(PART ‎47) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

  


ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


           ⛔️Part-47⛔️


ഫൈറൂസയുടെ വീടിന് മുമ്പിലാണ് നൂറ ഓട്ടം നിറുത്തിയത്. തുറന്ന് കിടന്നിരുന്ന മുന്‍വാതിലിലൂടെ അവള്‍ ഓടി അകത്തു കയറി. സിറ്റൗട്ടില്‍ വിഷാദയായിരിക്കുന്ന സുലൈഖാത്ത അവളെ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി.

 

'രാവിലെ കതകടച്ചതാ...പിന്നീടിതു വരെ തുറന്നിട്ടില്ല....'

കരച്ചിലടക്കാനാവാതെ അവര്‍ സംസാരം തുടര്‍ന്നു.


'ന്റെ കുട്ടി പട്ടിണി കിടന്ന് മരിക്കും...ഞാനെത്ര വിളിച്ചിട്ടും ഓള് തുറക്ക്ണില്ല. വേറാരേലും കൂട്ടികൊണ്ടോന്ന് തുറക്കാന്ന്ച്ചാല്‍....അവളുടെ ഭാവിക്ക് തന്നല്ലേ...അതിന്റെ കേട്...'

സുലൈഖാത്ത സങ്കടത്തിനിടക്കും മകളുടെ ഭാവിയെ കുറിച്ചോര്‍ത്ത് കൊണ്ട് പറഞ്ഞു.


 സുലൈഖാത്ത അങ്ങനെ ചിന്തിക്കാനും കാരണമുണ്ട്.  അഥവ വരുന്നവര് എന്തിനാണവള് പട്ടിണികിടക്കുന്നതെന്ന് ചോദിച്ചാല്‍ പറയാനുള്ള മറുപടിയെന്താ....? ഓള് പ്രമിച്ചിരുന്ന ചെക്കന്‍ ബൈക്കപകടത്തില്‍ മരിച്ചു. ഇതെങ്ങാനും നാട്ടുകാരറിഞ്ഞാല്‍ പിന്നെ ഓളെ എന്തിന് കൊള്ളാം....

ഒരു സാധാരണ നാട്ടുമ്പുറത്ത് കാരിയായ ഉമ്മാക്ക് തന്റെ മകളെ കുറിച്ചുണ്ടാകുന്ന ആകുലതയാണ് സുലൈഖാത്തയില്‍ നിന്നും ഉണ്ടായതെന്ന് നൂറക്ക് തോന്നി.


നൂറ ഫൈറൂസയുടെ റൂമിന്റെ കതകില്‍ മുട്ടി.

'ടി...വാതില് തുറക്ക്....ഇത് നൂറയാ....'

അല്‍പ സമയം കാത്തിരുന്നിട്ടും അകത്ത് നിന്ന് പ്രത്യേകിച്ച് മറുപടിയൊന്നും ലഭിച്ചില്ല.


'എടീ...ഫൈസല്‍ അവസാനം നിന്നെ കുറിച്ച് പറഞ്ഞതെന്താന്നറിയോ നിനക്ക്...!? ഫാതിഹ് ഡോക്‌റാണ് അവനെ അവസാനം നോക്കിയത്. അവരെന്തൊക്കെയാ സംസാരിച്ചെതെന്ന് എനിക്കറിയാം...പറഞ്ഞു തരണേല്‍ വാതില്‍ തുറക്ക്...'

സുലൈഖാത്ത തന്നെ കേള്‍ക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം നൂറ പതുക്കെ പറഞ്ഞു.


ഇതു കേട്ടാല്‍ ഫൈറൂസ വാതില്‍ തുറക്കുമെന്ന് നൂറക്കുറപ്പായിരുന്നു. അവള്‍ അക്ഷമയോടെ കാത്തിരുന്നു. എന്നിട്ടും തുറക്കുന്നില്ലായെന്ന് കണ്ടപ്പോള്‍ വാതിലിന് ആഞ്ഞു മുട്ടാനായി കയ്യോങ്ങിയതും മറുവശത്ത് കതകിന്റെ ബോള്‍ട്ട് താഴുന്ന ശബ്ദം കേട്ടു. നൂറ വാതില്‍ തുറന്ന് അകത്ത് കയറി കതകടച്ചു.


