🐂 ഉള്ഹിയ്യത്ത് ചില 🐂 ❓സംശയനിവാരണം❓

*🐂 ഉള്ഹിയ്യത്ത് ചില 🐂*          
 *❓സംശയനിവാരണം❓* 
*=======================*
*=======================*

      ⭕ഉള്ഹിയ്യത്ത് മൃഗങ്ങൾ ഏതെല്ലാം❓*

 🅰️അഞ്ചു വയസ്സായ ഒട്ടകം, രണ്ടു വയസ് പൂർത്തിയായ മാട് (കാള, പശു, എരുമ, പോത്ത്), രണ്ടു വയസ് പൂർത്തിയായ കോലാട്, ഒരു വയസ് പൂർത്തിയാവുകയോ ആറുമാസത്തിനുശേഷം പല്ല് കൊഴിയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് ഉള്ഹിയ്യത്ത് മൃഗങ്ങൾ (തുഹ്ഫ: 9/348).

*⭕നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ആട് ഏതാണ്❓*

 🅰️കോലാട്. അതിനു രണ്ടു വയസ് പൂർത്തിയാവണം.

*⭕ഉള്ഹിയ്യത്ത് മൃഗത്തിന്റെ നിബന്ധന❓*

🅰️മാംസം ചുരുക്കുകയോ ചീത്തയാക്കുകയോ ചെയ്യുന്ന ന്യൂനത മൃഗത്തിൽ ഉണ്ടാവരുത് (തുഹ്ഫ: 9/351).

*⭕ഉടച്ച മൃഗം ഉള്ഹിയ്യത്തിനു പറ്റുമോ❓*

🅰️പറ്റും. ഉടച്ച മൃഗമാവുക, വാൽ, അകിട് എന്നിവ സൃഷ്ടിപ്പിൽ തന്നെ ഇല്ലാതിരിക്കുക, കൊമ്പില്ലാതിരിക്കുക എന്നിവയൊന്നും ന്യൂനതയല്ല. കൊമ്പുള്ളതിനെ അറക്കലാണ് ഉത്തമം. കൊമ്പ് പൊട്ടിയതിന്റെ നാശം മാംസത്തെ ബാധിക്കുമെങ്കിൽ അതു ന്യൂനതയാണ് (തുഹ്ഫ: 9/351-353).

*⭕ഉള്ഹിയ്യത്ത് കർമം നിർവഹിക്കൽ നബി(സ്വ)ക്ക് നിർബന്ധമായിരുന്നോ❓*

 🅰️അതേ, ഒരു തവണ ആ കർമം നിർവഹിക്കൽ നബി(സ്വ)ക്ക് നിർബന്ധമായിരുന്നു (ഇആനത്ത്: 2/325).

*⭕നജസുള്ള കത്തികൊണ്ട് അറവ് നടത്താമോ❓*

🅰️അതേ, ഒരു മൃഗത്തെ അറത്ത് കത്തി കഴുകാതെ നജസുള്ള ആ കത്തികൊണ്ട് മറ്റൊരു മൃഗത്തെ അറത്താൽ ആ അറവ് സ്വഹീഹാണ് (തുഹ്ഫ: 1/176).

 *⭕മറ്റൊരാൾക്കുവേണ്ടി ഉള്ഹിയ്യത്തറുക്കാമോ❓*

🅰️അവന്റെ സമ്മതത്തോടെ അറക്കാം (തുഹ്ഫ: 9/368).

   *⭕മരണപ്പെട്ടവർക്കുവേണ്ടി അറക്കാമോ❓* 

🅰️മയ്യിത്തിന്റെ വസ്വിയ്യത്തുണ്ടെങ്കിൽ അറക്കാം (തുഹ്ഫ: 9/368).

*⭕ചെറിയ കുട്ടികൾക്കുവേണ്ടി ഉള്ഹിയ്യത്തറക്കാമോ❓*

 🅰️പിതാവ്, പിതാമഹൻ എന്നിവർ അവരുടെ ധനത്തിൽ നിന്നു ചെറിയ കുട്ടികൾക്കുവേണ്ടി അറക്കാവുന്നതാണ്. കുട്ടികളുടെ ധനം എടുത്തു അറക്കാവതല്ല. പിതാവും പിതാമഹനും അല്ലാത്തവർ ചെറിയ കുട്ടികൾക്കുവേണ്ടി ഉള്ഹിയ്യത്ത് അറക്കാവതല്ല (തുഹ്ഫ: 9/344).