☘️പള്ളിയിലേക്കുള്ള നടത്തം☘️ ‏

*☘️പള്ളിയിലേക്കുള്ള നടത്തം☘️*


ﻋَﻦْ ﺃَﺑِﻲ ﺃُﻣَﺎﻣَﺔَ رضي الله عنه ، ﺃَﻥَّ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: «ﻣَﻦْ ﺧَﺮَﺝَ ﻣِﻦْ ﺑَﻴْﺘِﻪِ ﻣُﺘَﻄَﻬِّﺮًا ﺇِﻟَﻰ ﺻَﻼَﺓٍ ﻣَﻜْﺘُﻮﺑَﺔٍ ﻓَﺄَﺟْﺮُﻩُ ﻛَﺄَﺟْﺮِ اﻟْﺤَﺎﺝِّ اﻟْﻤُﺤْﺮِﻡِ، ﻭَﻣَﻦْ ﺧَﺮَﺝَ ﺇِﻟَﻰ ﺗَﺴْﺒِﻴﺢِ اﻟﻀُّﺤَﻰ ﻻَ ﻳَﻨْﺼِﺒُﻪُ ﺇِﻻَّ ﺇِﻳَّﺎﻩُ ﻓَﺄَﺟْﺮُﻩُ ﻛَﺄَﺟْﺮِ اﻟْﻤُﻌْﺘَﻤِﺮِ، ﻭَﺻَﻼَﺓٌ ﻋَﻠَﻰ ﺃَﺛَﺮِ ﺻَﻼَﺓٍ ﻻَ ﻟَﻐْﻮَ ﺑَﻴْﻨَﻬُﻤَﺎ ﻛِﺘَﺎﺏٌ ﻓِﻲ ﻋِﻠِّﻴِّﻴﻦَ. (سنن أبي داود :٥٥٧)

☘️☘️☘️☘️☘️☘️☘️☘️☘️

അബൂഉമാമ (റ) വിൽ നിന്ന് നിവേദനം: തിരുനബി ﷺ പറഞ്ഞു: "ഒരാൾ ശുദ്ധി വരുത്തിയിരിക്കെ ഫർളായ നിസ്കാരത്തിനായി നടന്നു പോയാല്‍ ഹജ്ജിനായി ഇഹ്റാം ചെയ്തവന്റെ പ്രതിഫലത്തിനു തുല്യമായ പ്രതിഫലമുണ്ട്. ഒരാൾ ളുഹാ നിസ്കരിക്കാൻ വേണ്ടി നടന്നു പോയി, അതല്ലാതെ മറ്റൊന്നും ആ നടത്തത്തിന്റെ പിന്നിലില്ല, എങ്കില്‍ ഉംറ ചെയ്യാന്‍ ഒരുങ്ങുന്നവന്റെ പ്രതിഫലത്തിനു തുല്യമായ പ്രതിഫലമുണ്ട്. ഒരു നിസ്കാരത്തിന് ശേഷം ഇടയില്‍ അനാവശ്യം വരാത്തവിധം എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നുവെങ്കിൽ അതു ഇല്ലിയ്യീനിൽ രേഖപ്പെടുത്തുന്നതാണ്.
  (അബൂദാവൂദ് : 558)