പെരുന്നാള്‍ ദിനത്തിലെ മഹത്തായ കര്‍മ്മമായ തക്ബീറിന്‍റെ സമയം എപ്പോള്‍?

🌹 *പെരുന്നാളും തക്ബീറും* 🌹

1️⃣9️⃣5️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

? പെരുന്നാള്‍ ദിനത്തിലെ മഹത്തായ കര്‍മ്മമായ തക്ബീറിന്‍റെ സമയം എപ്പോള്‍

പെരുന്നാള്‍ പ്രമാണിച്ചുള്ള തക്ബീര്‍ രണ്ടു വിധമാണ്. ഒന്ന് മുര്‍സലായ തക്ബീര്‍. രണ്ട് മുഖയ്യദായ തക്ബീര്‍. പെരുന്നാള്‍ രാവ് സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്ക്കാരത്തില്‍ പ്രവേശിക്കുന്നതു വരെ നിരന്തരമായി ചൊല്ലല്‍ സുന്നത്തുള്ള തക്ബീറാണ് മുര്‍സലായ തക്ബീര്‍. വീടുകളിലും അങ്ങാടികളിലും ഇടവഴികളിലുമെല്ലാം ഈ തക്ബീര്‍ ചൊല്ലല്‍ പ്രബലമായ സുന്നത്താണ്. പുരുഷന്‍ ശബ്ദമുയര്‍ത്തി ചൊല്ലണം. അന്യ പുരുഷന്മാരോ നപുംസകങ്ങളോ കേള്‍ക്കുന്ന സ്ഥലത്ത് സ്ത്രീകളും നപുംസകങ്ങളും ശബ്ദമുയര്‍ത്തരുത്.

അറഫാ ദിനം (ദുല്‍ഹിജ്ജ 9) സുബ്ഹി മുതല്‍ അയ്യാമുത്തശ്രീഖിന്‍റെ അവസാനം വരെയാണ് മുഖയ്യദായ തക്ബീറിന്‍റെ സമയം. ദുല്‍ഹിജ്ജ ഒമ്പതിന്‍റെ ഫജ്റുസ്വാദിഖ് മുതല്‍ പതിമൂന്നിന്‍റെ അസ്വര്‍ വരെ; ഈ സമയത്ത് നിസ്ക്കരിക്കുന്ന എല്ലാ നിസ്ക്കാരങ്ങളുടെ ഉടനെയും ഈ തക്ബീര്‍ സുന്നത്തുണ്ട്. നിസ്ക്കാരാനന്തരമുള്ള ദിക്ര്‍ ദുആയുടെ മുമ്പാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത്.

ബലിപെരുന്നാള്‍ നിസ്ക്കാരം കഴിഞ്ഞ് ഖുതുബയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തക്ബീര്‍ സുന്നത്തുണ്ട്. ഈ സമയത്തുള്ള നിസ്ക്കാരങ്ങള്‍ മറ്റൊരു സമയത്ത് ഖളാഅ് വീട്ടുമ്പോള്‍ തക്ബീര്‍ സുന്നത്തില്ല.അതേ സമയം മറ്റുള്ള സമയത്തുള്ള നിസ്ക്കാരം ഈ സമയത്ത് ഖളാഅ് വീട്ടുമ്പോള്‍ തക്ബീര്‍ സുന്നത്തുണ്ട്.

രണ്ട് പെരുന്നാളിനുമുള്ള മുര്‍സലായ തക്ബീറിനേക്കാള്‍ പുണ്യം ബലിപെരുന്നാളിന് മാത്രമുള്ള മുഖയ്യദായ തക്ബീറിനാണ്. (തുഹ്ഫ, ശര്‍വാനി 3/51)

? തക്ബീറുകളില്‍ കൂടുതല്‍ പുണ്യമുള്ള വചനം ഏത്?

അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.പ്രസിദ്ധമായ ഈ വാചകങ്ങളാണ് വളരെ പുണ്യമുള്ള തക്ബീറിന്‍റെ പദം. (തുഹ്ഫ 3/54)

? ദുല്‍ഹിജ്ജ ഒമ്പതിന്‍റെ സുബ്ഹിയുടെയും പതിമൂന്നിലെ മഗ്രിബിന്‍റെയും ഇടയില്‍ മയ്യിത്ത് നിസ്ക്കാരം നിര്‍വ്വഹിക്കുമ്പോള്‍ അതിന്‍റെ ശേഷം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടോ?

അതെ, സുന്നത്തുണ്ട്. (തുഹ്ഫ 3/51)

?ബലിപെരുന്നാളിലെ തക്ബീര്‍ ഹാജിക്ക് സുന്നത്തുണ്ടോ?

ഹജ്ജിന്‍റെ കര്‍മ്മവുമായി ബന്ധപ്പെട്ട ഹാജിക്ക് പെരുന്നാള്‍ രാവില്‍ തക്ബീര്‍ സുന്നത്തില്ല, അവന് തല്‍ബിയത്താണ് ചൊല്ലേണ്ടത്. അവന്‍റെ തക്ബീറിന്‍റെ സമയം തുടങ്ങുന്നത് പെരുന്നാള്‍ ദിവസം ളുഹര്‍ മുതല്‍ക്കാണ്. ഹജ്ജിന്‍റ തഹല്ലുളിന്‍റെ ഉത്തമ സമയമായ ളുഹാ സമയം കഴിഞ്ഞ് ആദ്യ നിസ്ക്കാരമെന്ന നിലക്കാണിത്. (തുഹ്ഫ 3/52)

? ബലിപെരുന്നാള്‍ രാത്രിയിലെ മഗ്രിബ്, ഇശാഅ് എന്നീ നിസ്ക്കാരങ്ങളുടെ ശേഷവും തുടര്‍ന്നു വരുന്ന സുബ്ഹിയുടെ ശേഷവും തക്ബീര്‍ സുന്നത്തുണ്ടോ?

അതെ, സലാം വീട്ടിയ ഉടനെ സുന്നത്തുണ്ട്. മുഖയ്യദായ തക്ബീറുകളാണവ. ഈ തക്ബീറുകള്‍ ദിക്ര്‍ ദുആയുടെ മുമ്പാണ് ചൊല്ലേണ്ടതെങ്കിലും ശേഷം ചൊല്ലിയാലും സുന്നത്തിന്‍റെ പ്രതിഫലം ലഭിക്കും. (തുഹ്ഫ 3/54, നിഹായ 2/399, മുഗ്നി 1/427)മുര്‍സലായ തക്ബീറിനേക്കാള്‍ മഹത്വം മുഖയ്യദായ തക്ബീറിനാണ്. (ശര്‍വാനി 3/51)