(PART ‎35) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰



           ⛔️Part-35⛔️


_ഐഷുക്കുട്ടി നോവു കെട്ടി നിൽക്കുകയായിരുന്നു. ഡോക്ടറെ കൊണ്ടുവരാതെ  പ്രസവിക്കില്ലെന്ന് അവൾ ശാഠ്യം പിടിച്ചു. വേദന ഭാവിച്ചു കൊണ്ട് അവൾ ഉച്ചത്തില്‍ നിലവിളിക്കാൻ തുടങ്ങി._

_'എന്റെ മുത്ത് നബിയേ! ദാക്കിത്തരെ കൊണ്ടുവാ!'_

_'മോളെ' വയറ്റാട്ടി ഐഷുക്കുട്ടിയുടെ വൈക്കോല്‍ത്തുറു പോലെ വീർത്തു ചാടിയ വയറു തടവി ആശ്വസിപ്പിച്ചു._

_'ഒന്ന് തിരിഞ്ഞു കിടന്ന് മുക്ക്... ഇപ്പഴിങ്ങു പോരും'._

_'ഹില്ല!' ഐഷുക്കുട്ടി തുറുപ്പിച്ച കണ്ണുകളോടെ വിമ്മിട്ടപ്പെട്ടു പ്രഖ്യാപിച്ചു :_

_' ഞാമ്മരിക്കട്ടെ'_


കോളേജ് അവധിയായതിനാൽ ഹോസ്റ്റലില്‍ തനിച്ചിരുന്നപ്പോഴാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചില പുസ്തകങ്ങള്‍ ശ്രദ്ധയിൽ പെട്ടത്. മനസ്സില്‍ വല്ല ദു:ഖവുമുണ്ടെങ്കിൽ ബഷീറിന്റെ നോവലുകളെടുത്തു  വായിച്ചാൽ മതി. എന്നാൽ തന്നെ മനസ്സിനൊരു ആയാസം വരുമെന്ന് ഫർസാനക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 

കാരണം സരസമായി കാര്യങ്ങൾ പറയാനുള്ള ബഷീറിന്റെ കഴിവ് ഒന്നു വേറെ തന്നെയാണ്. അതുകൊണ്ടാണ് ഇവിടെയിങ്ങനെ തനിച്ചിരുന്ന് നാട്ടിലെ കാര്യങ്ങളും മറ്റും ആലോചിച്ച് തല പുണ്ണാക്കണ്ടായെന്ന് കരുതി അവൾ ബഷീറിന്റെ ഐഷുക്കുട്ടിയെ വായിച്ചു തുടങ്ങിയത്. 

എന്നാല്‍ സംഭവം വിപരീതഫലമാണുളവാക്കിയത്. കാരണം മുകളിലെ ഭാഗം വായിച്ചപ്പോൾ അവൾക്കെന്തോ പെട്ടെന്ന് കണ്ണുകൾ നിറഞ്ഞു. ഉമ്മിയെ കാണണമെന്ന് തോന്നി. ഉമ്മീയെന്നാണവള് വിളിക്കാറ്. താനിവിടെ അടിച്ചു പൊളിച്ച് കൂട്ടുകാരോടൊപ്പം സമയം കളയുന്നു. 

ഉമ്മിയോ...!? എന്തൊക്കെ കഷ്ടപ്പാടുകളാണ്.... പുലർച്ചക്ക് മുന്നേ എഴുന്നേൽക്കണം... എസ്റ്റേറ്റിൽ പോവണം...  ഇത്തിരി വൈകിയാൽ മുതലാളിമാരുടെ ആട്ടും തുപ്പും കേൾക്കണം... ഇടക്ക് എസ്റ്റേറ്റീന്ന് തിരിച്ചു വന്ന് ഉപ്പാക്ക് പ്രാതലുണ്ടാക്കണം, കുളിപ്പിക്കണം മറ്റു ആവശ്യങ്ങളെല്ലാം നടത്തണം. ഫർസാനയുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. 

ഒരു പക്ഷേ, ഈ സമയത്ത് അവളെയാരെങ്കിലും കണ്ടാൽ അവരുടെ കണ്ണുകളെ അവർ വിശ്വസിക്കുകയില്ല. കാരണം ഫർസാനക്ക് കരയാനറിയില്ലായെന്നാണ് എല്ലാവരും പറയാറ്!.


