☘️സേവനം - ബർകത്

*☘️സേവനം - ബർകത്*



عَنْ أَبِي هُرَيْرَةَ، رَضِيَ اللهُ تَعَالَى عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " قَوْلُ عِيسَى {وَجَعَلَنِي مُبَارَكًا أَيْنَمَا كُنْتُ}، قَالَ: «جَعَلَنِي نَفَّاعًا أَيْنَ اتَّجَهْتُ» 
(حلية الأولياء وطبقات الأصفياء) 

☘️☘️☘️☘️☘️☘️☘️☘️☘️

അത്ഭുത ജന്മമായിരുന്നു ഈസാ നബി (അ) മിന്റേത്, മാതാവായ മർയം ബീവി (റ) യുടെ ഗർഭാശയത്തിൽ അല്ലാഹു ﷻ മഹാനവർകളെ വളർത്തി. അസാധാരണമാം വിധം ജന്മമെടുത്തപ്പോൾ പരിഭ്രമിതരായ ജനതയോട് കൈകുഞ്ഞായിരിക്കെ തന്നെ മഹാനവർകൾ സ്വയം പരിചയപ്പെടുത്തി : *ഞാൻ അല്ലാഹുവിന്റെ അടിമയാണ്, അവൻ എനിക്ക് കിതാബ് നൽകിയിട്ടുണ്ട്, എന്നെ അവൻ നബിയാക്കിയിട്ടുമുണ്ട്... എന്ന് തുടങ്ങിയ പരിചയപ്പെടുത്തലിന്റെ കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു* : 
{وَجَعَلَنِي مُبَارَكًا أَيْنَمَا كُنْتُ} 
*ഞാൻ എവിടെയായിരുന്നാലും അല്ലാഹു എന്നെ ഐശ്വര്യം നിറഞ്ഞവനാക്കിയിട്ടുണ്ട്* 
ഈ വചനത്തെ മുത്ത് നബിﷺതങ്ങൾ വ്യാഖ്യാനിച്ചത് *ഞാൻ എവിടെയായിരുന്നാലും എന്നെ അല്ലാഹു സേവകനാക്കിയിരിക്കുന്നു* 

*മറ്റുള്ളവർക്ക് നമ്മെക്കൊണ്ട് എത്രത്തോളം ഉപകാരം ലഭിക്കുന്നുണ്ട് എന്നതിനനുസരിച്ചാണ് നമ്മുടെ ജീവിതം ഐശ്വര്യ പൂർണ്ണമാകുന്നത്, ജനങ്ങൾക്ക് സേവനം ചെയ്യുന്നവനാണ് ജീവിതത്തിൽ ബറകത്തുള്ളവൻ*