥിലമാക്കുന്നത്. ഇത്തരത്തില്‍ പുതിയ കാലത്ത് കുടുംബ നിയമം ലംഘിക്കുന്നവരിലധികവും കാമുകീ കമുകന്മാരാണ്. കാരണം അവര്‍ തങ്ങളുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുമ്പോള്‍ ഇവിടെ അസന്തുലിതമാകുന്നത് ഒരു സമൂഹമാണ്. "

മാഡം വളരെ ഗൗരവത്തിലാണ് സംസാരിക്കുന്നത്.

" എന്നാല്‍ ഇത്തരം  സാമൂഹിക വിരുദ്ധർതിരെ തക്കതായ നടപടി സ്വീകരിക്കാനോ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനോ ഒരു സമിതിയും തയ്യാറാകാതിരിക്കുകയും അതേസമയം ഇവര്‍ക്കുവേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുവാനും സര്‍വ്വ പിന്തുണ പ്രഖ്യാപിക്കുവാനും ഭരണകൂടവും നീതിപീഠങ്ങളും തയ്യാറാവുകയും ചെയ്യുന്നു. സാമൂഹിക നന്മ ഉദ്ദേശിക്കുന്ന എല്ലാവരും ഇത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ജനിച്ചത് മുതല്‍  നിലകൊള്ളുന്ന ഈ നിമിഷം വരെ ഓരോ രക്ഷിതാക്കളും  മക്കളുടെ വിഷയത്തില്‍ ആധിയുള്ളവരാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍,  മകള്‍ സുരക്ഷിതയാണെന്നുറപ്പായാലെ മാതൃഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുകയുള്ളു. മകളുടെ സുരക്ഷിതത്വത്തിന് വേണ്ടി കിടപാടം വെടിയേണ്ടിവന്നാലും ആകാശത്തെ മേലാപ്പാക്കി  മലര്‍ന്നു കിടന്ന് ആ രണ്ട് ഹൃദയങ്ങള്‍ പരസ്പരം ആശ്വസിക്കും, നമ്മുടെ സമാധാനമോര്‍ത്ത് സന്തോഷിക്കും.

എന്നാല്‍ നമ്മളോ.....!?  സഹപാഠിയുടെ സ്‌നേഹവായ്പ്പുകളുടെയും വികാര പ്രകടനങ്ങളുടെയും മരീചിക കണ്ട് തനിക്ക് ഇറങ്ങാനുള്ള തുരുത്ത് ഇതാണെന്ന് മനസ്സിലുറപ്പിച്ച് ജീവിത പങ്കാളിയെ തീര്‍ച്ചപെടുത്തുന്നു. എന്നിട്ടിതിനെ വ്യക്തി സ്വാതന്ത്രം എന്ന പേരു വിളിക്കുന്നു. വികാരപ്പെടാതെ വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലെ യുക്തിരാഹിത്യം നമുക്ക് ബോധ്യപ്പെടും'

 മാഡം വളരെ താത്വികമായിട്ടാണ് കാര്യങ്ങളെ വിലയിരുത്തുന്നത്. ഓരോ വാക്കുകളിലും ചിന്തിക്കാനുള്ള വക നല്‍കുന്നുണ്ട്. മാഡം തുടര്‍ന്ന് പറഞ്ഞ വിഷയം കൂടുതല്‍ ഗൗരതരമായിരുന്നു.


'മുസ്ലിം വിദ്യാര്‍ത്ഥിനികളാണ് എന്റെ മുമ്പിലിരിക്കുന്നവരെല്ലാം. മറ്റു വിദ്യാര്‍ഥിനികളിൽ നിന്ന് വ്യത്യസ്തമായി ഉത്തരവാദിത്വങ്ങളും സാമൂഹിക പ്രതിബദ്ധതയും കൂടുതലുള്ളവരാണ് നമ്മള്‍. മാതൃക കാണിച്ച് ജീവിക്കേണ്ടവര്‍. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത്തരം സാമൂഹിക അടിത്തറ അസന്തുലിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മുമ്പന്തിയില്‍ നമ്മളാണെന്ന് തോന്നുമാറാണ് പ്രവര്‍ത്തനങ്ങളോരോന്നും. പൂര്‍വ്വീകരായ മുസ്ലിം സ്ത്രീകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍....? ഒന്ന് രണ്ടു പേരെ ഞാന്‍ പരിജയപ്പെടുത്താം...'


