ഏറ്റവും മഹത്വം മുഹർറം തന്നെ
*ഏറ്റവും മഹത്വം മുഹർറം തന്നെ*
ചോദ്യം:
റമളാൻ കഴിഞ്ഞാൽ നോമ്പനുഷ്ഠിക്കാൻ ഏറ്റവും മഹത്വമുള്ള മാസമേത്..?
ഉത്തരം:
റമളാൻ മാസം കഴിഞ്ഞാൽ നോമ്പിന് ഏറ്റവും ശ്രേഷ്ടമായ മാസങ്ങൾ യുദ്ധം നിഷിദ്ധമായിരുന്ന പവിത്രത നിറഞ്ഞ നാലു മാസങ്ങളാണ്. ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം, റജബ് എന്നീ നാലു മാസങ്ങളാണവ.
ഇവയിൽ തന്നെ ഏറ്റം ശ്രഷ്ടം മുഹർറമും പിന്നീട് റജബ് മാസവുമാണ്.
ചോദ്യം
നബി(സ്വ) റമളാൻ കഴിഞ്ഞാൽ കൂടുതൽ നോമ്പനുഷ്ഠിച്ചിരുന്നത് ശഅബാനിലായിരുന്നില്ലേ?
ഉത്തരം:
അതേ , എന്നാലും യുദ്ധം ഹറാമായിരുന്ന നാലു മാസങ്ങൾക്കു ശേഷമാണ് ശഅ്ബാൻ മാസത്തിൻ്റെ സ്ഥാനം. ശഅബാനിൽ കൂടുതൽ നോമ്പനുഷ്ഠിച്ചുവെന്നത് കൊണ്ടു ശഅ്ബാൻ മുഹർറമിനേക്കാൾ ശ്രേഷ്ടമാണെന്നു വരികയില്ല.
മുഹർറമിൽ കൂടുതൽ നോമ്പനുഷ്ടിക്കുന്നതിനെതിൽ നിന്നു നബി(സ്വ)യെ തടയുന്ന ന്യായമായ വല്ല കാരണങ്ങളും ഉണ്ടായതുകൊണ്ടാണ് ആ മാസത്തിൽ നബി വർദ്ധിപ്പിക്കാതിരുന്നതെന്നു വരാമല്ലോ. അതല്ലെങ്കിൽ മുഹർറമാണ് കൂടുതൽ ശ്രേഷ്ടമെന്ന അറിവ് ലഭിച്ചത് നബിതങ്ങളുടെ ജീവിതാവസാനത്തിലാണെന്നും വരാം. ഏതായാലും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റം ശ്രേഷ്ടം മുഹർറം തന്നെയാണ്. (ഫതാവൽ കുബ്റാ: 2/68 , ശർവാനി 3-461)
*എം.എ. ജലീൽ സഖാഫി പുല്ലാര*
Post a Comment