കഴിഞ്ഞ റമളാനിലെ നോമ്പ് ഖളാഅ്‌ ഉള്ളവർ

*☘️ കഴിഞ്ഞ റമളാനിലെ നോമ്പ് ഖളാഅ്‌ ഉള്ളവർ*



ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ، ﻋَﻦْ ﺭَﺳُﻮﻝِ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻗَﺎﻝَ: " ﻣَﻦْ ﺃَﺩْﺭَﻙَ ﺭَﻣَﻀَﺎﻥَ ﻭَﻋَﻠَﻴْﻪِ ﻣِﻦْ ﺭَﻣَﻀَﺎﻥَ ﺷَﻲْءٌ ﻟَﻢْ ﻳَﻘْﻀِﻪِ، ﻟَﻢْ ﻳُﺘَﻘَﺒَّﻞْ ﻣِﻨْﻪُ، ﻭَﻣَﻦْ ﺻَﺎﻡَ ﺗَﻄَﻮُّﻋًﺎ ﻭَﻋَﻠَﻴْﻪِ ﻣِﻦْ ﺭَﻣَﻀَﺎﻥَ ﺷَﻲْءٌ ﻟَﻢْ ﻳَﻘْﻀِﻪِ، ﻓَﺈِﻧَّﻪُ ﻻَ ﻳُﺘَﻘَﺒَّﻞُ ﻣِﻨْﻪُ ﺣَﺘَّﻰ ﻳَﺼُﻮﻣَﻪُ (مسند أحمد:8621)

അബൂഹുറൈറ(റ)വിൽ നിന്ന്, നബി ﷺ പറയുന്നു: കഴിഞ്ഞ കാല റമളാനുകളിൽനിന്ന് വീട്ടാത്ത വല്ലതും ബാക്കിയുണ്ടായിരിക്കെ ഒരാൾ റമളാൻ എത്തിക്കുകയും നോമ്പെടുക്കുകയും ചെയ്താൽ അവനിൽ നിന്നത് സ്വീകരിക്കപ്പെടില്ല. കഴിഞ്ഞകാല റമളാനുകളിൽനിന്ന് വീട്ടാത്ത വല്ലതും ബാക്കിയുണ്ടായിരിക്കെ ഒരാൾ സുന്നത്ത് നോമ്പ് എടുത്താലും ആ നഷ്ട്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുന്നതുവരെ അവനിൽനിന്നത് സ്വീകരിക്കപ്പെടില്ല.
  (അഹ്‌മദ്:8621)


          *മസ്അല*

ﻭﻳﺠﺐ ﻋﻠﻰ ﻣﺆﺧﺮ ﻗﻀﺎء ﻟﺸﻲء ﻣﻦ ﺭﻣﻀﺎﻥ ﺣﺘﻰ ﺩﺧﻞ ﺭﻣﻀﺎﻥ ﺁﺧﺮ ﺑﻼ ﻋﺬﺭ ﻓﻲ اﻟﺘﺄﺧﻴﺮ: ﺑﺄﻥ ﺧﻼ ﻋﻦ اﻟﺴﻔﺮ ﻭاﻟﻤﺮﺽ ﻗﺪﺭ ﻣﺎ ﻋﻠﻴﻪ ﻣﺪ ﻟﻜﻞ ﺳﻨﺔ ﻓﻴﺘﻜﺮﺭ ﺑﺘﻜﺮﺭ اﻟﺴﻨﻴﻦ ﻋﻠﻰ اﻟﻤﻌﺘﻤﺪ. ﻭﺧﺮﺝ ﺑﻘﻮﻟﻲ ﺑﻼ ﻋﺬﺭ: ﻣﺎ ﺇﺫا ﻛﺎﻥ اﻟﺘﺄﺧﻴﺮ ﺑﻌﺬﺭ ﻛﺄﻥ اﺳﺘﻤﺮ ﺳﻔﺮﻩ ﺃﻭ ﻣﺮﺿﻪ ﺃﻭ ﺇﺭﺿﺎﻋﻬﺎ ﺇﻟﻰ ﻗﺎﺑﻞ ﻓﻼ ﺷﻲء ﻋﻠﻴﻪ ﻣﺎ ﺑﻘﻲ اﻟﻌﺬﺭ ﻭﺇﻥ اﺳﺘﻤﺮ ﺳﻨﻴﻦ. ﻭﻣﺘﻰ ﺃﺧﺮ ﻗﻀﺎء ﺭﻣﻀﺎﻥ ﻣﻊ ﺗﻤﻜﻨﻪ ﺣﺘﻰ ﺩﺧﻞ ﺁﺧﺮ ﻓﻤﺎﺕ: ﺃﺧﺮﺝ ﻣﻦ ﺗﺮﻛﺘﻪ ﻟﻜﻞ ﻳﻮﻡ ﻣﺪاﻥ: ﻣﺪ ﻟﻠﻔﻮاﺕ ﻭﻣﺪ ﻟﻠﺘﺄﺧﻴﺮ ﺇﻥ ﻟﻢ ﻳﺼﻢ ﻋﻨﻪ ﻗﺮﻳﺒﻪ ﺃﻭ ﻣﺄﺫﻭﻧﻪ ﻭﺇﻻ ﻭﺟﺐ ﻣﺪ ﻭاﺣﺪ ﻟﻠﺘﺄﺧﻴﺮ.(فتح المعين)