മാഡം ഒന്ന് നിറുത്തിയതിന് ശേഷം തുടര്‍ന്നു.

'എ ഡി 859 ല്‍ ഫാത്ത്വിമാ ഫിഹ്‌രിയെന്ന മഹതി മൊറോകയിലെ ഫെസ്സ് പട്ടണത്തില്‍ ഒരു യൂനിവേഴ്‌സിറ്റി സ്ഥാപിച്ചു. ലോകത്ത് ഇന്നും ഏറ്റവും പയക്കം ചെന്ന സര്‍വകലാശാലയായി ഖറാവിയ്യീന്‍ യൂനിവേനിഴ്‌സിറ്റി നിലനില്‍ക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറാകാനും മതവിധിക്കനുസരിച്ച് കാര്യങ്ങള്‍  ചെയ്യാനുള്ള  പ്രാപ്തിയുമുള്ള മതൃകാ വനിതകൾ ഇസ്‌ലാമിക ചരിത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ യൂറോപ്പില്‍ സ്ത്രീകളിന്നും പുരുഷാധിപത്യത്തിന് കീഴില്‍ തന്നെയായിരിക്കും. 

1969 ല്‍ പ്രശസ്ത അമേരിക്കന്‍ കവയത്രി മായ ഏന്‍ജലോ എഴുതിയ 

'ഐ നോ വൈ ദ കെയ്ജ്ഡ് ബേഡ്‌സ് സിങ്ങ് 'എന്ന  ആത്മകഥാംശമുള്ള കവിതയില്‍ പോലും അവരനുഭവിച്ച പുരുഷാധിപത്യവും വംശംവെറിയും, അമേരിക്കക്കാര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും വിവരിക്കുന്നുണ്ട്."

മാഡം ശാന്തമായിട്ടാണ് പറയുന്നതെങ്കിലും ഒരോ വാക്കുകളിലും അഗ്നിയൊളിപ്പിച്ചിരുന്നു. മാഡം നിർത്താനുള്ള ഭാവമില്ല. 


" രണ്ട് ലോകയുദ്ധങ്ങളുണ്ടാക്കിയ പുരുഷന്മാരുടെ ഷോട്ടേജാണ് യൂറോപ്പില്‍ ഫെമിനിസത്തിന് തയച്ചു വളരുവാനുള്ള പഴുത് കൊടുത്തത്. അങ്ങെനെയാണ് അവര്‍ക്ക് ഇന്നിപ്പറയുന്ന, തെറ്റിദ്ധരിച്ച സമത്വ ബോധം ലഭിച്ചത്. എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം സ്ത്രീക്ക് അവകാശങ്ങളും മാന്യതയും വകവെച്ചു നല്‍കിയപ്പോള്‍  ഒരു നൂറ്റാണ്ടുപോലുമായിട്ടില്ല 'സമത്വ'രാജ്യങ്ങളില്‍ സ്ത്രീ പരിഗണക്കപെട്ടു തുടങ്ങിയിട്ട്.'


തുടര്‍ന്ന് മാഡം പറഞ്ഞ ചരിത്രങ്ങള്‍ നൂറ പലതവണ വാഴിച്ചതും കേട്ടതുമാണെങ്കിലും അവള്‍ ആദ്യമായി കേള്‍ക്കുന്നത് പോലെയിരുന്നു. ഒരറിവ് ആയിരം തവണ കേട്ടതാണെങ്കിലും വീണ്ടും കേള്‍ക്കുന്ന സമയത്ത് ആദ്യമായി കേള്‍ക്കുന്നത് പോലയിരിക്കുകയെന്നതാണ് അറിവിനോടുള്ള മര്യാദയെന്ന് മുമ്പ് ഉപ്പച്ചി പറഞ്ഞത് അവളുടെ മനസ്സിലേക്ക് ഓടി വന്നു.


