ദിക്ർ : ഖുർആനിലും_ഹദീസിലും

*☘️ നിത്യ ജീവിതത്തിലെ ദിക്റുകൾ ☘️*



ഭാഗം : 07

☘️☘️☘️☘️☘️☘️☘️☘️☘️

*ദിക്ർ : ഖുർആനിലും_ഹദീസിലും*

നബി (സ) പറഞ്ഞു : അല്ലാഹുവിന്റേതല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത സന്ദര്‍ഭത്തില്‍ ഏഴ്‌ തരം ആളുകള്‍ക്ക്‌ അല്ലാഹു തന്റെ തണല്‍ നല്‍കും. അതിൽ ഒരു കൂട്ടരാണ് ഏകാന്തതയില്‍ അല്ലാഹുവെ സ്‌മരിച്ചുകൊണ്ട്‌ കണ്ണീര്‍ വാര്‍ത്ത വ്യക്തി.

  ഒരിക്കല്‍ പ്രായം ചെന്ന ഒരു സ്വഹാബി നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു. പ്രായാധിക്യത്താല്‍ ദീനീ ക൪മ്മങ്ങള്‍ എനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ എനിക്ക് മുറുകെ പിടിക്കുന്നതിനായി ഒരു കാര്യം പറഞ്ഞു തരൂവെന്ന് പറഞ്ഞപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞു. 'അല്ലാഹു തആലയെക്കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കട്ടെ.' 
  (തി൪മിദി റഹ്)

  അബൂഹുറൈറ(റ) പറയുന്നു: ഒരിക്കല്‍ മുഹാജിറുകളില്‍ പെട്ട ദരിദ്രര്‍ നബി (സ)യുടെ അടുത്തുവന്ന് പറഞ്ഞു: സമ്പന്നര്‍ ഉന്നത പദവികളും സ്ഥായിയായ സൗഖ്യവും കൊണ്ടുപോയി.കാരണം ഞങ്ങള്‍ നമസ്കരിക്കുന്നതു പോലെ അവര്‍നമസ്കരിക്കുകയും ഞങ്ങള്‍ നോമ്പ് നോല്‍ക്കുന്നതുപോലെ അവര്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നു. അവര്‍ സ്വദഖ ചെയ്യുന്നു ഞങ്ങള്‍ സ്വദഖ ചെയ്യുന്നില്ല. അവര്‍ അടിമകളെ മോചിപ്പിക്കുന്നു. ഞങ്ങള്‍ അടിമകളെ മോചിപ്പിക്കുന്നില്ല. അപ്പോള്‍ നബി (സ)പറഞ്ഞു: മുന്‍കടന്നുപോയവരോട് ഒപ്പമെത്താനും നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കുവാനും സാധിക്കുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരട്ടെയോ? അവര്‍ അതെയെന്നു പറഞ്ഞു: അപ്പോള്‍ നബി (സ) അവർക്ക് ഓരോ (ഫര്‍ള്) നമസ്കാര ശേഷവും മുപ്പത്തിമൂന്ന് പ്രാവശ്യം സുബ്ഹാനല്ലാഹ് എന്നും അല്‍ഹംദുലില്ലാഹ് എന്നും അല്ലാഹു അക്ബര്‍ എന്നും ശേഷം (നൂറ് തികച്ചുകൊണ്ട്) ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു... എന്ന് തുടങ്ങുന്ന ദിക്റും ചൊല്ലുവാന്‍ പഠിപ്പിച്ചുകൊടുത്തു. 

  Nഖു൪ആന്‍ പാരായണം നിത്യശീലമാക്കുക എന്നുള്ളത്.'ഖു൪ആന്‍ പാരായണം' ഏറ്റവും വലിയ ദിക്റാണ്. ഖു൪ആന്‍ അല്ലാഹുവിന്റെ സംസാരമാണ്. ഖു൪ആന്‍ പാരായണം നമ്മുടെ ദിനചര്യയാക്കി മാറ്റുക.അല്ലാഹു മനുഷ്യനോട് സംസാരിക്കുന്നത് അതിന്റെ അ൪ത്ഥവും ആശയവും ഗ്രഹിച്ചു കൊണ്ട് പാരായണം ചെയ്താല്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ പര്യാപ്തമായ മാ൪ഗ്ഗമാണ്.

 ചില ആളുകള്‍, അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. കാരണം ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.
(ഖു൪ആന്‍ :24/-37)