മരം നടുന്നതിന്റെ പുണ്യം" ഇസ്‌ലാമിൽ


🌹 *മരം നടുന്നതിന്റെ പുണ്യം" ഇസ്‌ലാമിൽ* 🌹
2️⃣4️⃣2️⃣ഇസ്ലാമിക പoനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 
---------------------------------------------------------------------
അനസ് ഇബ്നു മാലിക്ക് (റ) നിവേദനം, നബി (صلى الله عليه وسلم) പറഞ്ഞു:
( إِنْ قَامَتِ السَّاعَةُ وَفِي يَدِ أَحَدِكُمْ فَسِيلَةٌ، فَإِنِ اسْتَطَاعَ أَنْ لَا تَقُومَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا )
(ലോകാവസാനം ആയാൽ പോലും, നിങ്ങളിൽ ഒരാളുടെ കൈയ്യിൽ ഒരു വൃക്ഷത്തൈ ഉണ്ടെങ്കിൽ, അയാൾക്ക് സാധിക്കുമെങ്കിൽ അത് മണ്ണിൽ നട്ട ശേഷമല്ലാതെ അയാൾ എഴുന്നേൽക്കരുത്.)

(അഹ്മദ്-12902, സിൽസിലതുൽ ആഹാദീസ് അസ്സ്വഹീഹ(9).)

അനസ് ഇബ്നു മാലിക്ക് (റ) നിവേദനം, നബി (صلى الله عليه وسلم) പറഞ്ഞു:
((مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا أَوْ يَزْرَعُ زَرْعًا فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ إِلَّا كَانَ لَهُ بِهِ صَدَقَةٌ)).
ഒരു സത്യവിശ്വാസി ഒരു മരം നടുകയോ , ഒരു കൃഷി ചെയ്യുകയോ ചെയ്‌താൽ, അതിൽ നിന്ന് പറവകളും , മനുഷ്യരും , മൃഗങ്ങളും ഭക്ഷിച്ചതിനെല്ലാം തന്നെ അയാൾക്ക് ദാനം ചെയ്തതിന്റെ പ്രതിഫലം നൽകപ്പെടുക തന്നെ ചെയ്യും.)
(ബുഖാരി, മുസ്‌ലിം )

ഉമാറ ഇബ്നു ഖുസൈമ പറയുന്നു: ഒരിക്കൽ ഉമർ ബിൻ ഖത്വാബ് (റ) എന്റെ പിതാവിനോട് ചോദിച്ചു: "താങ്കളുടെ ഭൂമിയിൽ മരങ്ങൾ നടാൻ എന്താണ് താങ്കൾക്ക് തടസ്സം?"
അദ്ദേഹം പറഞ്ഞു: "എനിക്ക് പ്രായമായി, മരണത്തെ കാത്ത് നിൽക്കുകയാണ് ഞാൻ, ഇനിയിപ്പോൾ മരം നടുകയോ?? അപ്പോൾ ഉമർ (റ) പറഞ്ഞു: "അവിടെ മരം നടാൻ താങ്കൾ തയ്യാറാകണം"
അങ്ങനെ മഹാനായ ഉമറും എന്റെ ഉപ്പയും കൂടി അവിടെ മരങ്ങൾ നടുന്നത് ഞാൻ കണ്ടു.
(അസ്സ്വഹീഹ1/8 )

വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനു ഇസ്‌ലാം വളരെ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്:
യുദ്ധത്തിനു സൈന്യത്തെ അയക്കുമ്പോൾ സുപ്രധാനമായ നിർദ്ദേശങ്ങളുടെ കൂട്ടത്തിൽ "മരങ്ങൾ വെട്ടി നശിപ്പിക്കരുത്" എന്ന് സൈനിക തലവന്മാർക്ക് ഉത്തരവ് നൽകാറുണ്ടായിരുന്നു.

തണൽമരങ്ങൾ സംരക്ഷിക്കാനും പ്രവാചകൻ (സ്വ) നിർദ്ദേശം നൽകിയിരുന്നു.

ഒരു സത്യവിശ്വാസിക്ക്‌ മരണ ശേഷം പ്രതിഫലം ലഭിക്കുന്ന ഏഴ് സുപ്രധാന സൽക്കർമ്മങ്ങളുടെ കൂട്ടത്തിലും "മരം നടൽ" പ്രത്യേകം പ്രവാചകൻ (സ്വ) പറഞ്ഞതായി കാണാം.