എട്ടുകാലിയെ കൊല്ലൽ സുന്നത്താണ്.
*എട്ടുകാലിയെ കൊല്ലൽ സുന്നത്താണ്.*
*നബി(സ്വ) പറയുന്നു:العنكبوت شيطان فاقتلوه എട്ടുകാലി പിശാചാണ് , അതു കൊണ്ട് എട്ടുകാലിയെ നിങ്ങൾ കൊല്ലുക (ഫൈളുൽ ഖദീർ )*
*അലി (റ) വിൽ നിന്നു സഅലബി(റ) റിപ്പോർട്ട് ചെയ്യുന്നു:طهروا بيوتكم من نسج العنكبوت فان تركه يورث الفقر എട്ടുകാലിയുടെ വലയിൽ നിന്നു നിങ്ങളുടെ ഭവനങ്ങളെ നിങ്ങൾ ശുദ്ധിയാക്കുക. കാരണം ,അവ നീക്കാതിരിക്കൽ ദാരിദ്ര്യത്തെ ഉണ്ടാക്കുന്നതാണ്.*
*കർമശാസ്ത്രം*
*എട്ടുകാലിയെ കൊല്ലുന്നതിൻ്റെ വിധിയെന്താണന്നു നോക്കാം.*
*ഇമാം ശൈഖ് സകരിയ്യൽ അൻസാരി (റ) പ്രസ്താവിക്കുന്നു:ومنه ما يسن قتله كحية وعقرب وكلب عقور وبق وبرغوث وكل موذ പാമ്പ് , തേള് ,കടിക്കുന്ന പട്ടി ,അട്ട ,ചെള്ള് ,ബുദ്ധിമുട്ടാക്കുന്ന എല്ലാ ജീവികളും കൊല്ലൽ സുന്നത്തായതിൽ പെട്ടതാണ്.(അസ്നൽ മത്വാലിബ്: 1/514)*
*ഇമാം ശിഹാബുദ്ദീൻ റംലി (റ) വിശദീകരിക്കുന്നു:*
*(قوله وكل موذ) ومنه العناكب لأنها من ذوات السموم كما قاله بعض الأطباء وكثير من العوام يمتنع من قتلها لأنها عششت في فم الغار على النبي صلى الله عليه وسلم وهذا يلزمه أن لا يذبح الحمام*
*ബുദ്ധിമുട്ടാക്കുന്ന ജീവി എന്നതിൽ എട്ടു കാലികൾ ഉൾപ്പെടും. - അതിനെ കൊല്ലൽ സുന്നത്താണ് - കാരണം ,അതു വിശജീവിയാണന്നു ഡൊക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.*
*പൊതു ജനങ്ങളിൽ കുറേ പേർ എട്ടുകാലിയെ കൊല്ലാൻ സമ്മതിക്കില്ല. അതു ഗുഹാമുഖത്ത് കൂടുകൂട്ടി നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ എന്നാണവർ ന്യായം (?) പറയുന്നത്.ഈ ന്യായപ്രകാരം പ്രാവിനെ അറുക്കാൻ പാടില്ലന്നു വരുമല്ലോ. - പ്രാവും ഗുഹാമുഖത്ത് നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ.എന്നാൽ പ്രാവിനെ അറുത്ത് തിന്നാമല്ലോ. ( ഹാശിയത്തു റംലി :1/514)*
*സംശയ നിവാരണം*
*നബി(സ്വ)* *എട്ടുകാലിയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഹദീസ് ഇങ്ങനെ:جزى الله العنكبوت عنا فإنها نسجت علي في الغار എട്ടുകാലിക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ. കാരണം ,അതു ഗുഹയിൽ എനിക്ക് വലക്കെട്ടി സംരക്ഷണം നൽകിയിട്ടുണ്ട്.*
*ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് മുഹദ്ദിസീങ്ങൾ രേഖപ്പെടുത്തുന്നു:*
*ذاك في*
*معينة نسجت على باب الغار*
*ഗുഹാമുഖത്ത് വലകെട്ടിയ എട്ടുകാലിയെ മാത്രം ഉദ്ദേശിച്ചാണ് നബി(സ്വ) പ്രസ്തുത ഹദീസ് പറഞ്ഞത്. فأما هذا ففي الجنس بأسره എട്ടുകാലിയെ കൊല്ലൽ സുന്നത്തന്നു പഠിപ്പിച്ചത് എട്ടുകാലി വർഗം മുഴുവനത്തിലുമാണ്.( ഫൈളുൽ ഖദീർ )*
*ഫുഖഹാക്കൾ ഒരു വിധി പറഞ്ഞാൽ അതു സ്വീകരിക്കുന്ന രീതിയാണ് അഹ് ലുസുന്നക്കുള്ളത്. അതിനു ഹദീസുണ്ടോ ഉണ്ടെങ്കിൽ തന്നെ അതു സ്വഹീഹാണോ എന്നൊന്നും മുഖല്ലിദീങ്ങൾ നോക്കേണ്ടതില്ല. പക്ഷേ ഇന്നു അത്തരം ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ട്. അതു അപകടം പിടിച്ച വൈറസാണ്.*
*നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.*
*എം.എ.ജലീൽ സഖാഫി പുല്ലാര*
Post a Comment