മുഹർറം നോമ്പും ഖളാഉം
*മുഹർറം നോമ്പും*
*ഖളാഉം*
ഫർളു നോമ്പ് ഖളാഉള്ള ഒരാൾ മുഹർറത്തിലെ സുന്നത്തു നോമ്പ് അനുഷ്ഠിക്കുമ്പോൾ
ഫർളിൻ്റെയും സുന്നത്തിൻ്റെയും നിയ്യത്ത് ഉണ്ടായാൽ രണ്ടു നോമ്പ് ലഭിക്കുമെന്നു ചിലരും എന്നാൽ രണ്ടു നിയ്യത്തും ഉണ്ടായാൽ രണ്ടും ലഭിക്കില്ലന്നും അതിനാൽ ഖളാഇൻ്റ നിയ്യത്തു മാത്രം മതിയെന്നു മറ്റു ചിലരും പറയുന്നു.
ഏറ്റവും നല്ലതും സൂക്ഷ്മതയും എങ്ങനെ നിയ്യത്തു ചെയ്യലാണ്.
*ഖളാഇൻ്റെ കൂടെ സുന്നത്തും കരുതിയാൽ (രണ്ടു നിയ്യത്തും ഉണ്ടായാൽ ) രണ്ടു നോമ്പും ലഭിക്കുമെന്നാണ് നമ്മുടെ മദ്ഹബിലെ പ്രബല വീക്ഷണം. അതിനാൽ രണ്ടു നിയ്യത്തും കരുതാവുന്നതാണ്*.
*എന്നാൽ ഫർളു ഖളാ വീട്ടുമ്പോൾ അതോടൊപ്പം സുന്നത്തിൻ്റെ നിയ്യത്തും കൂടി കരുതിയാൽ രണ്ടു നോമ്പും ലഭിക്കില്ലന്നാണ് ഇമാം നവവി(റ) ഇമാം അസ്നവി (റ) തുടങ്ങിയവരുടെ അഭിപ്രായം.(ഫത്ഹുൽ മുഈൻ ,ഇആനത്ത് )* *അപ്പോൾ ഭിന്നത പരിഗണിച്ച് ഖളാഉ മാത്രം കരുതലാണു സൂക്ഷ്മത .എന്നാൽ എല്ലാ ഇമാമീങ്ങളുടെ വീക്ഷണത്തിലും ഖളാആയ നോമ്പ് സ്വഹീഹാവുകയും . സുന്നത്ത് നോമ്പിൻ്റെ തേട്ടം ഒഴിവാകുകയും ചെയ്യും* *സുന്നത്ത് നോമ്പിൻ്റെ തേട്ടം ഒഴിവാകുക മാത്രമല്ല , പ്രതിഫലം തന്നെ കിട്ടുമെന്നു പറഞ്ഞവരുമുണ്ട്.*
(فرع) أفتى جمع متأخرون بحصول ثواب عرفة وما بعده بوقوع صوم فرض فيها خلافا للمجموع وتبعه الأسنوي فقال إن نواهما لم يحصل له شيئ منهما قال شيخنا كشيخه *والذي يتجه أن القصد وجود صوم فيها فهي كالتحية فإن نوى التطوع أيضا حصلا* وإلا سقط عنه الطلب
(فتح المعين)
*എം.എ.ജലീൽ സഖാഫി പുല്ലാര*
Post a Comment