🛡Part-3🛡 ⚔️ബദ്ർ യുദ്ധം⚔️

 

⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-3🛡



വിശുദ്ധ മക്കക്കും, മദീനാ മുനവ്വറക്കുമിടയിൽ സ്ഥിതിചെയ്യുന്ന അറേബ്യൻ ഗ്രാമമാണ് ബദ്ർ.ഇവിടെ നിന്ന് മക്കയിലേക്ക് 343 ഉം, മദീനയിലേക്ക് 145 ഉം കിലോമീറ്റർ ദൂരമുണ്ട്. ബദ്റുബ്നു മഹ് ലദിബ്ന് നസ് രിബ്നി  കിനാന എന്നയാൾ ഇവിടെ താമസിച്ചിരുന്നു. അങ്ങനെയാണ് ഈ ഗ്രാമത്തിന് ബദ്ർ എന്ന പേര് വന്നത്. അവിടെയുണ്ടായിരുന്ന ഒരു കിണറിന്റെ പേരാണെന്നും പക്ഷമുണ്ട്. ഒരു ഗ്രാമമെന്നതിലുപരി ധർമ്മ സമരങ്ങളുടെ ചരിത്രത്തിന് നാന്ദികുറിച്ച ഒരു വഴിത്തിരിവെന്ന നിലക്കാണ് ഇസ്‌ലാമിക ലോകത്ത് ബദ്റിന് പ്രസക്തി...


അറബികളുടെ പ്രസിദ്ധ വ്യാപാര കേന്ദ്രമായിരുന്നു ബദ്ർ. ദുൽഖഅദ്  മാസത്തിലെ എട്ട് ദിവസം ഉത്സവ ലഹരിയുടേതാണ്. അന്നേ ദിവസം അറബി നാടുകളിലുള്ളവർ ബദ്റിൽ സംഗമിച്ച് വ്യാപാരം നിർവ്വഹിക്കുമായിരുന്നു. മക്കയിൽ നിന്നുള്ള വാർത്തക സംഘങ്ങൾക്ക് ഒരു വിശ്രമ കേന്ദ്രം കൂടിയായിരുന്നു ബദ്ർ. അറബ് നാട്ടിലെ ഖ്യാധി നേടിയ കച്ചവട കേന്ദ്രവും കൂടിയായിരുന്നു. മക്കക്കാർക്ക് ശാമുമായി പതിറ്റാണ്ടുകളുടെ വ്യാപാര  ബന്ധമുണ്ടായിരുന്നു. മക്കാനിവാസികളുടെ കച്ചവടത്തിന്റെ സിംഹഭാഗവും ശാമിലെ കച്ചവടത്തിൽ നിന്നായിരുന്നു... നബി ﷺ പിതൃവ്യനായ അബൂത്വാലിബിന്റെ കൂടെ ഒന്നിലധികം തവണ ശാമിൽ പോയിട്ടുണ്ട്...


ശാമിലേക്കുള്ള യാത്ര ബദ്ർ വഴിക്ക് ആയതുകൊണ്ട് അതിന്റെ അടുത്ത പ്രദേശമായ മദീനയിൽ നബി ﷺ തങ്ങൾ ഇസ്ലാമിക പ്രബോധന പ്രവർത്തനം തുടങ്ങിയത് ഖുറൈശികൾക്ക് തലവേദനയായി. അതുകൊണ്ട് തന്നെ ഭയത്തോടേയും, സൂക്ഷമതയോടേയും ആയിരുന്നു ഖുറൈശി വാർത്തക സംഘം ബദ്ർ വിട്ടുകടക്കുക...


ബദ്ർ ഒരു സ്ഥലപ്പേരാണ്. ആ വാക്ക് കേൾക്കാത്ത മുസ്‌ലിം ഉണ്ടാവുകയില്ല. ഒരു ഗ്രാമമെന്ന നിലക്കല്ല ബദ്ർ മുസ്‌ലിംകൾക്കിടയിൽ പ്രസിദ്ധമായത്. സത്യത്തിന്റെ അതിജീവനത്തിനും, സത്യാസത്യ വിവേചനത്തിനുമായി നടന്ന പ്രഥമ സമരത്തിന് കളമൊരുങ്ങിയ സ്ഥലമെന്ന നിലക്കാണ്...


ഇസ്‌ലാമിൽ ഏറ്റവും പ്രധാനപ്പെട്ട യുദ്ധമാണ് ബദ്റ്. ഇസ്ലാമിന്റെ പ്രകാശം ലോകത്ത് വ്യാപിച്ചത് ഇതിന് ശേഷമാണ്. ഇതോടെ മുസ്‌ലിംകൾ പ്രതാപശാലികളായപ്പോൾ അവിശ്വാസികൾ പരാചിതരായി...


സ്വതന്ത്രമായ ഇസ്ലാമിക പ്രബോധനത്തിന് അതോടെ അരങ്ങൊരുങ്ങി.  "ബദ്റി " ന് മുസ്ലിം ഹൃദയങ്ങളിൽ ഉന്നത സ്ഥാനം ലഭിക്കാൻ കാരണവും ഇതുതന്നെ...


സത്യവും അസത്യവുമായിരുന്നു ബദ്റ് യുദ്ധത്തിലെ കക്ഷികൾ. അംഗബലവും, ആയുധശേഷിയും, കുറവായിരുന്ന സത്യവാഹകരായ മുസ്‌ലിംകൾക്ക് എണ്ണത്തിലും, ആയുധ, കായിക ശക്തിയിലും ഉന്നതരായിരുന്ന ഖുറൈശികളെ ഈമാനിന്റെ കരുത്തും, ഉത്തരവാദിത്ത്വത്തിന്റെ സംതൃപ്തമായ നിർവ്വഹണവും, നിശ്ചയദാർഢ്യവും, അവസരോചിതമായ അല്ലാഹുവിന്റെ സഹായവും, എല്ലാം ഒത്തുചേർന്നതിനാലാണ് നബി ﷺ ക്കും, സ്വഹാബത്തിനും വിജയം നേടാനായത്. മർദ്ദിതർ എന്നും മർദ്ദനം ഏൽക്കാനുള്ളതല്ല. ഒരുനാൾ അവർക്കും മോചനമുണ്ട്. ബദ്ർ നൽകുന്ന സന്ദേശങ്ങളിൽ ഒന്നാണിത്.  ഇസ്‌ലാമിനെ ഊതിക്കെടുത്താൻ വന്നവരെ ഊതിയോടിപ്പിച്ചു ബദ്റിൽ സ്വഹാബത്ത്...


(തുടരും...)



  🌷ان شاء الله🌷


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