നിസ്കാരവും മറയും


☘️☘️☘️☘️☘️☘️☘️☘️


*നിസ്കാരവും മറയും*

     നിസ്‌കരിക്കുന്നവന്റെ മുമ്പില്‍ ചുമര്‍, തൂണ്‍ തുടങ്ങിയ മറയുണ്ടാവല്‍ സുന്നത്താണ്. 

    മറ ഒരു മുഴത്തിന്റെ മൂന്നില്‍ രണ്ടിനേക്കാള്‍ കുറയാതിരിക്കുക. നിസ്‌കരിക്കുന്നവന്റെയും മറയുടെയും ഇടയില്‍ മൂന്നു മുഴത്തിനേക്കാള്‍ കൂടുതലില്ലാതിരിക്കുക എന്നത് മറയുടെ നിബന്ധനയാണ്.

          ചുമര്‍, തൂണ്, എന്നീ രണ്ടിനും മറയുടെ വിഷയത്തില്‍ തുല്യ പദവിയാണുള്ളത്. ഈ രണ്ടു മറയുടെ സൗകര്യവും ഇല്ലെങ്കില്‍ മാത്രമാണ് മറ്റു മറകൾ മറയായി പരിഗണിക്കുക.

*മറ്റു മറയുടെ ക്രമം*

1)വടി പോലെയുള്ളത് നാട്ടല്‍

 2) മുസ്വല്ല വിരിക്കൽ, 

3) മൂന്നു മുഴത്തിൽ നീളത്തിലാ വീതിയിലാ വര വരയ്ക്കൽ.(ഫത്ഹുൽ മുഈൻ)

        ഓരോ സ്വഫ്ഫും അതിന്റെ പിന്നിലുള്ള സ്വഫ്ഫിനു മറയാണ്.

      ജമാഅത്തു കഴിഞ്ഞു മസ്ബൂഖ് ബാക്കി നിസ്‌കരിക്കുമ്പോള്‍ മറ ലഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ചുമരിന്റെ അടുത്തേക്ക് നീങ്ങേണ്ടതില്ല. കാരണം, ജമാഅത്തിന്റെ വേളയില്‍ കിട്ടിയ ആ മറ തന്നെ അവനു മതി. അവൻ ബാക്കി നിസ്‌കരിക്കുന്ന വേളയിലും ആദ്യത്തെ മറ പരിഗണിക്കും യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ മറയില്ലെങ്കിലും. 

*ﻭﻧﺪﺏ ﻟﻤﺼﻞ ﺗﻮﺟﻪ ﻟﻨﺤﻮ ﺟﺪاﺭ ﺃﻭ ﻋﻤﻮﺩ ﻣﻦ ﻛﻞ ﺷﺎﺧﺺ ﻃﻮﻝ اﺭﺗﻔﺎﻋﻪ ﺛﻠﺜﺎ ﺫﺭاﻉ ﻓﺄﻛﺜﺮ ﻭﻣﺎ ﺑﻴﻨﻪ ﻭﺑﻴﻦ ﻋﻘﺐ اﻟﻤﺼﻠﻲ ﺛﻼﺛﺔ ﺃﺫﺭﻉ ﻓﺄﻗﻞ.*
*ﺛﻢ ﺇﻥ ﻋﺠﺰ ﻋﻨﻪ ﻓ ﻟﻨﺤﻮ ﻋﺼﺎ ﻣﻐﺮﻭﺯﺓ ﻛﻤﺘﺎﻉ ﻓ ﺇﻥ ﻟﻢ ﻳﺠﺪﻩ ﻧﺪﺏ ﺑﺴﻂ ﻣﺼﻠﻰ ﻛﺴﺠﺎﺩﺓ.*
*ﺛﻢ ﺇﻥ ﻋﺠﺰ ﻋﻨﻪ ﺧﻂ ﺃﻣﺎﻣﻪ ﺧﻄﺎ ﻓﻲ ﺛﻼﺛﺔ ﺃﺫﺭﻉ ﻋﺮﺿﺎ ﺃﻭ ﻃﻮﻻ ﻭﻫﻮ ﺃﻭﻟﻰ* 
*ﻭﻗﻴﺲ ﺑﺎﻟﺨﻂ اﻟﻤﺼﻠﻰ ﻭﻗﺪﻡ ﻋﻠﻰ اﻟﺨﻂ ﻷﻧﻪ ﺃﻇﻬﺮ ﻓﻲ اﻟﻤﺮاﺩ.ﻭاﻟﺘﺮﺗﻴﺐ اﻟﻤﺬﻛﻮﺭ ﻫﻮ اﻟﻤﻌﺘﻤﺪ*


*എം.എ. ജലീൽ സഖാഫി പുല്ലാര*