കുട്ടിയോട് ഖളാഅ് വീട്ടാൻ കൽപ്പിക്കൽ
*കുട്ടിയോട് ഖളാഅ്* *വീട്ടാൻ കൽപ്പിക്കൽ*
ഏഴുവയസ്സായ കുട്ടിയോടു നിസ്കാരം കൊണ്ടു കല്പിക്കൽ മാതാപിതാക്കൾക്കു നിർബന്ധമാണല്ലോ. ഈ നമസ്കാരം കുട്ടി നഷ്ടപ്പെടുത്തിയാൽ അതിനെ ഖളാഅ് വീട്ടൽ കൊണ്ടു കൽപിക്കലും നിർബന്ധമാണോ?
*അതേ , നമസ്കാരത്തിന്റെ സമയം തെറ്റിയാൽ ഖളാആയി നിർവ്വഹിക്കാൻ കൽപിക്കലും നിർബ്ബന്ധമാകും. എന്നുമാത്രമല്ല, നമസ് കാരത്തിന്റെ എല്ലാ നിബന്ധനകളും പ്രത്യക്ഷമാകുന്ന ചിട്ടകളും പാലിച്ചു കൊണ്ടു നിർവ്വഹിക്കാൻ കല്പിക്കലും മാതാപിതാക്കൾക്ക് നിർബ്ബന്ധമാണ്. തുഹ്ഫ :1-450.*
*ﺛﻢ ﺃﻣﺮﻩ (ﺑﻬﺎ) ﺃﻱ اﻟﺼﻼﺓ ﻭﻟﻮ ﻗﻀﺎء ﻭﺑﺠﻤﻴﻊ ﺷﺮﻭﻃﻬﺎ ﻭﺑﺴﺎﺋﺮ اﻟﺸﺮاﺋﻊ اﻟﻈﺎﻫﺮﺓ ﻭﻟﻮ ﺳﻨﺔ ﻛﺴﻮاﻙ ﻭﻳﻠﺰﻣﻪ ﺃﻳﻀﺎ ﻧﻬﻴﻪ ﻋﻦ اﻟﻤﺤﺮﻣﺎﺕ (ﻟﺳﺒﻊ) ﺃﻱ ﻋﻘﺐ ﺗﻤﺎﻣﻬﺎ ﺇﻥ ﻣﻴﺰ ﻭﺇﻻ ﻓﻌﻨﺪ اﻟﺘﻤﻴﻴﺰ* ( تحفة )
എം.എ.ജലീൽ സഖാഫി പുല്ലാര
Post a Comment