▪️സ്വലാത്ത് മുഖേന ഖബറിലും രക്ഷ

*നമുക്ക് സ്വലാത്ത് ചെല്ലാം*

*▪️സ്വലാത്ത് മുഖേന ഖബറിലും രക്ഷ*


വിശ്രുത പണ്ഡിതൻ അബൂബക്കറ് ശിബ് ലി (رضي الله عنه) പറയുന്നു: മരണാനന്തരം എന്റെ അയൽവാസിയെ ഞാൻ സ്വപ്നത്തിൽ കണ്ടു... അദ്ദേഹത്തിന്റെ ഖബ്ർ ജീവിതത്തെക്കുറിച്ച് ഞാൻ അന്വേഷിച്ചു.. അദ്ദേഹം പറഞ്ഞു: അല്ലയോ ശിബ് ലീ (رضي الله عنه),, ഭീതിതമായ പല അവസ്ഥകളും കടന്നുപോയി.. ഖബ്റിലെ ചോദ്യസമയത്ത് വല്ലാതെ വിഷമിച്ചു.. മലക്കുകൾ എന്നെ ശിക്ഷിക്കാൻ ഒരുങ്ങിയപ്പോൾ കസ്തൂരിയുടെ പരിമളം വീശി സുന്ദരനായ ഒരു മനുഷ്യൻ എന്റെ സമീപത്ത് വന്ന് നിന്നു. മലക്കുകളുടെ ചോദ്യങ്ങൾക്ക് എനിക്ക് മറുപടി പറഞ്ഞുതന്നു... ഞാൻ ചോദിച്ചു: നിങ്ങൾ ആരാണ്?.. അദ്ധേഹം പറഞ്ഞു: മുത്ത് നബി (صلّی الله عليه وسلّم) യുടെ മേൽ നീ ചൊല്ലിയ സ്വലാത്തുകളാണ് ഞാൻ.. എനിക്ക് الله ഈ രൂപം നൽകിയതാണ്.. ഏത് വിഷമഘട്ടത്തിലും നിന്നെ സഹായിക്കാനുളള നിർദ്ദേശം എനിക്ക് ലഭിച്ചിട്ടുണ്ട്...


*▪️സ്വലാത്ത് പതിവാക്കിയ പെൺകുട്ടി..*


മഹാനായ സുലൈമാനുൽ ജസൂലി (رضي الله عنه) ഒരു വഴിക്ക് യാത്ര പുറപ്പെട്ടു.. വുളൂ ചെയ്യാനായി ഒരു കിണറിനരികെ ചെന്നു... വെള്ളം വളരെ അടിയിലാണ്. ശൈഖവർകൾ വിഷമിച്ചിരിക്കുമ്പോൾ ദൂരെ നിന്ന് ഒരു പെൺകുട്ടി വന്ന് ചോദിച്ചു: താങ്കൾ ആരാണ്?. മഹാനവർകൾ പറഞ്ഞു: ഞാൻ സുലൈമാനുൽ ജസൂലി (رضي الله عنه) ആണ്... വുളൂ ചെയ്യാനുള്ള വെള്ളം കോരാൻ കഴിയാതെ വിഷമിച്ച് നിൽക്കുകയാണ്.. പെൺകുട്ടി കിണറ്റിലേക്ക് തുപ്പി, അത്ഭുതം !. വെള്ളം മുകളിലേക്ക് ഉയർന്നുവന്നു.. അദ്ധേഹം വുളൂ ചെയ്തു. ശേഷം അത്ഭുതത്തോടെ ചോദിച്ചു: എങ്ങനെ നിനക്കിങ്ങനെ സാധിച്ചത്?.. പെൺകുട്ടി പറഞ്ഞു: ഞാൻ മുത്ത് നബി (صلّی الله عليه وسلّم) യുടെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലാറുണ്ട്. അതുകൊണ്ടാണ് എനിക്കിങ്ങനെ സാധിച്ചത്... സ്വലാത്തിന്റെ മഹത്വം മനസ്സിലാക്കിയ മഹാനവർകൾ പിന്നീട് വിശ്രുതമായ "ദലാഇലുൽ ഖൈറാത്ത് " എന്ന സ്വലാത്ത് ഗ്രന്ഥം രചിച്ചു..