▪️സ്വലാത്ത് നിർദേശിക്കപ്പെട്ട സന്ദർഭങ്ങൾ

*നമുക്ക് സ്വലാത്ത് ചെല്ലാം*


*▪️സ്വലാത്ത് നിർദേശിക്കപ്പെട്ട സന്ദർഭങ്ങൾ*

*▪️2: ആദ്യത്തെ അത്തഹിയ്യാത്തിന്റെ അവസാനത്തിൽ..*

ആദ്യത്തെ അത്തഹിയ്യാത്തിന്റെ അവസാനത്തിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്..

നബി (صلّی الله عليه وسلّم) പറയുന്നു: നീ നിന്റെ നിസ്കാരത്തിലിരുന്നാൽ സ്വലാത്ത് ചൊല്ലാതിരിക്കരുത്.. സ്വലാത്ത് നിസ്കാരത്തിന്റെ സംസ്കരണമാണ്..

*▪️3: ഖുനൂതിന്റെ അവസാനത്തിൽ..*

*ശാഫിഈ മദ്ഹബനുസരിച്ച് ഖുനൂതിന്റെ അവസാനത്തിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്..*

*ഹസൻ ബിൻ അലി (رضي الله عنه) പറയുന്നു: എനിക്ക് വിത്റിൽ "അല്ലാഹുമ്മഹ്ദിനീ " മുതൽ " വതആലൈത്ത " വരെ അവസാനത്തിൽ നബി (صلّی الله عليه وسلّم) യുടെ മേലിലുള്ള സ്വലാത്ത് ചേർത്ത് നബി (صلّی الله عليه وسلّم) പഠിപ്പിച്ചു തന്നു...

*▪️4: മയ്യിത്ത് നിസ്കാരത്തിൽ രണ്ടാം തക്ബീറിന് ശേഷം..*

ശാഫിഈ മദ്ഹബനുസരിച്ച് മയ്യിത്ത് നിസ്കാരത്തിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണ്..

ഇമാം ശാഫിഈ (رضي الله عنه) ഉദ്ധരിക്കുന്നു: അബൂ ഉമാമ (رضي الله عنه) പറയുന്നു: നബി (صلّی الله عليه وسلّم) സ്വഹാബികളെ മയ്യിത്ത് നിസ്ക്കാരത്തിന്റെ രൂപം പഠിപ്പിക്കുമ്പോൾ രണ്ടാം തക്ബീറിനുശേഷം നബി (صلّی الله عليه وسلّم) യുടെ മേൽ സ്വലാത്ത് ചൊല്ലാൻ പഠിപ്പിക്കുകയുണ്ടായി...

*▪️5: ഖുത്വ് ബകളിൽ: (ജുമുഅഃ ഖുത്വ് ബ, പെരുന്നാൾ ഖുത്വ് ബ)*

ശാഫിഈ ഇമാം (رضي الله عنه) പറയുന്നു: നബി (صلّی الله عليه وسلّم) യുടെ മേൽ സ്വലാത്ത് ചൊല്ലാതെ ഒരു ഖുത്വ് ബയും സ്വഹീഹാവുകയില്ല...

നബി (صلّی الله عليه وسلّم) പറയുന്നു: തശഹുദ് ഇല്ലാത്ത എല്ലാ ഖുത്വ് ബകളും കുഷ്ഠരോഗിയുടെ കൈപോലെയാണ്...

നാല് ഖുലഫാഉറാഷിദുകളടക്കമുള്ള മുൻഗാമികൾ മുഴുവനും അവരുടെ എല്ലാ ഖുത്വ് ബകളിലും സ്വലാത്ത് ചൊല്ലുന്നവരായിരുന്നു...