🛡Part-4🛡 ⚔️ബദ്ർ യുദ്ധം⚔️
⚔️ബദ്ർ യുദ്ധം⚔️
🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️
🛡Part-4🛡
=======================
🌴മദീനയിൽ നിന്ന് ബദ്റിലേക്ക്...🌴
=======================
പിറന്ന നാട്ടിൽ ഇസ്ലാമിക പ്രബോധനം തടസ്സമായപ്പോൾ നബി ﷺ യും, സ്വഹാബത്തും മദീനയിലേക്ക് പലായനം ചെയ്തു. മക്കയിൽ നിന്ന് മദീനയിലേക്കുള്ള സ്വഹാബത്തിന്റെ പലായനം രാത്രിയിലും, ഒറ്റക്കും, കൂട്ടമായിട്ടുമായിരുന്നു. ഉമർ (رضي الله عنه) മാത്രമാണ് ഖുറൈശികളുമായി ദ്വദ്ധയുദ്ധം നടത്തി മക്കയോട് വിടചൊല്ലിയത്. ഖുറൈശികളെ പേടിച്ച് രഹസ്യമായാണ് പലരും യാത്ര ചെയ്തത്. വർഷങ്ങളുടെ അദ്ധ്വാന ഫലങ്ങൾ ജന്മനാട്ടിൽ ഉപേക്ഷിച്ചാണ് തുഛം വസ്തുക്കൾ കയ്യിലേന്തി മക്കയോട് വിടചൊല്ലിയത്. മാതാപിതാക്കൾ, കുട്ടികൾ, ഭാര്യമാർ, സുഹൃത്തുക്കൾ, എല്ലാവരേയും പിരിഞ്ഞാണ് സത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി ഇറങ്ങിത്തിരിച്ചത്...
സ്വഹാബാക്കൾ മക്കയിൽ ഉപേക്ഷിച്ച സമ്പാദ്യങ്ങളെല്ലാം ഖുറൈശികൾ ശേഖരിച്ചു. വൻ മുതൽകൂട്ടായി അവർക്കിത്. മറ്റുള്ളവർ വിയർപ്പൊഴുക്കിയതുകൊണ്ട് ഖുറൈശികൾ തടിച്ച് കൊഴുക്കാൻ തുടങ്ങി. അങ്ങനെ വലിയ കച്ചവട പ്രമാണിയായിരുന്ന അബൂ സുഫ്‌യാന്റെ നേതൃത്വത്തിൽ ഈ സമ്പാദ്യങ്ങളുമായി ശാമിൽ കച്ചവടം നടത്തി. സ്വഹാബത്തിന്റെ ഈ സ്വത്തിൽ നിന്ന് ഖുറൈശികൾ വൻ ലാഭമുണ്ടാക്കി...
കച്ചവടം കഴിഞ്ഞ് വലിയ സമ്പാദ്യവുമായി അബൂ സുഫ്‌യാനും സംഘവും ശാമിൽ നിന്ന് മടങ്ങിവരുന്ന വിവരം നബി ﷺ അറിയാനിടയായി. ബദ്റിന് അടുത്ത് എത്തിയപ്പോഴാണ് വിവരം കിട്ടിയത്. ജീവിതസമ്പാദ്യം കവർന്നെടുത്ത് ശത്രുസമൂഹം, കച്ചവടം ചെയ്തുണ്ടാക്കിയ വസ്തുക്കളുമായി വരികയാണ്. ആയിരം ഒട്ടകങ്ങളുമായിട്ടാണ് അബൂ സുഫ്‌യാന്റെ വരവ്. മഹ്റമത്തുബ്നു നൗഫൽ, അംറുബ്നു ആസ്വ്, തുടങ്ങി എഴുപതോളം പേരുമുണ്ട് കൂടെ. അമ്പതിനായിരം ദിർഹമിന്റെ വസ്തുക്കളുമുണ്ട് വാർത്തക സംഘത്തിന്റെ പക്കൽ...
