കളവും വഞ്ചനയും ഈമാനിന് എതിര്

*

☘️☘️☘️☘️☘️☘️☘️☘️☘️

 *കളവും വഞ്ചനയും ഈമാനിന് എതിര്*

عَنْ أَبِي أُمَامَةَ ، قَالَ : قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ : " يُطْبَعُ الْمُؤْمِنُ عَلَى الْخِلَالِ كُلِّهَا، إِلَّا الْخِيَانَةَ وَالْكَذِبَ ".
 (رواه البيهقي في شعب الإيمان) 

അബൂഉമാമ (റ) പറയുന്നു. ആദരവായറസൂലുല്ലാഹി ﷺ അരുളി: ഒരു മുഅമിനിന്റെ പ്രകൃതിയിൽ എല്ലാ സ്വഭാവങ്ങൾക്കും സാധ്യതയുണ്ട്. എന്നാൽ, കളവിനും വഞ്ചനക്കും മാത്രം സാധ്യതയില്ല 
        (അഹ്മദ്, ബൈഹഖി)

 *വിവരണം*

ഒരാൾ യഥാർത്ഥ മുഅ്മിനാണെങ്കിൽ കളവും വഞ്ചനയും അയാളിൽ ഒരിക്കലും കാണപ്പെടുന്നതല്ല. മറ്റ് തിന്മകൾ അയാളിൽ ഉണ്ടായേക്കാമെങ്കിലും വഞ്ചന, കളവ് പോലുള്ള കപടൻമാരുടെ ദുർഗുണങ്ങൾ കാണപ്പെടുന്നെങ്കിൽ, അവന് ഈമാനിന്റെ യാഥാർത്ഥ്യം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അവൻ മനസ്സിലാക്കിക്കൊള്ളട്ടെ. ഈ ഭാഗ്യക്കേടിൽ നിന്നും മോചിതനാകാൻ അവന് ആഗ്രഹമുണ്ടെങ്കിൽ ഈമാന് വിരുദ്ധമായ ഈ ദുസ്വഭാവങ്ങളിൽ നിന്നും അവന്റെ ജീവിതത്തെ പരിശുദ്ധമാക്കേണ്ടത് അത്യാവശ്യമാണ്.