നിലത്തു വീണ പഴങ്ങൾ എടുക്കാമോ?


☘️☘️☘️☘️☘️☘️☘️☘️

*നിലത്തു വീണ*
 *പഴങ്ങൾ എടുക്കാമോ?*


മറ്റുള്ളവരുടെ ഉടമസ്ഥതയിൽ പെട്ട വൃക്ഷത്തിലെ നിലത്തു വീണു കിടക്കുന്ന പഴങ്ങൾ എടുക്കൽ അനുവദനീയമാകുമോ?  

*ഉടമസ്ഥൻ വേലി കെട്ടിയോ മറ്റോ വേർതിരിച്ചിട്ടുള്ള സ്ഥലത്തിനുള്ളിൽ വീണു കിടക്കുന്ന പഴങ്ങൾ എടുക്കുന്നത് നിഷിദ്ധമാണ്.അതിരു തിരിച്ച് അട യാളപ്പെടുത്തിയിട്ടില്ലെങ്കിലും മതിലിനോ വേലിക്കാ വെളിയിൽ വീണതാണെങ്കിലും നിഷിദ്ധം തന്നെ. എന്നാൽ, വെളിയിൽ വീണത് മറ്റുള്ളവർക്കെടുക്കാമെന്ന് അനുവദിച്ചതായി മികച്ച ധാരണ നൽകുന്ന വിധം ആളുകൾ എടുത്തുപയോഗിക്കൽ നിരന്തരം പതിവായി മാറിയിട്ടുണ്ടെങ്കിൽ അതെടുത്തുപയോഗിക്കാവുന്നതാണ്.* (തുഹ്ഫ: 9- 338)

 *ﻭﻳﺤﺮﻡ ﺃﺧﺬ ﺛﻤﺮ ﻣﺘﺴﺎﻗﻂ ﺇﻥ ﺣﻮﻁ ﻋﻠﻴﻪ، ﻭﺳﻘﻂ ﺩاﺧﻞ اﻟﺠﺪاﺭ، ﻭﻛﺬا ﺇﻥ ﻟﻢ ﻳﺤﻮﻁ ﻋﻠﻴﻪ، ﺃﻭ ﺳﻘﻂ ﺧﺎﺭﺟﻪ ﻟﻜﻦ ﻟﻢ ﺗﻌﺘﺪ اﻟﻤﺴﺎﻣﺤﺔ ﺑﺄﺧﺬﻩ، ﻭﻓﻲ اﻟﻤﺠﻤﻮﻉ ﻣﺎ ﺳﻘﻂ ﺧﺎﺭﺝ اﻟﺠﺪاﺭ ﺇﻥ ﻟﻢ ﺗﻌﺘﺪ ﺇﺑﺎﺣﺘﻪ ﺣﺮﻡ، ﻭﺇﻥ اﻋﺘﻴﺪﺕ ﺣﻞ ﻋﻤﻼ ﺑﺎﻟﻌﺎﺩﺓ اﻟﻤﺴﺘﻤﺮﺓ اﻟﻤﻐﻠﺒﺔ ﻋﻠﻰ اﻟﻈﻦ ﺇﺑﺎﺣﺘﻬﻢ ﻟﻪ*
(تحفة)


എം.എ. ജലീൽ സഖാഫി പുല്ലാര