മൂന്ന് ആളുകളോട് അല്ലാഹു ഖിയാമത്ത് നാളിൽ സംസാരിക്കുകയില്ല

*മജ്ലിസുൽ ഹദീസ് : 27*


☘️☘️☘️☘️☘️☘️☘️☘️☘️

 *മൂന്ന് ആളുകളോട് അല്ലാഹു ഖിയാമത്ത് നാളിൽ സംസാരിക്കുകയില്ല*

عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ : " ثَلَاثَةٌ لَا يُكَلِّمُهُمُ الله يَوْمَ الْقِيَامَةِ، وَلَا يُزَكِّيهِمْ - قَالَ أَبُو مُعَاوِيَةَ : وَلَا يَنْظُرُ إِلَيْهِمْ - وَلَهُمْ عَذَابٌ أَلِيمٌ : شَيْخٌ زَانٍ، وَمَلِكٌ كَذَّابٌ، وَعَائِلٌ مُسْتَكْبِرٌ ".
     (رواه مسلم) 

അബൂഹുറയ്റ (റ) പറയുന്നു. ആദരവായ റസൂലുല്ലാഹി ﷺ അരുളി: മുന്ന് ആളുകളോട് അല്ലാഹു ഖിയാമത്ത് നാളിൽ സംസാരിക്കുകയില്ല. അവരെ പരിശുദ്ധിപ്പെടുത്തുകയുമില്ല. മറ്റൊരു രിവായത്തിൽ അവരെ നോക്കുകയില്ലെന്നും വരുന്നു. അവർക്ക് കഠിന ശിക്ഷയുമുണ്ട്. വൃദ്ധനായിട്ടും വ്യഭിചരിക്കുന്നവൻ, കള്ളം പറയുന്ന അധികാരി, അഹങ്കാരി
യായ ദരിദ്രൻ എന്നിവരാണവർ. (മുസ്ലിം ). 

*വിവരണം*

ചില തെറ്റുകൾ ചില പ്രത്യേക വ്യക്തികളിൽ നിന്നും ഉണ്ടാകുമ്പോൾ അതിന്റെ കടുപ്പം വർദ്ധിക്കുന്നു. ഉദാഹരണമായി ധനികനും സർക്കാരുദ്യോഗസ്ഥനും മോഷ്ടിക്കുന്നത് സാധാരണക്കാർ മോഷ്ടിക്കുന്നതിനേക്കാൾ കടുപ്പമേറിയതാണ്. ഇത്തരം മൂന്ന് പാപികളെ കുറിച്ചും അവർക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ചുമാണ് ഈ ഹദീസിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. യുവത്വത്തിൽ വ്യഭിചരിക്കുന്നവർ ചെയ്യുന്നത് വൻപാപമാണെങ്കിലും യുവത്വത്തിൽ വികാരത്തിന് അടി മപ്പെടുന്നത് പ്രകൃതിപരമായ ബലഹീനതയാണെന്ന് ന്യായീകരിക്കപ്പെ ടുവാൻ അർഹനാണവൻ. എന്നാൽ വാർദ്ധക്യത്തിൽ ഒരാൾ വ്യഭിചരി ക്കുന്നത് അവന്റെ മനസ്സിന്റെ ക്ലേഛതയുടെ അടയാളമാണ്. ഇപ്രകാരം ഒരു സാധു നിവൃത്തികേടിന്റെ സമയത്ത് കള്ളം പറയുന്നത് വൻപാപ മാണെങ്കിലും അവൻ മാപ്പു ചെയ്യപ്പെടുവാൻ സാധ്യതയുള്ളവനുമാണ്. എന്നാൽ കഴിവുള്ളവനും അധികാരിയുമായ ഒരു വ്യക്തി കള്ളം പറയുന്നത് അവന്റെ നികൃഷ്ട സ്വഭാവത്തിന്റെയും അല്ലാഹുവിനെ പേടി ക്കുന്നില്ലെന്നതിന്റെയും തെളിവാണ്. ഒരു ധനികൻ അഹങ്കാരിയാകുന്നത് മനുഷ്യരുടെ പൊതുസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ അൽഭുതമല്ല. എന്നാൽ വീട്ടിൽ ദാരിദ്ര്യം നിറഞ്ഞ് നിൽക്കുമ്പോഴും അഹങ്കാരം കാണിക്കുന്നവൻ അങ്ങേയറ്റം അധഃപതിച്ചവനാണ്. ഈ മൂന്ന് അക്രമി കൾക്ക് ലഭിക്കുന്ന ശിക്ഷയാണ് ഹദീസിൽ പറയപ്പെട്ടത്. അല്ലാഹു അ വരോട് സംസാരിക്കുകയില്ല. അവന്റെ കാരുണ്യത്തിന്റെ നോട്ടവും പരി ശുദ്ധിപ്പെടുത്തലും അവരിൽ ഉണ്ടാവുകയില്ല. പാപങ്ങൾ മാപ്പാക്കുകയില്ല എന്നാണ് പരിശുദ്ധപ്പെടുത്തുകയില്ല എന്നതിന്റെ ഉദ്ദേശം. അതായത് അഖീദയുടെയും ചില സൽക്കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം അവർക്ക് സൽക്കർമ്മികളായ മുസ്ലിംകളിൽ ഉൾപ്പെടുവാൻ കഴിയില്ല. മറിച്ച് അവർക്ക് ശിക്ഷ അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും.