ഖബ്റിൽ നിന്നൊരു ശബ്ദം
*ഖബ്റിൽ നിന്നൊരു ശബ്ദം*
ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ് (رضي اللّه عنه) ഒരിക്കൽ പറഞ്ഞു: ഞാൻ മരണപ്പെട്ടാൽ എന്റെ ജനാസ നിസ്കാരം കഴിഞ്ഞ് എന്റെ മയ്യിത്ത് തിരുനബി (ﷺ) യുടെ പുണ്യ ഖബ്റിന്റെ ചാരത്ത് കൊണ്ട് പോയി വെക്കണം. ശേഷം ഇങ്ങനെ പറയുക. "ഇതാ നബിയേ, അബൂബക്കർ അങ്ങയുടെ അടുത്തേക്ക് വരാൻ സമ്മതം ചോദിക്കുകയാണ്." ഇതു നിങ്ങൾ പറഞ്ഞ ശേഷം സമ്മതം കിട്ടിയാൽ മാത്രം തിരുനബി (ﷺ) യുടെ ചാരത്ത് മറവ് ചെയ്യുക. അല്ലെങ്കിൽ എന്നെ ജന്നത്തുൽ ബഖീഇലേക്ക് കൊണ്ട് പോവുക.
സിദ്ധീഖ് (رضي اللّّه عنه) മരണപ്പെട്ടപ്പോൾ അവിടത്തെ വസ്വിയ്യത്ത് പോലെ അവർ ജനാസയുമായി തിരുഖ ബ്റിങ്കലെത്തി. സമ്മതം ചോദിച്ചു. ഉടനെ ഖബ്റിൽ ഖബ്റിനുളളിൽ നിന്നൊരു അശരീരി.
"സ്നേഹിതനെ സ്നേഹിതന്റെ അടുത്തേക്ക് പ്രവേശിപ്പിക്കുക" മുത്തു നബി (ﷺ) ഖബ്റിൽ നിന്നും സമ്മതം നൽകി അങ്ങനെ അവർ തിരുനബി (ﷺ) യുടെചാരത്ത് ഏറ്റവും വലിയ പ്രവാചക പ്രേമിയെ മറവ് ചെയ്തു .
Post a Comment