പെട്ടെന്ന് അവളുടെ ഫോൺ റിംഗ് ചെയ്തു. 'എന്റെ സ്വർഗമുള്ള കാൽ' എന്ന് സ്ക്രീനില്‍ തെളിഞ്ഞു കത്തി. അവളുമ്മിയുടെ നമ്പർ സേവ് ചെയ്തതങ്ങനെയാണ്. ഉമ്മി വിളിക്കുമ്പോൾ എത്ര തിരക്കിലാണെങ്കിലും എടുക്കാതിരിക്കുന്ന അവസ്ഥയുണ്ടാവരുതെന്ന് കരുതിയിട്ടാണ് അങ്ങനെ സേവ് ചെയ്തത്. ഉമ്മമാരുടെ കാൽ ചുവട്ടിലാണ് ഓരോരുത്തരുടെയും സ്വർഗമെന്ന് മുത്ത് നബിﷺ പഠിപ്പിച്ചതല്ലേ. സ്വർഗത്തിൽ നിന്നാണ് വിളിവരുന്നതെന്ന് കണ്ടാൽ ആരെങ്കിലും എടുക്കാതിരിക്കുമോ...!? 

അവൾ പെട്ടെന്ന് കണ്ണുകൾ  തുടച്ച് തൊണ്ടയൊന്ന് നേരെയാക്കിയതിന് ശേഷം ഫോണെടുത്തു.


"ഉമ്മീ... ഞാന്‍ നിങ്ങളെ കുറിച്ച് ആലോച്ചിച്ചതേയുള്ളൂ... അപ്പളാണ് ഇങ്ങളെ വിളി വര്ണത്... ങ്ങൾക്ക് നൂറായുസാണുമ്മീ"

ഫർസാന ഉമ്മിക്ക് സലാം ചൊല്ലിയ ഉടനെ പറഞ്ഞു.


"അതാ ഞാന്‍ പറഞ്ഞത്... നീയെന്നെ മനസ്സില്‍  കാണുമ്പോഴേക്കും നമ്മളന്റെ കൂടെയെത്തീട്ട്ണ്ടാവും..."

വളരെ സന്തോഷത്തോടെയുള്ള ഉമ്മയുടെ സംസാരം കേട്ടപ്പോൾ അവൾക്ക് സന്തോഷക്കണ്ണീര്‍ അണപൊട്ടി. അവൾ ഉമ്മക്ക് ചിരിച്ചു കൊണ്ടാണ് മറുപടി പറയാന്‍ ശ്രമിച്ചതെങ്കിലും കരച്ചിലിന്റെ ശബ്ദമാണ് ആദ്യം പുറത്ത് വന്നത്.


" എന്താടീ... നീ കരയുകയാണോ... അയ്യേ... ന്റെ കാന്താരിക്കുട്ടി കരയേ... എന്തു പറ്റി നിനക്ക്"

ഉമ്മിക്ക് അവളെന്തിനാണ് കരയുന്നതെന്നറിയാനുള്ള പരിഭ്രമമുണ്ടെങ്കിലും ചിരിച്ചു കൊണ്ടു തന്നെയാണ് ആ ചോദ്യവും ചോദിച്ചത്.


"ഏയ്... ഞാന്‍ കരയേ ഉമ്മിക്ക് തോന്നിയതാവും"

ഫർസാന പിടിക്കപെടുമെന്നുറപ്പുണ്ടായിട്ടും താന്‍ കരഞ്ഞിട്ടില്ലാന്ന് കള്ളം പറഞ്ഞു.


" ന്റെ ഫാറുകുട്ടിന്റെ മുഖത്തൊരു വാട്ടം വന്നാല്‍ ഈ ഉമ്മിക്കത് ഇവിടിരുന്ന് കാണാൻ പറ്റും. ന്നിട്ടാണോ നീ കരഞ്ഞിട്ടും കരഞ്ഞില്ലാന്ന് പറഞ്ഞാൽ അത് കള്ളമാണോ സത്യമാണോന്ന് ഈ ഉമ്മി അറിയാണ്ടിരിക്കണത്. ഉമ്മിന്റെ മോൾക്ക് എന്ത് സങ്കടം ഉണ്ടേലും ഈ ഉമ്മിനോട് പറ."

