നാല് പവിത്ര മാസങ്ങൾ ☘️

*☘️ നാല് പവിത്ര മാസങ്ങൾ ☘️*



إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ (سورة التوبة:٣٦)

 {ﺃﺭﺑﻌﺔ ﺣﺮﻡ} ﻣﺣﺮﻡﺓ ﺫُﻭ اﻟْﻘَﻌْﺪَﺓ ﻭَﺫُﻭ اﻟْﺤِﺠَّﺔ ﻭاﻟﻢﺣﺮﻡ ﻭَﺭَﺟَﺐ.(تفسير الجلالين)

☘️☘️☘️☘️☘️☘️☘️☘️☘️

അല്ലാഹു ﷻ പറയുന്നു: “നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ടിദിനത്തില്‍ അല്ലാഹുവിന്റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയമാസങ്ങളാണ്.
  (സൂറതുത്തൗബ: 36).

 “ദുല്‍ഖഅ്ദഃ, ദുല്‍ഹിജ്ജഃ, മുഹര്‍റം, റജബ് എന്നിവയാണ് മേല്‍പറയപ്പെട്ട നാലു മാസങ്ങള്‍”
  (തഫ്സീര്‍ ജലാലൈനിഃ ).

 നബിﷺയുടെ പ്രബോധനത്തിന്റെ ആദ്യഘട്ടങ്ങളില്‍ മേല്‍പറഞ്ഞ നാലു മാസങ്ങളിലെ പോരാട്ടങ്ങളെല്ലാം നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് ഈ നിയമം പിന്‍വലിക്കപ്പെട്ടുവെന്നും യുദ്ധനിരോധനം ഇപ്പോള്‍ നിലവിലില്ലെന്നും ഇമാമുമാരായ ഖതാദ(റ), അത്വാഅ്(റ), സുഹ്രീ(റ), നവവി(റ) മുതലായവര്‍ പ്രസ്താവിച്ചത് വളരെ ശ്രദ്ധേയമാണ്...
  (കലാന്‍: 158)

  യുദ്ധം പാടില്ലെന്ന നിയമം എടുത്തുകളയപ്പെട്ടെങ്കിലും പ്രസ്തുത നാലു മാസങ്ങളുടെ മഹത്വം കുറഞ്ഞിട്ടില്ല. ബാക്കിയുള്ള എട്ടു മാസങ്ങളേക്കാള്‍ പുണ്യവും പ്രാധാന്യവും ഈ നാലു മാസങ്ങള്‍ക്ക് ഇന്നുമുണ്ട്...
  (നിഹായ)