☘️മഹത്വം തിരുവചനങ്ങളിൽ
*☘️ ശഅബാൻ - 02*
*☘️മഹത്വം തിരുവചനങ്ങളിൽ*
നബി ﷺ പറഞ്ഞു: ശഅബാന്‍ എന്‍റെ മാസമാണ്. ശഅബാന്‍ ദോഷങ്ങളെ പൊറുപ്പിക്കുന്ന മാസമാണ്. റജബിന്‍റെയും റമളാനിന്‍റെയും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു മാസമാണ് ശഅബാന്‍. ആ മാസത്തില്‍ റബ്ബിലേക്ക് അനുഷ്ഠാനങ്ങള്‍ പ്രത്യേകമായി ഉയര്‍ത്തപ്പെടുന്നതാണ്. എന്‍റെ അമലുകള്‍ ഞാന്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
നബി ﷺ പറഞ്ഞു: മറ്റു അമ്പിയാക്കളിലേക്ക് ചേര്‍ത്തിയിട്ടു എന്‍റെ മഹത്വം എത്രയാണോ അതുപോലെയാണ് മറ്റു മാസങ്ങളില്‍ ശഅബാനിന്‍റെ മഹത്വം. മറ്റു മാസങ്ങളില്‍ നിന്നു റജബിന്‍റെ മഹത്വം അല്ലാഹുﷻവിന്‍റെ മറ്റു ഗ്രന്ഥങ്ങളും ഖുര്‍ആനും തമ്മിലുള്ള അനന്തരത്തിന്‍റെ പുണ്യമുണ്ട്. മാസങ്ങളില്‍ റമളാനിന്‍റെ മഹത്വം സൃഷ്ടികളേക്കാള്‍ അല്ലാഹുﷻവിന്‍റെ മഹത്വം പോലെയുമാണ്...
പ്രത്യേക മഹത്വങ്ങള്‍ ഒരു വസ്തുവിനു പറയുമ്പോള്‍ അതിന്‍റെ പ്രാധാന്യമായി അതിലൂടെ വ്യക്തമാക്കുന്നത്. പ്രത്യുത, മറ്റൊന്നിന്‍റെ പോരായ്മയല്ല. ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം.
"ഖുര്‍ആനിനെ നാം അവതരിപ്പിച്ചത് ബറക്കത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും" സാരം വരുന്ന ഖുര്‍ആന്‍ വാക്യത്തിലെ പുണ്യ രാവ് കൊണ്ടുദ്ദേശ്യം ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണെന്നു ഇമാം ഇക് രിമ (റ) പ്രസ്താവിച്ചിട്ടുണ്ട്...
Post a Comment