മുത്ത്ﷺ ‏തങ്ങളെ സമീപിക്കേണ്ടത് പോലെ സമീപിക്കണം

മുത്ത്ﷺ തങ്ങളെ സമീപിക്കേണ്ടത് പോലെ സമീപിക്കണം
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
യതാർത്ഥ സ്നേഹം ഹൃദയത്തിൽ നിന്ന് നിർഗളിക്കേണ്ടതാണ് ആ സ്നേഹത്തിനു മാത്രമേ മനുഷ്യനെ ഒന്നാക്കാൻ സാധിക്കൂ.

 വെറും നാവിൻ്റെ തുമ്പിൽ നിന്നും കൈ വിരലിൽ നിന്നും മാത്രം ഉണ്ടായാൽ അത് സ്വന്തത്തെ പിളർത്താൻ മാത്രമേ ഉതകൂ.

എങ്ങനെയാണ് സ്വഹാബത്ത് നബി ﷺതങ്ങളെ സ്നേഹിച്ചിരുന്നത്.
അവരുടെ ഹൃദയങ്ങളായിരുന്നു തങ്ങളെ സ്വീകരിച്ചത്.ആ ഹൃദയം സ്നേഹത്തെ പുറന്തള്ളുകയും അത് അവരിൽ പ്രകടമാവുകയും ചെയ്തു. സ്വഹാബത്ത് തങ്ങളുടെ അടുത്ത് ആ
വേണ്ടത് പോലെ ആയി എന്നതാണ്.

മുത്ത് ﷺതങ്ങളോടുള്ള സ്നേഹം ഹൃദയത്തിൽ നിൽക്കാതെ അത് പുറന്തള്ളുകയായിരുന്നു സ്വഹാബത്തിൻ്റെയും, ബൂസ്വൂരി(റ) തങ്ങളുടേയും ഇമാം റഷീദുൽ ബഗ്ദാദി (റ) തങ്ങളുടേയും ഹൃദയങ്ങൾ. അത് അവരുടെ ജീവിതത്തിൽ കാണുകയും ചെയ്തിരുന്നു.

സ്വഹാബത്തിൻ്റെ കൂടെ ഉണ്ടായിരുന്ന മുനാഫിഖീങ്ങൾ അവർ നബിﷺതങ്ങളെ കണ്ടിട്ടുണ്ട്. കാഴ്ച്ചയിൽ അവർ നബിﷺ തങ്ങളെ അംഗീകരിക്കുന്നുവെന്ന് തോന്നും എന്നാൽ അവരുടെ ഹൃദയം വെറും പൊള്ള മാത്രമായിരുന്നു. അവരുടെ പ്രകടനമെല്ലാം നാവിൻതുമ്പിൽ മാത്രമേ അവശേഷിച്ചിരുന്നൊള്ളൂ.

മുത്ത്ﷺ നബി തങ്ങൾ ഇന്ന സ്ഥലത്തിലൂടെ പോയി എന്ന് അവിടുത്തെ കസ്തൂരിയേക്കാൾ സുഗന്ധം ശ്വസിച്ച സ്വഹാബത്ത് പറഞ്ഞിരുന്നു. 

എന്നാൽ ആ മണം നബിﷺ തങ്ങളോടൊപ്പം ഇരുന്ന മുനാഫിഖീങ്ങൾക്കും അബൂജഹലിനും പോലും ആ സുഗന്ധം ലഭിച്ചിട്ടില്ല. കാരണം അവരുടെ ഹൃദയത്തിൻ അടിഞ്ഞു കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ ഉണ്ടായത് കൊണ്ട് ആ പരിമളം അവരുടെ മൂക്കിൽ വീശാതെ പോയി.

ഹൃദയത്തിൽ നിന്നും വെറും വാചകങ്ങളിൽ നിന്നും വരുന്ന സ്നേഹത്തിൻ്റെ വിത്യാസം മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ്.
അല്ലാഹു നമ്മെ യതാർത്ഥ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തട്ടെ, ആമീൻ

✍️Suhu A.p