  ഒരു റമളാനിൽ നോറ്റു വീട്ടാനുള്ള നോമ്പ് നോറ്റു വീട്ടാൻ പ്രയാസങ്ങളൊന്നുമില്ലാതിരുന്നിട്ടും നോറ്റുവീട്ടാതെ അടുത്ത റമളാൻ വരെ പിന്തിപ്പിച്ചാൽ ഖളാഅ് വീട്ടലോടുകൂടെ ഓരോ ദിവസത്തിനും ഓരോ മുദ്ദ് വീതം ദാനം ചെയ്യൽ നിർബന്ധമാണ്.
വർഷങ്ങൾ ആവർത്തിക്കുന്നതനുസരിച്ച് മുദ്ദിന്റെ എണ്ണവും വർധിക്കുന്നതാണ്.

  ഇനി അവൻ നിത്യ യാത്രക്കാരനാവുക,
രോഗം അടുത്ത റമളാൻ വരെ നീളുക, അല്ലങ്കിൽ സ്ത്രീ അവളുടെ കുട്ടിക്ക് മുലയൂട്ടുക പോലുള്ള തക്ക കാരണമുണ്ടെങ്കിൽ ആ കാരണം നിലനിൽക്കുന്ന കാലത്തോളം അത് എത്ര വർഷം പിന്നിട്ടാലും അവർ മുദ്ദ് കൊടുക്കേണ്ടതില്ല. ഖളാഅ് വീട്ടിയാൽ മതി.

 നോമ്പ് ഖളാഅ് വീട്ടാൻ സൗകര്യം ഉണ്ടായിട്ടും വീട്ടാതെ അടുത്ത റമളാൻ വരെ പിന്തിപ്പിക്കുകയും വീട്ടുന്നതിനു മുമ്പ് മരിക്കുകയും ചെയ്താൽ അയാളുടെ അനന്തര സ്വത്തിൽ നിന്ന് ഓരോ ദിവസത്തിനും ഈരണ്ടു മുദ്ദു വീതം നൽകേണ്ടതാണ്. ഒരു മുദ്ദ് ഖളാആയ നോമ്പിനും രണ്ടാമത്തേത് പിന്തിച്ചതിനുമാണ്. അയാളുടെ കുടുംബക്കാരിൽ ഒരുത്തനോ അയാളുടെ അനുമതി പ്രകാരം മറ്റൊരാളോ മരിച്ച ആൾക്കു വേണ്ടി നോമ്പനുഷ്ഠിച്ചില്ലെങ്കിലാണീ പറഞ്ഞത്. നോറ്റു വീട്ടുമെങ്കിൽ ഖളാഇനെ പിന്തിച്ചതിന്റെ മുദ്ദ് മാത്രമെ നിർബന്ധമുള്ളു.
  (സംക്ഷിപ്തം: ഫത്ഹുൽ മുഈൻ)

*മുദ്ദ്:* ഒരു മുദ്ദെന്നാൽ മിതമായ രണ്ട് മുൻകൈകൾ ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള ഒരു കോരലിൽ പരമാവധി ഉൾകൊള്ളാവുന്ന ധാന്യമാണ്...
  (ഫത്ഹുൽ മുഈൻ 172; ബാജൂരീ 1/318)

ഒരു മുദ്ദ് അളവു പ്രകാരം 800 മില്ലീ ലിറ്ററും തൂക്കുപ്രകാരം 750 ഗ്രാമുമാണെന്നാണ് ഇന്നുള്ള പണ്ഡിത മഹത്തുക്കൾ വിവരിക്കുന്നത്.