ഉമ്മി ഒരു നിലക്കും പിടിവിടുന്ന ലക്ഷണമില്ലാന്ന് കണ്ടപ്പോൾ അവസാനം അവൾ പറഞ്ഞു


" ഉമ്മിയെ അവിടെ തനിച്ചാക്കീട്ട് എനിക്കിവിടെ നിക്കാനാവൂല. നമുക്ക് ഒരുമിച്ച്  വല്ല ജോലിയും ചെയ്ത് ജീവിക്കാം "

ഏങ്ങലടിച്ചു കൊണ്ടാണവളത് പറഞ്ഞത്. മറുതലക്കൽ കനത്ത നിശബ്‌ദത. ഉമ്മിയും കരയുകയാണെന്ന് അവൾക്ക് മനസ്സിലായി.


"ഉമ്മീ... ഉമ്മീ എന്താണ് നിങ്ങളും കരയുവാണോ... കൊച്ചുകുട്ട്യോളെ പോലെ... ഞാനെന്തേലും പറയ്ണത് കേട്ട് കരയാന്‍ നിന്നാൽ പിന്നെ ഉമ്മിക്ക് കരയാനേ നേരം കാണൂ... "

ഫർസാന കണ്ണീരില്‍ ചിരിയൊളിപ്പിച്ച് കൊണ്ട് പറഞ്ഞു.

"നമുക്ക് രണ്ടു പേർക്കും പുതിയ ജോലി തുടങ്ങാൻ വേണ്ടിയാണോ ഉമ്മിന്റെ മോള് ഈ പുതിയ തയ്യൽ മെഷീന്‍ ഓർഡർ ചെയ്തു വരുത്തിയത്. ഇതിനൊക്കെ മോളേലെവിടുന്നാ കാഷ്... ആരേലേന്നും കടം വാങ്ങിയതാണോ... അല്ലേൽ ആ കമ്മല് പണയം വെച്ചിട്ടുണ്ടാവും ല്ലേ...എന്തിനാടീ നമുക്കിപ്പോ ഒരു തയ്യൽ മെഷീന്റെ ആവശ്യം "

ഉമ്മി ഒരുപാട് ചോദ്യങ്ങളും ശാസനുകളുമായി പറഞ്ഞു നിർത്തി. 


എന്നാല്‍ ഉമ്മയിതേതു

തയ്യൽ മെഷീന്റെ കാര്യമാണ് പറയുന്നതെന്ന് എത്രയാലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. 

" തയ്യൽ മെഷീനോ...!? "

അവൾ ആശ്ചര്യത്തോടെ ചോദിച്ചു നിർത്തി. 

" അവരിത് കൊണ്ടുവന്നപ്പോള്‍ ഞാനും അവരോട് ചോദിച്ചതാണ്. നിങ്ങൾക്ക് അഡ്രസ് തെറ്റിയതാണോന്ന് നോക്കാനും മറ്റും... നോക്കുമ്പോ കൃത്യമായി ഈ വീട്ടിലേക്ക് തന്നെയാണ് ഓർഡറ്. അപ്പൊ പിന്നെ ആരാ ഓഡറ് ചെയ്തത് എന്ന് നോക്കിയപ്പോ അവിടെ നിന്റെ പേരാണുണ്ടായിരുന്നത്.'


 ഫർസാന വീണ്ടും ആലോചനയിൽ മുഴുകി. പെട്ടെന്ന് കഴിഞ്ഞ ദിവസം ക്ലാസില്‍ വെച്ച് ഉമ്മിയുടെ ടൈലറിങിനെ കുറിച്ച് നൂറയുമായി സംസാരിച്ചതവളുടെ ഓർമ്മയിലേക്ക് വന്നു. ഇപ്പോള്‍ സംഗതി എങ്ങനെയാണ് സംഭവിച്ചിരിക്കാൻ സാധ്യതായെന്ന് ഫർസാനക്ക് ഏകദേശ രൂപം കിട്ടി. 


"ഉമ്മീ ഞാനിപ്പൊ... തിരിച്ചു വിളിക്കാം..." 

അവൾ പെട്ടെന്ന് ഫോൺ കട്ടു ചെയ്തു നൂറയുടെ നമ്പറ് ഡയൽ ചെയ്തു. 



***


നൂറ റൂമിൽ തന്റെ മധുവിധു ആഘോഷങ്ങളും വൈവാഹിക സ്വപ്നങ്ങളും കിനാ കണ്ട് എന്തോ ആലസ്യത്തിലങ്ങനെ കിടക്കുകയാണ്. ഡോക്ടര്‍ ഫാത്തിഹിനെ അവൾ കണ്ടിട്ടുണ്ട്. പക്ഷേ, ആ മുഖത്തേക്കൊന്ന് ശരിക്കും നോക്കിയിരുന്നില്ല. ഛെ.. നോക്കാമായിരുന്നു. 

അവളുടെ മനസ്സ് മന്ത്രിച്ചു. പക്ഷേ, നല്ല രസമുള്ള സംസാരമാണ്. അത് തന്നെയന്ന് ആശുപത്രിയില്‍ വെച്ച് ഉപദേശിച്ചപ്പോഴേ തോന്നിയതാണ്. കൂടാതെ രസികനുമാണെന്ന് തോന്നുന്നു. കാരണം അന്ന് പോകാൻ നേരം ചിരിച്ചോണ്ട് പറഞ്ഞു 

"നമ്മള് രണ്ടും ഒരു ചോരയാ... എന്തുണ്ടേലും ചോദിക്കാൻ മടിക്കണ്ട. രക്ത ബന്ധം കഴിഞ്ഞിട്ടല്ലേ, മറ്റു ബന്ധങ്ങൾക്കൊക്കെ വിലയുള്ളൂ..." 

അന്ന് ആ പറഞ്ഞതിന്റെ അർത്ഥം റൂമിലുണ്ടായിരുന്ന എനിക്കും ഉപ്പച്ചിക്കും മനസ്സിലായില്ലാന്ന് കണ്ടപ്പോള്‍ ഡോക്ടര്‍ തന്നെ പറഞ്ഞു 

"സോറി, നിങ്ങൾക്കറിയില്ലായിരുന്നുവല്ലേ... ഡോണ്ട് വറി. അതെന്താന്നെച്ചാൽ നൂറയാണ് ഞാന്‍ ബ്ലഡ് ഡോണേറ്റ് ചെയ്ത ഫസ്റ്റ് റിസീവർ. നമ്മുടെ രണ്ടുപേരുടെയും ബ്ലഡ് വളരെ റെയറാണെടോ. ഏതായാലും സോറി, ഞാൻ ആ ഒരു ആത്മ ബന്ധത്തിന്റെ പുറത്താണ് ഇത്രയും നേരം സംസാരിച്ചത്" 

അന്ന് ഡോക്ടര്‍ പോയപ്പോള്‍ ഉപ്പച്ചി ചോദിച്ചതാണ്:

" ആളൊരു രസികനായ പ്രത്യേക ക്യാരക്റ്ററാണല്ലേ ". അത് ഞാന്‍ തലകുലുക്കി സമ്മതിച്ചതുമാണ്. പക്ഷേ, കാര്യങ്ങള്‍ ഇതുവരെയൊക്കെയെത്തുമെന്നാരു കണ്ടു! 


" റബ്ബേ... എല്ലാം നീ റാഹത്തിലും സന്തോഷത്തിലുമാക്കണേ... എനിക്കും ബന്ധപ്പെട്ടവർക്കും ഖൈറിനെ നീ വിധിക്കണേ ഷെറിനെ ഞങ്ങളെ തൊട്ട് നീയകറ്റണേ... "

നൂറ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഉള്ളുരുകി പ്രാർത്ഥിച്ചു. 

