🛡Part-2🛡 ⚔️ബദ്ർ യുദ്ധം⚔️

 ⚔️ബദ്ർ യുദ്ധം⚔️

🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️🏳️



            🛡Part-2🛡



       💧കാരണമെന്ത്?...💧

=======================



മക്കയിലെ 13 വർഷത്തെ പ്രബോധന കാലയളവിൽ പീഢനങ്ങൾ ഏറ്റുവാങ്ങുകയല്ലാതെ പ്രതിരോധിക്കാൻ നബി ﷺ യും, സ്വഹാബത്തും ഒരുങ്ങിയില്ല. അക്രമങ്ങളിലെല്ലാം ക്ഷമിച്ച് അല്ലാഹുവിൽ സ്വയം അർപ്പിച്ച് ഒരു മോചനത്തെ അവർ പ്രതീക്ഷിച്ചു...


നബി ﷺ യും, സ്വഹാബത്തും മദീനയിൽ എത്തി കാൽപാദങ്ങൾ ഉറച്ചു. ശത്രുവ്യൂഹങ്ങളെ നേരിടാനുള്ള മാനസിക, കായിക ശക്തിയും പതുക്കെ വർദ്ധിച്ചു. തല്ലും, കുത്തും, ഏറ്റുവാങ്ങാനായി പടക്കപ്പെട്ടവരല്ല, പ്രതിരോധിക്കാനും കഴിയുന്നവരാണ് മുസ്‌ലിംകൾ എന്ന് അവിശ്വാസികളെ അറിയിക്കൽ അനിവാര്യമായി. ചില സൈനിക നീക്കങ്ങളെല്ലാം മദീനയിൽ അരങ്ങേറി. യുദ്ധത്തിനുള്ള അനുമതി അല്ലാഹു നൽകിയ ശേഷമായിരുന്നു ഒറ്റപ്പെട്ട പ്രതിരോധമെല്ലാം.  ഖുർആൻ പറയുന്നു: "മർദ്ധിതരായവർക്ക് യുദ്ധത്തിനുള്ള അനുമതി നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളവനാണ്. യാതൊരു ന്യായവും കൂടാതെ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരിൽ മാത്രം തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് അവർ"...


അല്ലാഹു യുദ്ധം അനുവദനീയമാക്കിയത് ഉചിതമായ സമയത്താണ്. മക്കയിൽ വെച്ച് അനുമതി നൽകിയിരുന്നെങ്കിൽ അത് ദോഷമാകുമായിരുന്നു. കാരണം?: അവിടെ മുസ്‌ലിംകൾ ന്യൂനപക്ഷവും, അവിശ്വാസികൾ ഭൂരിപക്ഷവുമാണ്. മദീനയിൽ എത്തി സുരക്ഷിതമായ ശേഷമാണ് യുദ്ധത്തിനുള്ള അനുമതി അല്ലാഹു നൽകിയത്...


ശത്രുക്കളുമായി ഏറ്റുമുട്ടാനുള്ള അനുമതി അല്ലാഹുവിൽ നിന്ന് ലഭിച്ചതോടെ ചില സൈനിക നീക്കങ്ങളെല്ലാം മദീനയിൽ ഉണ്ടായി. നബി ﷺ നേരിട്ടും അല്ലാതേയുമായി ചില ഏറ്റുമുട്ടലുകൾ എല്ലാം അരങ്ങേറി...



_____________________________


1: സൂറത്തുൽ ഹജ്ജ് = (39-40)


2: മവാഹിബുല്ലദുന്നിയ്യ് = (1 - 334-35)


3: നബി ﷺ പങ്കെടുത്ത യുദ്ധത്തിന് ഹസ് വത്ത് എന്നും, പങ്കെടുക്കാതെ സൈന്യത്തെ അയച്ചതിന് സനിയ്യത്ത് എന്നും പറയുന്നു...

_____________________________



എങ്കിലും കാര്യമായ ഏറ്റുമുട്ടലുകൾ ഒന്നും ഉണ്ടായില്ല. ചിലതിലെല്ലാം ശത്രുക്കൾ ഓടിപ്പോയി. അങ്ങനെ അവരുടെ മനസ്സിൽ മുസ്‌ലിംകളെക്കുറിച്ച് പേടി വിതക്കാൻ ഇത് കാരണമായി. ബദറിനു മുൻപ് നടന്ന ഈ സൈനിക നീക്കങ്ങളിലെല്ലാം ഉണ്ടായിരുന്നത് മുഹാജിറുകൾ മാത്രമായിരുന്നു. ബദറിന് മുമ്പ് നടന്ന 8 സൈനിക നീക്കങ്ങളിൽ 4 എണ്ണത്തിന് നബി ﷺ നേതൃത്വം നൽകി. മറ്റുള്ളവയിൽ മുഹാജിറുകളിലെ പ്രമുഖരായിരുന്നു സൈനിക തലവൻമാർ...


ഹിജ്റ രണ്ടാം വർഷം സഫറിൽ നടന്ന വദ്ദാർ യുദ്ധം മുതൽ ഹിജ്റ 9 റജബിൽ നടന്ന തബൂക്ക് യുദ്ധം വരെ 27 യുദ്ധങ്ങൾക്ക് നബി ﷺ നേതൃത്വം നൽകിയിട്ടുണ്ട്. പല ഭാഗത്തേക്കുമായി 47 സൈന്യത്തെ അയക്കുകയും ചെയ്തു. എന്തിനായിരുന്നു ഇതെല്ലാം? വിശ്വാസ സംരക്ഷണത്തിനും, ആശയ പ്രചാരണത്തിനും, ജീവൻ സുരക്ഷയ്ക്കും വേണ്ടിയായിരുന്നു. നിരപരാധികളെ കൊന്നൊടുക്കൽ യുദ്ധത്തിന്റെ ഭാഗമായിരുന്നില്ല...


മുസ്ലിം ഭാഗത്ത് നിന്ന് 259 പേർ ശഹീദായപ്പോൾ 759 അവിശ്വാസികളാണ് 10 വർഷക്കാലത്തെ ഇത്രയും യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ആധുനിക യുദ്ധങ്ങൾ ലോകത്ത് സമാധാനാന്തരീക്ഷം തകർത്തെറിയുമ്പോൾ നബി ﷺ യും, സ്വഹാബികളും ചെയ്ത യുദ്ധങ്ങളെല്ലാം സമാധാനം നിലനിർത്താൻ വേണ്ടിയായിരുന്നു. അതിന് വ്യക്തമായ തെളിവാണ് അന്ന് മരിച്ചവരുടെ എണ്ണവും ഇന്ന് മരിക്കുന്നവരുടെ കണക്കും...


സമാധാനാന്തരീക്ഷം തകർക്കുമ്പോൾ അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ അടിച്ചൊതുക്കൽ അത്യാവശ്യമാണ്. നബി ﷺ യും, സ്വഹാബാക്കളും മക്കയിൽ നിന്ന് മദീനയിൽ എത്തിയെങ്കിലും ഖുറൈശികൾ പീഢനം തുടർന്നുകൊണ്ടിരുന്നു. ദുർബലരേയും, വയോധികരേയും ഖുറൈശികൾ പീഢിപ്പിച്ചുകൊണ്ടിരുന്നു. ഇതിനെല്ലാം ഒരു അറുതി വരുത്താൻ ഇടക്കിടെയുണ്ടായ യുദ്ധങ്ങൾക്ക് സാധിച്ചു...




       (തുടരും...)

🌷ان شاء الله🌷


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🌱🌱🌱🌱🌱🌱🌱🌱🌱🌱🌱