വാതില്‍ തുറക്കാനായ് എഴുന്നേറ്റ് അതുപോലെ തന്നെ തിരിച്ച് കട്ടിലിലേക്ക് തന്നെ വന്ന് മരംവെട്ടിയിട്ടത് പോലെ വീണ് കമിഴ്ന്ന് കിടക്കുന്ന ഫൈറൂസയെയാണ് നൂറയവിടെ കണ്ടത്.

എന്ത് ചെയ്യണമെന്നറിയാതെ നൂറ ഒരുനിമിഷം സ്തബ്ധയായി നിന്നു. ഫൈറൂസയുടെ അവസ്തയോര്‍ത്തപ്പോള്‍ അവള്‍ക്കും സംങ്കടം വന്നു.

 

'ഏടീ...നീയൊന്ന് എഴുന്നേറ്റേ...നിനക്ക് കരയണമെങ്കില്‍ എന്നെ കെട്ടിപിടിച്ച് കരഞ്ഞോ....നീയിങ്ങനെ കിടക്കല്ലേ. എനിക്കും സങ്കടം വരുന്നുണ്ട്‌ട്ടൊ...'

നൂറക്ക് വാക്കുകള്‍ ലഭിക്കുന്നില്ല.

 നൂറയുടെ വാക്കുകളിലെ ഇടര്‍ച്ച കേട്ടിട്ടാണെന്ന് തോന്നുന്നു ഫൈറൂസ പതുക്കെ എഴുന്നേറ്റു. അവള്‍ കരഞ്ഞു ക്ഷീണിച്ച കണ്ണുകളുമായി നൂറയെ നോക്കി. രണ്ടു പേരും അല്‍പസമയം പരസ്പരം കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.


ആർത്തിരമ്പുന്ന തിരമാല കണക്കെ തന്റെ ഉള്ളില്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങിയ സങ്കടം ഒരട്ടഹാസമായി പുറത്ത് വന്നേക്കുമെന്ന് തോന്നിയപ്പോള്‍ ഫൈറൂസ പെട്ടെന്ന് നൂറയെ കെട്ടിപിടിച്ച് തേങ്ങി. നൂറ തിരിച്ചും. അവര്‍ എത്ര നേരം അങ്ങനെ അലിംഗന ബദ്ധരായി നിന്നുവെന്നറിയില്ല.


'എടീ....നീയൊന്ന് ഫ്രഷായി വന്ന് എന്തെങ്കിലും കഴിക്ക്...എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട്....'

ഫൈറൂസയുടെ സങ്കടം ഒന്നടങ്ങിയെന്ന് കണ്ടപ്പോള്‍ നൂറ പറഞ്ഞു.

 ഒരുപാട് തവണ നിര്‍ബന്ധിച്ചപ്പോള്‍ അവളെയുന്നേറ്റ് ഫ്രഷായി വന്നു. അപ്പോഴേക്കും നൂറ സുലൈഖാത്തോയോട് അവള്‍ക്കുള്ള ഭക്ഷണം റൂമിലേക്കെത്തിക്കുവാന്‍ പറഞ്ഞിരുന്നു.


തളം കെട്ടി നില്‍ക്കുന്ന ഭീകരമായ മൗനത്തില്‍ വിരഞ്ഞ രണ്ടു നിശബ്ദ പുഷ്പങ്ങളെ പോലെ അവര്‍ ഭക്ഷണം കഴിക്കാനരംഭിച്ചു. ഫൈറൂസ കഴിച്ചെന്ന് വരുത്തി എഴുന്നേല്‍ക്കാനൊരുങ്ങി.


'കുറച്ചു കൂടി കഴിക്കാന്‍ നോക്കടി...'

നൂറ ആ നിശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് അപേക്ഷാ സ്വത്തില്‍ പറഞ്ഞു.


'എനിക്ക് വേണ്ടടി, എന്തോ ഭക്ഷണത്തോട് താത്പര്യം തോന്നുന്നില്ല'

അതും പറഞ്ഞ് ഫൈറൂസ എഴുന്നേറ്റു. നൂറ നിര്‍ബന്ധിച്ചില്ല.


'എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലടീ...ഇന്നലെയല്ലേ...അവനിവിടുന്നിറങ്ങി പോയത്....ഞാനാണെങ്കില്‍ അവനെ ഒരുപാട് സങ്കടപ്പെടുത്തുകയും ചെയ്തു. പാവം എന്നെകുറിച്ചാലോചിച്ചിട്ടാവാം വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റിയത്...എന്തിനാടി..ഞാനിങ്ങനെ മറ്റുള്ളവര്‍ക്ക് ഭാരമായിട്ട് ജീവിക്കുന്നത്.....!?'

ഫൈറൂസ സ്വന്തത്തോട് ദേഷ്യമുള്ളത് പോലെ സംസാരിക്കുവാന്‍ തുടങ്ങി.


'ഏയ്...നീയിങ്ങനെ നിരാശപെടല്ലേ....അല്ലാഹുവിന്റെ വിധിയല്ലേയിവിടെ നടപ്പിലാവൂ...നമുക്ക് അവന്റെ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം...'

നൂറക്ക് അവള സമാശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല.


'എന്നാലും എന്തിനാണ് റബ്ബ് എന്നോടിങ്ങനെ.....ഞാനെന്ത് തെറ്റ് ചെയ്തിട്ടാ....'

ഫൈറൂസ വീണ്ടും കരയും എന്നായപ്പോള്‍ നൂറ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നിരുന്ന് അവളെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചു. ഫൈറൂസ അവളുടെ തോളിലേക്ക് തലചെരിച്ച് വെച്ച്

തേങ്ങി.

'എടീ...ഫൈസല് ഭാഗ്യവാനാണ്. കാരണന്താന്നറിയോ നിനക്ക്....?'

നൂറ കൊച്ചു കുട്ടികളോട് സംസാരിക്കുന്നത് പോലെ ഫൈറൂസയോട് ചോദിച്ചു. ഫൈറൂസ മറുപടിയൊന്നും പറഞ്ഞില്ല. നൂറ തുടര്‍ന്നു.


' കാരണം, അവസാനം ഇവിടെവെച്ച് നിന്നെ കണ്ടത് കൊണ്ടാണ് അവന് മാനസാന്തരമുണ്ടായത്. അതുകൊണ്ടാണ് അവന്‍ ഡോക്ടറോട് ചെയ്തതും നിങ്ങളുടെ പ്രണയവുമെല്ലാം തെറ്റായിരുന്നുവെന്ന ബോധ്യം അവന് വന്നത്. ആ തെറ്റ് തിരുത്താനാണ് അവന്‍ ഫാതിഹ് ഡോക്ടറെ കാണുവാനായി ചെന്നത്. അവര് തമ്മില്‍ പരിജയപ്പെട്ടത് കൊണ്ടല്ലേടീ...ഡോക്ടര്‍ക്ക് അവന് അപകടം പറ്റിയ കൃത്യസമയത്ത് തന്നെ അവിടെയെത്താനും അവസാന സമയത്ത് കലിമ ചൊല്ലിക്കൊടുക്കാനും അവന് അതേറ്റ് ചൊല്ലാനുമെല്ലാം അവസരമുണ്ടായത്... !?

ഇതൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കിലും മറ്റെന്തെങ്കിലും ചിന്തിച്ച് കൂട്ടിയിട്ടും അവന് അപകടം സംഭവിക്കാമായിരുന്നു. അതൊരു ദുര്‍മരണമാവുകയും ചെയ്യുമായിരുന്നു. പക്ഷെ, അല്ലാഹു അങ്ങനെയൊന്നും സംഭവിപ്പിക്കാതെ നല്ല ഈമാനുള്ള മരണമല്ലേ..ഫൈസലിന് നല്‍കിയത്...'


തന്റെ വലത് തോളില്‍ തലചാഞ്ഞ് കിടക്കുന്ന ഫൈറൂസയുടെ കൈകളില്‍ വളരെ പതുക്കെ തലോടിക്കൊണ്ട് നൂറ ആശ്വസിപ്പിച്ചു കൊണ്ട് തുടര്‍ന്നു.