"റബ്ബേ... ഈ റബീഉൽ അവ്വൽ പന്ത്രണ്ട് ആകുമ്പോഴേക്കും എല്ലാം സന്തോഷത്തിലും റാഹത്തിലുമാകുവാൻ ഞാന്‍ മുത്ത് നബിﷺയുടെ പേരില് ഒരു ഖത്ം നേർച്ചയാക്കുന്നു. കൂടാതെ എനിക്ക് സാധിക്കുന്നവരോടൊക്കെ ഞാന്‍ അതിനു വേണ്ടി ആവശ്യപ്പെടുകയും ചെയ്യും.ഇ. അ. അല്ലാഹുവേ നീ സ്വീകരിക്കണേ..." 

നൂറക്ക് പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരാശയം അവൾ തന്റെ പ്രാർത്ഥനയിലുൾപെടുത്തി. 


അതല്ലേലും ഏതു പ്രാർത്ഥനയും സ്വീകരിക്കാനുള്ള എളുപ്പമാർഗം എന്തിനെയെങ്കിലും വസ്വീലയാക്കി ദുആ ചെയ്യുകയെന്നത് തന്നെയാണ്. ആര് ദുആ ചെയ്യുമ്പോഴും ആദ്യം ഹംദ് പറഞ്ഞതിന് ശേഷം സ്വലാത്ത് ചൊല്ലുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ...? ഇതെന്തിനാണെന്നറിയുമോ... അതുണ്ടെങ്കിലേ അല്ലാഹു ആ ദുആ സ്വീകരിക്കുകയുള്ളൂ... ആകാശ ഭൂമികൾക്കിടയിൽ തങ്ങി നില്‍ക്കുന്ന പ്രാർത്ഥന അല്ലാഹുവിങ്കലേക്ക് വെളിവാക്കപെടണമെങ്കിൽ ഹബീബിﷺന്റെ പേരിലുള്ള സ്വലാത്തു കൂടെ ആ പ്രർത്ഥനക്ക് അകമ്പടി സേവിക്കണമെന്ന് ഹദീസുകളിൽ കാണാം. 

നൂറ സ്വലാത്തിന്റെ വാട്സപ് ഗ്രൂപ്പിലേക്ക് തന്റെ ആശയം ഉൾക്കൊള്ളുന്ന നല്ലൊരു കുറിപ്പ് എഴുതിയുണ്ടാക്കി. തുടർന്ന് 


*ഈ റബീഇൽ ഹബീബിനൊരു ﷺ ഖത്മം*

1.നൂറ ഫാത്വിമ 

2.


എന്ന ടൈറ്റിലോടു കൂടെ ആദ്യം തന്റെ പേര് ആഡ് ചെയ്തു ഗ്രൂപ്പിലിട്ടു. സാധിക്കുന്നവർ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. പെട്ടെന്നവളുടെ ഫോൺ റിങ് ചെയ്തു. ഫർസാനയാണ്. നല്ല സമയത്താണല്ലോ ഇവൾ വിളിക്കുന്നത് എന്നും കരുതി നൂറ ഫോണെടുത്തു. 

"എടീ.... സത്യം പറഞ്ഞോ.... നീയല്ലേ ആ തയ്യൽ മെഷീന്‍ ഓഡറ് ചെയ്തത്..." 

ഫോണെടുത്ത പാടെ ഫർസാന ചോദിച്ചു. അവളുടെ ചോദ്യം കേട്ടപ്പോൾ പെട്ടെന്ന് ചിരി വന്നെങ്കിലും

 "അത് ചെലപ്പോ ഉമ്മച്ചിയാവും നിന്റുമ്മാക്ക് തയ്യലറിയാന്ന് ഞാനുമ്മച്ചിയോട് പറഞ്ഞിരുന്നു" നൂറ ഉമ്മച്ചിയെ ചാരണം കൊണ്ടു. 

" എടീ മോളെ എനിക്കറിയാം നിന്നെ... "

ഫർസാനക്ക് സംസാരം പൂർത്തീകരിക്കാൻ സാധിച്ചില്ല. അവൾക്ക് പെട്ടെന്ന് സങ്കടം വന്നു. "എടീ... എനിക്കിപ്പോ നിന്നെ നേരിട്ട് കാണണം, എന്നിട്ടൊന്ന് കെട്ടിപ്പിടിച്ചു കരയണം "

ഫർസാന വിങ്ങി. 

