📌 സൽസ്വഭാവത്താൽ ഇസ്ലാമിലേക്ക്...

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ 📜🌸 ചരിത്ര കഥകൾ 🌸📜*
*✿<><><><><><><><><><><><<><><>✿*

*📌 സൽസ്വഭാവത്താൽ ഇസ്ലാമിലേക്ക്...*

       ✍🏼ഒരിക്കൽ സൈദ്ബ്നു സഹ്ലാൻ എന്ന യഹൂദിയും റസൂൽﷺയും തമ്മിൽ ഒരു കരാർ ഉണ്ടായി. യഹൂദി പണം ആദ്യം തന്നെ റസൂൽﷺക്ക് നൽകി സാധനം അവധി പറഞ്ഞ്, അന്ന് തന്നാൽ മതിയെന്ന് യഹൂദി പറഞ്ഞു...

 പറഞ്ഞ അവധിയാകുന്നതിന് മുമ്പ് യഹൂദി വന്ന് എനിക്ക് തരാനുള്ളത് ഇപ്പോൾ തന്നെ നൽകണം എന്ന് പറഞ്ഞു. ആ സമയം നബിﷺയും ഉമർ (റ) വും സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.

 ജൂതൻ നബിﷺയുടെ മാറ് പിടിച്ചു പറഞ്ഞു : അബ്ദുല്ലാന്റെ മകന് പണം നൽകിയാൽ പിന്നെ സാധനം നൽകാതെ വഞ്ചിക്കും അത് ഈ സമയം തന്നെ വേണം എന്ന് അവൻ വാശിപിടിച്ചു...

 ഇത് കണ്ട ഉമർ (റ)പറഞ്ഞു: നീ നബിﷺയുടെ തൊട്ടടുത്തല്ലായിരുന്നു നിൽക്കുന്നത് എങ്കിൽ നിന്റെ തല ഞാൻ വെട്ടുമായിരുന്നു...

 അപ്പോൾ നബി ﷺ പറഞ്ഞു: ഉമറെ നീ അയോളോട് മയത്തിൽ സംസാരിക്കുക ഒന്നുകിൽ അയാളോട് നിങ്ങൾ പറഞ്ഞ സമയം ആയിട്ടില്ലല്ലോ തരാൻ, സമയം അയാൽ തന്നാൽ പോരെ എന്ന് അയോളോട് പറയുക, അതല്ലെങ്കിൽ ഏതായാലും അയാൾ വന്ന സ്ഥിതിക്ക് ആ സാധനം നൽകി തിരിച്ചയക്കുക എന്നാണ് ഉമറെ നീ പറയേണ്ടിയിരുന്നത്. ഇത് രണ്ടും പറയാതെ നീ ഗൗരവത്തിൽ സംസാരിച്ചത് ശരിയായില്ല. എന്നു റസൂൽ ﷺ ഉമർ(റ)വിനോട് പറഞ്ഞു...

 ഉമറെ നീ പോയി അയാൾക്ക് കൊടുക്കാനുള്ള ഈത്തപ്പഴവും നീ ഗൗരവമായി പറഞ്ഞതിൽ അയാൾക്ക് വിഷമം അനുഭവപ്പെട്ടതിനാൽ, അതിന് പ്രായശ്ചിത്തമായി ഒരു സ്വാഹ് കൂടുതലും നൽകുക എന്ന് നബി ﷺ പറഞ്ഞു...

 അപ്പോൾ നബി ﷺ പറഞ്ഞ പോലെ ഉമർ (റ) അയാൾക്ക് ഈത്തപ്പഴം നൽകി...

 ഇത് കണ്ടപ്പോൾ ആ യഹൂദി പറഞ്ഞു: ഞാൻ മുൻകാല ഗ്രന്ഥങ്ങളിൽ പഠിച്ച എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയവരാണ് തങ്ങൾ. അതിൽ രണ്ട് വിശേഷണം എനിക്ക് സംശയമായിരുന്നു...

 ഒന്ന്: ദേഷ്യത്തേക്കാൾ വലുത് സഹനമായിരിക്കും. രണ്ട്: വിഢികൾ ഇങ്ങോട്ട് എന്ത് ചെയ്താലും അതിന് പ്രതികാരം ഒന്നും ചെയ്യാതെ പൊറുത്ത് കൊടുക്കുന്ന മനസ്സിന്റെ ഉടമയായിരിക്കും, എന്ന് ഞാൻ മുൻകാല വേദഗ്രന്ഥങ്ങളിൽ പഠിച്ചിട്ടുണ്ട്. അത് എനിക്ക് ഉറപ്പില്ലായിരുന്നു, ഇപ്പോൾ അതും തങ്ങളിൽ എനിക്ക് ബോധ്യപ്പെട്ടു...

 കാരണം, ഞാൻ തങ്ങളോട് വളരെ ചീത്തയായി പെരുമാറിയിട്ടും എന്നോട് ദേഷ്യപ്പെടാതെ തരാനുള്ളത് അതിൽ കൂടുതലും നൽകി തങ്ങൾ എന്നെ സന്തോഷിപ്പിക്കുകയാണല്ലോ ചെയ്തത്. ഇത് കണ്ടപ്പോൾ എനിക്ക് ഉറപ്പായി തങ്ങൾ പ്രവാചകൻ ﷺ തന്നെയാണെന്ന്, എന്ന് പറഞ്ഞ് അദ്ദേഹം ഇസ്ലാം ആശ്ലേഷിച്ചു. നബിﷺതങ്ങളോട് മാപ്പപേക്ഷിച്ചു.

         *☝🏼അല്ലാഹു അഅ്ലം☝🏼*

 *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه💚*