_____________________________
1: അബൂ സുഫ്‌യാന്റെ യഥാർത്ഥ പേര് സഹ്റ്. പിതാവ്: ഹർബ് ബ്നു ഉമയ്യത്ത്. ആനക്കലഹത്തിന്റെ പത്ത് വർഷം മുമ്പ് ജനനം. മുസ്ലിമായത് മക്കാവിജയത്തിന് ശേഷം. ഉഹ്ദ് ഉൾപ്പെടെ നിരവധി യുദ്ധങ്ങളിൽ മുസ്ലിംകൾക്കെതിരെ പടനയിച്ചിട്ടുണ്ട്. മുസ്‌ലിമായ ശേഷം അനവധി യുദ്ധങ്ങളിൽ നബി ﷺ യോടൊപ്പം പങ്കെടുത്തു. 100 ഒട്ടകവും, 40 ഊകിയയും നൽകി. ഹിജ്റ 31 ൽ 88-ആം വയസ്സിൽ വഫാത്തായി. ഉസ്മാൻ (رضي الله عنه) വിന്റെ മയ്യത്ത് നിസ്കരിച്ചു. (ഉംദത്തുൽ ഖാരി 1/79... ഉസ്ദുൽ ഹാബ 5 / 149-150)...
_____________________________
നബി ﷺ സ്വഹാബത്തുമായി അബൂ സുഫ്‌യാന്റെ വരവിനെ കുറിച്ച് സംസാരിച്ചു. സമ്പത്ത് കൂടുതലും ആളുകൾ കുറവുമാണ്. ആ വാർത്തക സംഘത്തിലേക്ക് നിങ്ങൾ പുറപ്പെടുക. الله അവരെ കീഴ്പ്പെടുത്തിത്തന്നേക്കാം. ഈ വാർത്തക സംഘത്തെ നേരിടാൻ സ്വഹാബത്തിന് വളരെ ആവേശമായി. ചെറിയ സംഘമായതിനാൽ നിഷ്പ്രയാസം കീഴടക്കാമെന്നവർ കരുതി...
അബൂ സുഫ്‌യാന്റെ കൈവശമുളള സ്വത്തിൽ മക്കയിലെ ഖുറൈശികൾക്കെല്ലാം അവകാശമുണ്ട്. വാർത്തക സംഘത്തെ ആക്രമിച്ച് അവരുടെ ജീവിതോപാധി നഷ്ടപ്പെട്ടാൽ ജീവിതം പ്രയാസകരമാവുന്നതോടൊപ്പം ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അബൂ സുഫ്‌യാനെ സംരക്ഷിക്കേണ്ടത് ഖുറൈശികളുടെ ബാധ്യതയായി, കടമയായി, അഭിമാന പ്രശ്നമായി. മദീനയിൽ വാർത്തക സംഘത്തെ ലക്ഷ്യമിട്ട് മുസ്ലിംകൾ പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞ ഉടൻ ഖുറൈശി സംഘം എല്ലാവിധ തയ്യാറെടുപ്പുകളോടേയും പുറപ്പെടാൻ കാരണവും ഇത് തന്നെ...
അബൂ സുഫ്‌യാന്റെ സംഘത്തെ തേടിപ്പുറപ്പെടുംമുമ്പ് തന്നെ നബി ﷺ തങ്ങൾ ത്വൽഹ (رضي الله عنه)٫ സഈദുബ്നു സൈദ് (رضي الله عنه)٫ എന്നിവരെ ശാം ഭാഗത്തേക്ക് അന്വേഷണത്തിന് അയച്ചിരുന്നു. അവർ ദൗത്യം നിർവ്വഹിച്ച് തിരിച്ചെത്തുമ്പോഴേക്കും യുദ്ധം കഴിഞ്ഞിരുന്നു. മദീനയിലേക്കുള്ള വിജയ ഭേരിയുമായി റൗഹാനിലെത്തിയ സ്വഹാബത്തിനെ സാമോദം സ്വീകരിക്കാനാണ് ഇരുവർക്കും നിയോഗം ഉണ്ടായത്...
(തുടരും...)
💦ان شاء الله💦
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
Post a Comment