" എന്താടിയിത്... നിനക്ക് കരയാനൊക്കെ അറിയോ...!? നീ വേഗം വീട്ടിലോട്ടുവാ.. ഏതായാലും അവിടെ വെറുതെയിരിക്കുവല്ലേ.. എനിക്കാണേൽ നിന്നോട് ഒരുപാട് കാര്യം പറയാനുണ്ട്. നീ കൂടെയുണ്ടെങ്കിൽ ഒരു ധൈര്യാ. നീ വേഗം വാ.. എല്ലാം വന്നിട്ട് പറയാം "



****


" പറയാനുള്ളത് ഇവിടുന്നു പറഞ്ഞാൽ മതി "

സഫിയാത്ത ഫൈസലിനോട് പറഞ്ഞു. ഫൈസൽ ഒരു നിമിഷം ഒന്നാലോചിച്ചു നിന്നതിനു ശേഷം പറഞ്ഞു

" ഓക്കെ, എവിടെ നിന്നു പറയുന്നതിനും എനിക്കൊരു

പ്രശ്നവുമില്ല. ഉമ്മാനെ വെറുതെ ടെൻഷനാക്കണ്ടാന്നു കരുതി പറഞ്ഞതാണ് "

" നീ വേഗം കാര്യം പറയടെ ചെറ്ക്കാ.. പോയിട്ട് വേറെ പണിയുണ്ട് "

സഫിയാത്തക്ക് ഫൈസലിന്റെ ചേലും സംസാര ശൈലിയുമെല്ലാം കണ്ടപ്പോൾ അരിച്ചു കയറി. 

"അല്ല, രാവിലെ നൂറയെന്നെ വിളിച്ചു പറഞ്ഞിരുന്നു. ഇന്നവളെ ആരോ കാണാന്‍ വരുന്നുണ്ടെന്നും, നീയതൊന്ന് മുടക്കണമെന്നും. അതാ ഞാന്‍ രാവിലെ തൊട്ട് ഇവിടേക്ക് പുതിയ ടീമേതേലും വരുന്നതും നോക്കി ഇവിടെയിങ്ങനെ കാത്തിരിക്കുന്നത്" 

ഫൈസല്‍ സംസാരം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ സഫിയാത്ത ചോദിച്ചു :

" ഓളെന്തിനാണ് കല്യാണം മൊടക്കാൻ അന്നോട് പറയണത് "

ഫൈസൽ ഒരു നിമിഷം ആലോചിച്ചതിന് ശേഷം പറഞ്ഞു :

" അത് നല്ല ചോദ്യം ഈ നാട്ടാരോട് മൊത്തം ഇങ്ങള് ചോയ്ച്ചോക്കി, പത്താം ക്ലാസ് മുതൽ ഞങ്ങളൊരുമിച്ചാ.. ഇനി ഈ ജീവിതകാലം മുഴുവനും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. നിങ്ങള് വേണേ പോയി പെണ്ണ് കണ്ടോളി. പക്ഷേ, അവളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാന്ന് കരുതരുത്. കാരണം അവളെന്റെ പെണ്ണാ... ഇന്ന് കാണുമ്പോ അവളോട് ഫൈസലിനെ അറിയോന്ന് വെറുതെയൊന്ന് ചോദിച്ചു നോക്ക്. അവളുടെ കണ്ണുകള്‍ നിറയുന്നത് നിങ്ങൾക്ക് കാണാം... പറഞ്ഞില്ലാന്ന് വേണ്ടാ.. ഇനിയെല്ലാം നിങ്ങടെ ഇഷ്ടം "

അതും പറഞ്ഞ് ഫൈസൽ ഇജാസിനോടൊപ്പം തിരിച്ചുനടന്നു. അവന്റെ മുഖത്ത് രക്തരക്ഷസിന്റെ വന്യമായ ചിരിപോലോത്ത എന്തോ ഒന്ന് മിന്നി മറിഞ്ഞു. 

സഫിയാത്തയും ഫാത്തിഹും എന്തുചെയ്യണമെന്നറിയാതെ മുഖത്തോട് മുഖം നോക്കി അന്തിച്ചിരുന്നു.


( *തുടരും....*) ©️


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘



 അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here