ദിക്‌റിന്റെ മഹത്വങ്ങൾ

*☘️ നിത്യ ജീവിതത്തിലെ ദിക്റുകൾ ☘️*

☘️☘️☘️☘️☘️☘️☘️☘️☘

*ദിക്‌റിന്റെ മഹത്വങ്ങൾ*

മലക്കുകള്‍ നിങ്ങളെ തേടിവരുന്നു.

                അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നു: ‘ഭൂമിയില്‍ ചുറ്റിസഞ്ചരിക്കുന്ന ചില മലക്കുകളുണ്ട്. ദിക്‌റിന്റെ മജ്‌ലിസു കളാണവര്‍ അന്വേഷിക്കുന്നത്. ദിക്ര്‍ ചൊല്ലുന്ന മജ്‌ലിസ് കണ്ടെത്തിയാല്‍ അവര്‍ ആ മജ്‌ലിസില്‍ ഇരിക്കുന്നു. അവരുടെയും ആകാശത്തിന്റെയും ഇട യിലുള്ള സ്ഥലം മലാഇക്കത്തിനാല്‍ നിറയുന്നത് വരെ. അവര്‍ മറ്റു മല ക്കുകളെ ദിക്‌റിന്റെ മജ്‌ലിസിലേക്ക് തങ്ങളുടെ ചിറക് കൊണ്ട് വിളിച്ചു കൂട്ടും.

ദിക്ര്‍ കഴിഞ്ഞു പിരിഞ്ഞാല്‍ മലക്കുകള്‍ ആകാശലോകത്തേക്ക് കയറിപ്പോകും. അപ്പോള്‍ അല്ലാഹു മലക്കുകളോട് ചോദിക്കും.(അല്ലാഹു എല്ലാം അറിയുന്നവനാണ്. വിഷയത്തിന്റെ മഹത്വം നമ്മെ ബോധ്യപ്പെ ടുത്തുകയാണ്) ‘നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?’ ഞങ്ങള്‍ ഭൂമിയി ലുള്ള നിന്റെ അടിമകളുടെ അടുത്ത് നിന്നാണ്. അവര്‍ തസ്ബീഹ് ചൊല്ലി നിന്റെ പരിശുദ്ധതയെ വാഴ്ത്തുന്നു. തക്ബീറും, തഹ്മീദും തഹ്‌ലീലും ചൊല്ലി നിന്റെ അപാരമായ ഗുണവിശേഷങ്ങള്‍ പറഞ്ഞ് സ്തുതിക്കുന്നു.

അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അവര്‍ എന്നോട് എന്താണ് ആവശ്യ പ്പെടുന്നത്?’

മലക്കുകള്‍: അവര്‍ നിന്നോട് സ്വര്‍ഗ്ഗം ചൊദിക്കുന്നു.

അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗ്ഗം കണ്ടിട്ടുണ്ടോ?

മലക്കുകള്‍: ഇല്ല.

അല്ലാഹു: അവര്‍ എന്റെ സ്വര്‍ഗ്ഗം കണ്ടിരുന്നെങ്കില്‍ എങ്ങനെയാ യിരിക്കും?

മലക്കുകള്‍: അവര്‍ കൂടുതലായി ചോദിക്കും.

അല്ലാഹു: എന്തില്‍ നിന്നാണവര്‍ കാവല്‍ തേടുന്നത്.

മലക്കുകള്‍: നിന്റെ നരകത്തില്‍ നിന്ന്.

അല്ലാഹു: അവര്‍ എന്റെ നരകം കണ്ടിട്ടുണ്ടോ?

മലക്കുകള്‍: ഇല്ല.

അല്ലാഹു: അവരെങ്ങാനും എന്റെ നരകം കണ്ടിരുന്നെങ്ങില്‍ എങ്ങ നെയായിരിക്കും?

മലക്കുകള്‍: അവര്‍ കൂടുതലായി കാവല്‍ ചോദിക്കും.

അപ്പോള്‍ അല്ലാഹു പറയും: ‘ഞാന്‍ അവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു. അവര്‍ ആവശ്യപ്പെട്ട സ്വര്‍ഗ്ഗം ഞാനവര്‍ക്ക് നല്‍കുന്നു. നരകത്തില്‍ നിന്ന് കാവല്‍ നല്‍കുന്നു.’

അപ്പോള്‍ മലക്കുകള്‍ അല്ലാഹുവിനോട് പറയും: ‘അവരുടെ കൂട്ടത്തി ല്‍ വളരെ പാപിയായ ഒരടിമയുണ്ട്. അവന്‍ ആ വഴിയേ നടന്നു പോകു മ്പോള്‍ അവരുടെ കൂടെയിരുന്നതാണ്.’ അപ്പോള്‍ അല്ലാഹു പറയും: ‘അവനും ഞാന്‍ പൊറുത്ത് കൊടുത്തിരിക്കുന്നു. അവര്‍ (ദിക്ര്‍ചൊല്ലുന്നവര്‍) ഒരു വിഭാഗം ജനങ്ങളാണ്. അവരുടെ കൂടെയിരു ന്നവര്‍ പോലും പരാജയപ്പെടുകയില്ല.