ഹൈറായ കാര്യങ്ങളുടെ മേൽ അറിയിക്കൽ സുന്നത്തുണ്ട്

ഇങ്ങനത്തെ ഒരു ഹദീസ് നമുക്ക് കാണാൻ കഴിയില്ല അങ്ങനെ എവിടെയും കണ്ടിട്ടില്ല 
*ഹൈറായ കാര്യങ്ങളുടെ മേൽ അറിയിക്കൽ സുന്നത്തുണ്ട്* അല്ലാതെ ഇന്ന ദിവസം ഇതാണ് റമദാൻ ഇന്ന ദിവസമാണ് റജബ് 27 ഇസ്റാഅ മിഅറാജ് ആണ് എന്നൊക്കെ ഇങ്ങനെ അറിയിച്ചാൽ *അറിയിക്കുന്നവർക്ക് നരകം ഹറാമാണ് എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട് ഹദീസിൽ വന്നിട്ടുണ്ട്* എന്നൊക്കെ ഇങ്ങനെ പറഞ്ഞു എഴുതി പ്രചരിപ്പിക്കൽ അത് *വലിയ തെറ്റ് തന്നെയാണ്* മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പേരിൽ കളവ് ആരോപിക്കൽ ആയി അത് മാറും അതു വലിയ തെറ്റായി മാറും കാരണം അങ്ങനെ ഹദീസ് നമ്മൾ ഇതുവരെ കേട്ടിട്ടില്ല എവിടെയും കണ്ടിട്ടുമില്ല മഹാന്മാരായ ഫുഖഹാക്കൾ ഉസ്താദുമാർ പറഞ്ഞതായി നമ്മൾക്ക് അറിയത്തുമില്ല അപ്പോ ആ നിലക്ക് പറയുമ്പോൾ അത് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മേൽ പച്ചക്കള്ളം പറഞ്ഞു പ്രചരിപ്പിക്കൽ ആണ് മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞിട്ടുണ്ട്
الكذب على النبي صلى الله عليه وسلم ، منكر عظيم ، وإثم كبير ، وذلك لقوله صلى الله عليه وسلم : " إن كذبا علي ليس ككذب على أحد من كذب علي متعمدا فليتبوأ مقعده من النار" رواه البخاري (1229)

*എൻറെ മേൽ ആരെങ്കിലും കളവ് ആരോപിച്ചാൽ* *അതായത് ഞാൻ പറയാത്ത ഒരു കാര്യം ഞാൻ പറഞ്ഞു എന്ന് പ്രചരിപ്പിച്ചാൽ അവൻ നരകത്തിൽ അവനിക്ക് ഒരു ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ അതായത് അവൻറെ വീട് നരകത്തിലായിരിക്കും* അപ്പോൾ നമുക്ക് ഈ ഹദീസിൽ നിന്നും വ്യക്തമാകുന്നത് നമ്മൾ ആരും കേട്ടിട്ടില്ലാത്ത ഉസ്താദുമാരാരും നമുക്ക് പഠിപ്പിച്ച് തന്നിട്ടില്ലാത്ത ഇങ്ങനെയുള്ള ഒരു ഹദീസ് ഇത് പ്രചരിപ്പിക്കൽ വലിയ തെറ്റാണ് അതുകൊണ്ട് അത് പ്രചരിപ്പിക്കാതിരിക്കലാണ് നല്ലത് നല്ല കാര്യങ്ങൾ അറിയിച്ചു കൊടുക്കാം അത സുന്നത്തുണ്ട് നല്ല കാര്യങ്ങൾ എല്ലാവരെയും അറിയിക്കാം റമദാൻ ഇന്ന ദിവസമാണ് റജബ് 27 ഇസ്റാഅ മിഅറാജ് ആണ് ശഅ്ബാൻ 15 ഇന്ന ദിവസമാണ് റബീഉൽ അവ്വൽ ഇന്ന്,ദിവസമാണ് റബീഉൽ അവ്വൽ 12 ഇന്ന ദിവസമാണ് അങ്ങനെയൊക്കെ നല്ല കാര്യങ്ങൾ അറിയിക്കൽ സുന്നത്തുണ്ട് അതിനു കൂലിയുമുണ്ട് അല്ലാതെ ഇങ്ങനെയൊക്കെ അറിയിച്ചാൽ അവർക്ക് നരകം ഹറാമാണ് എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കൽ അത് വലിയ തെറ്റാണ് അത് നമ്മൾ സൂക്ഷിക്കേണ്ടത് കൂടിയാണ് അതുകൊണ്ട് പരമാവധി അങ്ങനെയുള്ള വല്ലതും വന്നാൽ നമുക്ക് അടുത്ത ഉസ്താദുമാരോട് ചോദിച്ച് ഉറപ്പുവരുത്തുക അങ്ങനെ ഒരു ഹദീസ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം അതിനുശേഷം അല്ലാതെ ഒന്നും നമ്മൾ ഷെയർ ചെയ്യരുത് പ്രത്യേകിച്ച് ഈ കാര്യങ്ങൾ നമ്മൾ അങ്ങനെ പെട്ടെന്ന് ഷെയർ ചെയ്യരുത് അത് വലിയ തെറ്റിന്ഇടവരുത്തും അത് 

*സൂക്ഷിക്കുക*