 മാഡം തുടര്‍ന്നു.


'പറഞ്ഞു വരുന്നത് മതവും ഭൗതികവും  സമന്വയിപ്പിച്ച് ജീവിതത്തില്‍ കൊണ്ടു നടക്കാനുതകുന്ന പാണ്ഡിത്യവും പക്വതയുമുള്ള സ്ത്രീ രത്‌നങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ഒട്ടനവധി കാണാം. മദീനയിലെ അറിയപെട്ട, എല്ലാവരാലും അംഗീകരിക്കപെട്ട പണ്ഡിതനായിരുന്നു സഈദ് ബ്‌നു മുസ്സയിബ് തങ്ങള്‍.  തന്റെ മകളെ ശിഷ്യന്മാരിലൊരാള്‍ക്ക് വിവാഹം ചൈയ്തു കൊടുത്തു. വിവാഹ ശേഷം ദര്‍സ്സിലേക്ക് പോകുന്ന ഭര്‍ത്താവിനോട് ഭാര്യ ചദിച്ചുവത്രേ


'നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്? ഉപ്പാന്റെ ദര്‍സ്സിലേക്കാണോ? എങ്കില്‍ നിങ്ങള്‍ പോകേണ്ടതില്ല ഉപ്പാന്റെ അടുത്തുള്ളതെല്ലാം എന്റെ അടുത്തുമുണ്ട്'.

നാല്‍പത് വര്‍ഷത്തോളം ദര്‍സ്സിന്റെയും വീടിന്റെയും വഴിയിലൂടെയല്ലാതെ നടന്നിട്ടില്ലാത്ത സഈദ് തങ്ങളുടെ ഇല്‍മ് തന്റെ അടുക്കലുണ്ടെന്ന് പറയാന്‍ പോന്ന പാണ്ഡിത്യമുള്ള മകളുണ്ടായിരുന്നു മഹാനവർ‍കള്‍ക്ക്.


 ഇമാം മാലിക്(റ)വിനും ഉണ്ടായിരുന്നു അവിടുത്തേക്കനുയോജ്യമായ മകള്‍. ഇമാം മാലിക്ക്  ഹദീസ് ദര്‍സ്സ് നടത്തുമ്പോള്‍ ശിഷ്യന്‍മാര്‍ നോക്കിവായിക്കുന്നതില്‍ വല്ല തെറ്റും വരുന്നത് കണ്ടുപിടിക്കാറ് മറക്കപ്പുറത്ത് നിന്ന്  മകള്‍ മുട്ടുന്ന ശബ്ദം കേട്ടിട്ടായിരുന്നുവത്രെ.

സീനത്തു തഫാസീര്‍ എന്ന വിഖ്യാതമായ തഫ്‌സീറിന്റെ രചന നടത്തിയത് സുല്‍ത്താന്‍ ഔറംഗസീബിന്റെ മകള്‍ സീനത്ത് ബീഗമായിരുന്നു. ഇങ്ങനെ മഹിത പരമ്പര്യമുള്ളവരായിരുന്നു മുസ്‌ലിം സ്ത്രീകള്‍ എന്ന് നമുക്കഭിമാനിക്കാം.


