രാത്രി കണ്ണാടിയിൽ നോക്കാമോ.?
☘️☘️☘️☘️☘️☘️☘️☘️
*രാത്രി കണ്ണാടിയിൽ നോക്കാമോ.?*
*ചോദ്യം*
രാത്രി കണ്ണാടിയിൽ നോക്കിയാൽ കോങ്കണ്ണ് വരുമെന്നു പറയപ്പെടുന്നു. വസ്തുതയെന്ത്?
*ഉത്തരം*
രാത്രി കണ്ണാടിയിൽ നോക്കരുതെന്നും അത് കോങ്കണ്ണിന് കാരണമാകുമെന്നും നബി(സ്വ) പ്രസ്താവിച്ചത് ഇമാം അബൂ അബ്ദില്ലാഹിൽ ഹബീശി (റ) തൻ്റെ البركة في فضل السعي والحركة എന്ന ഗ്രന്ഥത്തിൽ (പേജ് :294) പറഞ്ഞിട്ടുണ്ട്.
*قال النبي صلى الله عليه وسلم لا تنظروا في المرآة في الليل فإنه يصاب منه الحول في العين*
(البركة في فضل السعي والحركة )
രാത്രി കണ്ണാടി നോക്കുന്നവനു മുഖം കോടുന്ന രോഗമോ മറ്റു വല്ല രോഗമോ പിടികൂടുമെന്ന് അല്ലാമാ സ്വലാഹുദ്ദീൻ(റ) തൻ്റെ പ്രസിദ്ധമായ കാവ്യത്തിൽ വിവരിച്ചിട്ടുണ്ട്.
ومن بليل إلى مرآته وشما
أصابه لقوة أو أي ما سقم
*പ്രത്യേക ശ്രദ്ധയ്ക്ക്*
...............................
അല്ലാമ: സ്വലാഹുദ്ദീൻ (റ) വിവരിക്കുന്നു:
ولا يغرنك ذو جهل يقول أنا
قد طال ما غصت فيها لم أجد ألما
ദീർഘകാലമായി ഇത്തരം കാര്യങ്ങൾ (ഉദാ: രാത്രി കണ്ണാടിയിൽ നോക്കൽ ) ചെയ്തിട്ടും എനിക്ക് ഒരു രോഗവും വന്നിട്ടില്ലല്ലോ എന്നു പറയുന്ന വിഡ്ഢികളുടെ വഞ്ചനയിൽ നീ അകപ്പെടരുത്. (സ്വലാഹുദ്ദീൻ )
*എം.എ.ജലീൽ സഖാഫി പുല്ലാര*
Post a Comment