☘️ ശഫാഅത്തിനുള്ള പൂർണ്ണമായ അധികാരം നൽകപ്പെട്ട രാവ്



*☘️ ശഫാഅത്തിനുള്ള പൂർണ്ണമായ അധികാരം നൽകപ്പെട്ട രാവ്*

اﻟﺨﺎﻣﺴﺔ: ﺃﻧﻪ ﺗﻌﺎﻟﻰ ﺃﻋﻄﻰ ﺭﺳﻮﻟﻪ ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ ﺗﻤﺎﻡ اﻟﺸﻔﺎﻋﺔ، ﻭﺫﻟﻚ ﺃﻧﻪ ﺳﺄﻝ ﻟﻴﻠﺔ اﻟﺜﺎﻟﺚ ﻋﺸﺮ ﻣﻦ ﺷﻌﺒﺎﻥ ﻓﻲ ﺃﻣﺘﻪ ﻓﺄﻋﻄﻲ اﻟﺜﻠﺚ ﻣﻨﻬﺎ، ﺛﻢ ﺳﺄﻝ ﻟﻴﻠﺔ اﻟﺮاﺑﻊ ﻋﺸﺮ، ﻓﺄﻋﻄﻲ اﻟﺜﻠﺜﻴﻦ، ﺛﻢ ﺳﺄﻝ ﻟﻴﻠﺔ اﻟﺨﺎﻣﺲ ﻋﺸﺮ، ﻓﺄﻋﻄﻲ اﻟﺠﻤﻴﻊ، الا من شرد على الله شراد البعير (رازى:٢٧/٦٥٣)

ഇമാം റാസി (റ) പറയുന്നു: നബിﷺതങ്ങള്‍ക്ക് ശഫാഅത്ത് ചെയ്യാനുള്ള അധികാരം പൂര്‍ണ്ണമായി നല്‍കപ്പെട്ടത് ശഅബാൻ പതിനഞ്ചാം രാവിലാണ്. 
ശഅബാന്‍ പതിമൂന്നാം രാവിൽ ശുപാര്‍ശ പറയാനുള്ള അധികാരം അവിടുന്ന് (ﷺ) ചോദിച്ചപ്പോൾ അല്ലാഹു ﷻ മൂന്നിലൊന്ന് നൽകി. പതിനാലാം രാവിൽ വീണ്ടും ചോദിച്ചപ്പോൾ മൂന്നില്‍ രണ്ട് നൽകി.
പതിനഞ്ചാം രാവിലും ചോദ്യം ആവർത്തിച്ചപ്പോൾ  മുഴുവൻ അധികാരവും നബി ﷺ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു...

 ഒട്ടകം ധിക്കാരം കാണിക്കുംപോലെ അല്ലാഹുﷻവിനെതിരെ ധിക്കാരം കാണിക്കുന്നവനൊഴികെ. അവൻക്ക് ശഫാഅത്ത് ലഭിക്കുകയില്ല...
  (റാസി:27/238)

 അല്ലാഹു ﷻ മുത്തുനബിﷺയുടെ ശഫാഅത്ത് ലഭിക്കുന്നവരിൽ നമ്മേയും നമ്മുടെ ഉസ്താദുമാർ, മാതാപിതാക്കൾ, നമ്മോട് ബന്ധപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തട്ടെ..! 
ആമീൻ യാ റബ്ബൽ ആലമീൻ