എന്നാല്‍ പുതിയ കാലത്ത് മതവിജ്ഞാനത്തോടുള്ള ഒരു തരം അവജ്ഞ വളര്‍ന്നിട്ടുണ്ട്. കൂടാതെ ചുറ്റുപാടുകളില്‍ നിന്ന് അടിക്കടി മതത്തിനെതിരെയുള്ള ആരോപണങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു. സ്വഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരുന്ന ഒരാള്‍ക്ക് മതം യാഥാസ്ഥികവും പയഞ്ചനുമാണെന്നു തോന്നിതുടങ്ങും. പ്രത്യേകിച്ചും നമ്മൾ പെൺകുട്ടികൾക്ക് 

അതുകൊണ്ട്, മതപഠന രംഗത്തേക്ക് ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കപെടുന്നത് പോലെ തന്നെ പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കപെടണം." 

മാഡം ആവേശത്തോടെ തുടര്‍ന്നു. 


" നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രങ്ങളില്‍ മാത്രമായിരുന്നില്ല അറിവിന്റെ നിറകുടങ്ങളായിരുന്ന പണ്ഡിതകളുണ്ടായിരുന്നത്. മറിച്ച്, ഈ ഇരുപത്തി ഒന്നാം നുറ്റാണ്ടിലും സമീപകാലങ്ങളിലും ജീവിച്ച ഒരുപാട് മാതൃകാ ജീവിതങ്ങളെ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. 

സമീപ കാലത്ത് നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന പ്രശസ്ത പണ്ഡിതന്‍ പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യയില്‍ നിന്നായിരുന്നുവത്രെ മഹാനവര്‍കളുടെ ശിഷ്യന്മാര്‍ ഹൈളിന്റെ(ആര്‍ത്തവം)ഭാഗം ഓതിയിരുന്നത്. 

ഇതുപോലെ ഒരു തറവാട്ടില്‍ വലിയ കിത്താബുകള്‍ ദര്‍സ് നടത്താന്‍ പ്രപ്തരായ നിരവധി സ്ത്രീകളുണ്ടയതിന് ധാരാളം ഉദാഹരണങ്ങള്‍ സമീപകാലത്തു നിന്ന് തന്നെ ഉദഹരിക്കാന്‍ സാധിക്കും '


നൂറക്ക് സറീന മാഢത്തോട് എന്തോ വല്ലാത്ത ബഹുമാനം തോന്നി. അവര്‍ ഒരു കോളേജ് പ്രഫസറാണ് എന്നതിനപ്പുറം കാര്യങ്ങളെ വളരെ കൃത്യതയോടെ മനസ്സിലാക്കുന്ന, വല്ലാത്ത ഈമാനികാവേശമുള്ള സ്ത്രീയാണെന്ന് തോന്നി. അവള്‍ വീണ്ടും മാഢത്തെ തന്നെ ശ്രദ്ധിച്ചു.


' ഞാന്‍ മുകളില്‍ സൂചിപിച്ച ഈ ഉദാഹരണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് മുസ്ലിം സ്ത്രീകളുടെ മതവിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലേക്കാണ്. 

സ്ത്രീകളുടെ സമഗ്ര മത പഠനം  ഈ അടുത്ത കാലത്താണ് നഷ്ടപെട്ടു തുടങ്ങുന്നത്. അതിന്റെ പരിണിത ഫലങ്ങളാണ് ഒളിച്ചോട്ടമായിട്ടും ആത്മഹത്യയായിട്ടും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. പരിഹാരം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ തിരിച്ചു വരവ് മാത്രമണ്. അതിന് നമ്മള്‍ ഒരുങ്ങേണ്ടതുണ്ട്. 

മഹല്ലുകള്‍ തോറും സ്ത്രീകള്‍ക്ക് ഉന്നത മത പഠനത്തിന് സൗകര്യമൊരുക്കണം.

എല്ലാ നാട്ടിലും ചുരുങ്ങിയത് ഒരു മത പണ്ഡിതനെങ്കിലുമില്ലാതിരിക്കില്ലല്ലോ. ഈ പണ്ഡിതര്‍ അവരുടെ ഭാര്യമാര്‍ക്ക് മതം പറഞ്ഞു കൊടുക്കട്ടെ, ഭാര്യമാര്‍ ആ ഇല്‍മ് മറ്റുള്ളവരിലേക്കുമെത്തിച്ചാല്‍ നമുക്ക്  വീണ്ടും ഓരോ നാട്ടിലും അറിവിന്റെ വിപ്ലവ ചരിത്രം സൃഷ്ടിക്കാം.