' അവനെയോര്‍ത്ത് സംങ്കടപെടരുതെന്നും നീ തെരഞ്ഞെടുത്ത മാര്‍ഗമാണ് ശരിയെന്നും നിന്നോട് പറയാന്‍ അവന്‍ പ്രത്യേകം ഡോക്ടറെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. കൂടാതെ അവന്റെ പാരത്രിക വിജയത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യാനും വസിയ്യത്ത് ചെയ്തിട്ടുണ്ട്. നമുക്ക് അവനോട് ഒരു തരിമ്പെങ്കിലും മാനുഷ്യക സ്‌നേഹമുണ്ടെങ്കില്‍ കരഞ്ഞിരിക്കുന്നതിന് പകരം ഇനിയുള്ള അവന്റെ വിജയത്തിനാവശ്യമായതല്ലെ നമ്മള് ചെയ്യേണ്ടത്...? അതായിരിക്കില്ലേ അവന്‍ നമ്മില്‍ നിന്ന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്....?

 നീയെല്ലാതെ അവന് നന്മയുപദേശിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. അപ്പോ, അവന് വേണ്ടി ഇനിയെന്തെങ്കിലും നല്ലത് ചെയ്യാനും നീയേയുള്ളൂ...അതോണ്ട് നമുക്ക് അവന്റെ പാരത്രിക വിജയത്തിനാവശ്യമായതെന്ത് ചെയ്യാന്‍ സാധിക്കുമെന്നാലോചിക്കാം...'


നൂറയുടെ വാക്കുകളോരോന്നും ഫൈറൂസയുടെ മനസ്സില്‍ മഞ്ഞുമഴപെയ്യിച്ചു. അവളുടെ കുറ്റബോധം പതുക്കെ മാറി തുടങ്ങി. അവന്‍ കലിമചൊല്ലി ഈമാനോട് കൂടിയാണ് മരിച്ചതെന്നറിഞ്ഞപ്പോള്‍ അവള്‍ക്കെന്തോ അഭിമാനം തോന്നി. അവനങ്ങനെ കലിമചൊല്ലാന്‍ കാരണം നീയാണെന്ന് നൂറ പറഞ്ഞപ്പോള്‍ അവള്‍ക്ക് ഉള്‍പുളകമുണ്ടായി. ഫൈറൂസ തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ട് നൂറയുടെ തോളില്‍ നിന്ന് തലഉയര്‍ത്തി.


'എടീ....നമുക്ക് അവന് വേണ്ടി എന്തെങ്കിലും ചെയ്യണം...'

ഫൈറൂസ എന്തോ തീരുമാനിച്ചുറച്ചത് പോലെ പറഞ്ഞു.


'ഉം...'

നൂറയൊന്നിരുത്തി മൂളിയതിന് ശേഷം പറഞ്ഞു.


'നമ്മുടെ വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഖത്മുകളും സ്വലാത്തുകളും ചൊല്ലുന്നില്ലേ...അതിന്റെ സമര്‍പ്പണ ദിവസം നമുക്ക് അവന് വേണ്ടി പ്രത്യേകം ദുആ ചെയ്യാം. നീ സാധിക്കുമെങ്കില്‍ 70000 തഹ്ലീല് ചൊല്ലൂ. ഞാനും ചൊല്ലാന്‍ ശ്രമിക്കാം. മരിച്ചവര്‍ക്കായി 70000 തഹ്ലീല് ചൊല്ലിയാല്‍ അത് മുഖേനെ അവര്‍ക്ക് ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കുംന്നാണ്.'

നൂറ ഫൈറൂസയുടെ തീരുമാനത്തിന് പരിഹാരം പറഞ്ഞു.


'ഇന്‍ ഷ അല്ലാഹ്...ഖത്മിനോടൊപ്പം ഞാന്‍ 70000 തഹ്ലീല് ചൊല്ലും....'

ഫൈറൂസയുടെ വാക്കുകള്‍ക്ക് വല്ലാത്ത ഘാഭീര്യമുണ്ടായിരുന്നു.


സാന്ദര്‍ഭികമെന്ന് തോന്നിയത് കൊണ്ടാവാം 70000 തഹ്ലീല് ചൊല്ലിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ കൂടെ നൂറയവളോട് വിശദീകരിച്ചു


' ഇബ്‌നു അറബി (റ) എന്ന വലിയൊരു സൂഫിപണ്ഡിതനുണ്ടായിരുന്നു. മഹാനൊരിക്കല്‍ പറഞ്ഞു.

 'ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് 70000 തവണ ചൊല്ലിയാല്‍ അവനും ആര്‍ക്ക് വേണ്ടി ചൊല്ലപ്പെട്ടോ അവനും സര്‍വ്വ പാപവും പൊറുക്കപ്പെടുമെന്ന് ഹബീബായ നബി ﷺ തങ്ങള്‍ പറഞ്ഞതായി എനിക്കെത്തിയിട്ടുണ്ട്. '

നൂറ ഫൈറൂസ തന്നെ കേള്‍ക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ചതിന് ശേഷം തുടര്‍ന്നു.


'അങ്ങനെ ഇബ്‌നു അറബിയെന്നവര് തുടര്‍ന്ന് പറഞ്ഞു

' ഈ ഹദീസ് ലഭിച്ചതിന് ശേഷം പ്രത്യേകം ഒരാളെയും കരുതാതെ ഞാന്‍ 70000 തഹ്ലീല്‍ ചൊല്ലി. ആയിടക്ക്, ഒരിക്കല്‍ ഞാനൊരു സദ്യയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ ഒരുയുവാവ് ഉച്ചത്തില്‍ കരഞ്ഞു. നോക്കിയപ്പോള്‍ അല്ലാഹുവില്‍ നിന്ന് കശ്ഫ്( പ്രത്യേക വെളിപാട്) ലഭിക്കുന്ന ഒരുയുവാവാണദ്ദേഹം.


എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചപ്പോള്‍.

 'ഞാന്‍ എന്റെ ഉമ്മയെ ഖബറില്‍ ശിക്ഷിക്കപ്പെടുന്നതായി കണ്ടു' അതാണ് കരയാന്‍ കാരണമെന്ന് അയാള്‍ മറുപടി പറഞ്ഞു.

അദ്ദേഹത്തിന്റെ മറുപടി കേട്ടയുടനെ ഞാന്‍ മുമ്പ് ചൊല്ലിയ തഹ്ലീലിനെ അദ്ദേഹമറിയാതെ അവരുടെ ഉമ്മാക്ക് വേണ്ടി ഹദ്‌യ ചെയ്തു. തല്‍ക്ഷണം ആ വ്യക്തി ചിരിച്ചു കൊണ്ട് പറഞ്ഞു

 ' ഇപ്പോള്‍ എന്റെ ഉമ്മയെ നല്ലനിലയില്‍ എനിക്ക് കാണാം..'

നൂറ ചരിത്രം പറഞ്ഞു നിറുത്തിയ ശേഷം പറഞ്ഞു.


'അതോണ്ട് നീയവന് വേണ്ടി ചെയ്യുന്ന; ഇതുവരെ അവന് കൊടുത്ത സമ്മാനങ്ങളെക്കാളെല്ലാം മഹത്തരവും മൂല്യമുള്ളതുമായ സമ്മാനം ഇനി നമ്മള്‍ ചെയ്യാന്‍ പോകുന്ന കര്‍മങ്ങളായിരിക്കും ഇന്‍ ഷ അല്ലാഹ്...'

അത് പറയുമ്പോള്‍ നൂറയുടെ മുഖത്ത് ചെറിയ പുഞ്ചിരിയുണ്ടായിരുന്നു. ഫൈറൂസയും കണ്ണീരില്‍

കുതിര്‍ന്ന പുഞ്ചിരിയോടെ തലകുലുക്കി. അവരിരുപേരും വീണ്ടും കെട്ടിപിടിച്ചു. 

ആ ആലിംഗനത്തിൽ ഫൈറൂസ പറഞ്ഞു 

'നൂറൂ....നീയാടീ എന്റെ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും കാരണം. ഫൈസലിന് ഈ നന്മകളെല്ലാം ലഭിക്കാനും അവസാനം കലിമചൊല്ലാനും എല്ലാം സാധിച്ചത് നിന്റെ കാരണം കൊണ്ടാണ്. നിന്നെയെനിക്ക് തന്ന റബ്ബിനെ ഞാനെത്ര സ്തുതിച്ചാലും മതിയാവുകയില്ല. അല്‍ ഹംദുലില്ലാഹ്'

അവര്‍ പരസ്പരം തേങ്ങി കരഞ്ഞു.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘


അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here