വിവരവും കാര്യബോധവുമുള്ള സ്ത്രീ സമൂഹമുയര്‍ന്നു വന്നാല്‍ പിന്നെ അവിടെ സ്ത്രീയെന്നാല്‍ പര്‍ദ്ധയും ഹിജാബും മതം അടിച്ചേല്‍പ്പിച്ച 'മത ദേഹം'മായിരിക്കില്ല.


മതം എന്തിന്? ഈ കല്‍പന എന്തുകൊണ്ട്? തുടങ്ങിയ നാസ്തികന്റെ ചോദിത്തിന്റെ ഉത്തരങ്ങള്‍ക്ക് വെപ്രാളപെടേണ്ടി വരില്ല. സ്ത്രീ എന്താണന്ന സ്വത്വബോധം സ്ത്രീക്ക് മനസ്സിലാകണമെങ്കില്‍ അവള്‍ മതത്തെ അടുത്തറിയാന്‍ ശ്രമിക്കണം. അതിലേക്കുള്ള ഇലയനക്കങ്ങളായി ഈ ശ്രമങ്ങളെയെല്ലാം നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.'

സറീന മാഢം നിറുത്തി. 


നൂറയുടെ മനസ്സില്‍ ആവേശത്തിന്റെ കൊടിയേറ്റമുണ്ടായി. കാരണം താന്‍ മനസ്സില്‍ താലോലിച്ച് കൊണ്ട് നടക്കുന്ന പല ആശയങ്ങളുമാണ് മാഡം ഇന്ന് സംവദിച്ചത്. തന്റെ ആത്മീയ കുടുംബശ്രീ മാഡം പറഞ്ഞതിന്റെ തനി പകര്‍പ്പാണ്.


'നൂറ...ഇങ്ങോട്ട് വരൂ...മൗലിദ് ആരംഭിക്കൂ....'

സുല്‍ഫിയ മുന്‍ നിരയില്‍ നിന്ന് വിളിച്ചപ്പോഴാണ് നൂറ ആലോചനയില്‍ നിന്നുണര്‍ന്നത്. ഒരുനിമിഷം പോകാന്‍ മടിച്ചെങ്കിലും ഫര്‍സാന പിറകില്‍ നിന്ന് തള്ളിയപ്പോള്‍ നൂറയുടെ കാലുകള്‍ മുന്നോട്ടാഞ്ഞു.


****

'പ്ലീസ് കീപ് ഹിം കോണ്‍ഷ്യസ്'

ഫാതിഹ് നേഴ്‌സിനോട് അലറും പോലെ പറഞ്ഞു. അവന്‍ ഫൈസലിനടുത്തേക്ക് ഒന്നൂടെ നീങ്ങി നിന്നിട്ട് ഫൈസലിന്റെ മുഖത്ത് കുറച്ചുറക്കെ അടിച്ചു.

'ഫൈസല്‍, ഉണര്‍ന്നിരിക്ക്....പ്ലീസ്....'

ഫാതിഹിന്റെ ശബ്ദത്തിന് നേരിയ ഇടര്‍ച്ചയുണ്ടായിരുന്നു.

വലിയൊരു ദീര്‍ഘനിശ്വാസത്തോടെ ഫൈസല്‍ ഉണര്‍വിലേക്ക് വന്നു.

'സിസ്റ്റര്‍, പ്ലീസ് കാള്‍ ദ ഡോക്ടര്‍, ഇമ്മീഡിയറ്റ്‌ലി'

സിസ്റ്റര്‍മാരിലൊരാള്‍ ഡോക്ടറെ വിളിക്കാനായി ഓടി.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘



 അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here