"ദാരിദ്ര്യം ഭയക്കുന്നുവോ, ഇവ സൂക്ഷിച്ചോളൂ"
*"ദാരിദ്ര്യം ഭയക്കുന്നുവോ, ഇവ സൂക്ഷിച്ചോളൂ"*
1. നഖം മുറിച്ചത് വീടിനുള്ളിലിടുക.
2 . എട്ടുകാലി വല നീക്കാതിരിക്കുക.
3 . ഉള്ളിത്തൊലി കരിക്കൽ.
4 . കമിഴ്ന്ന് കിടക്കൽ.
5 . ഉമ്മറപ്പടിയിൽ ഇരിക്കൽ.
6 . വാതിൽ കട്ടിലിൽ ചാരി നിൽക്കൽ.
7 . ഊരക്ക് കൈ കൊടുക്കൽ.
8 . സുബ്ഹി നിസ്ക്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് ധൃതിയിൽ പുറപ്പെടൽ.
9 . അങ്ങാടിയിൽ നിന്ന് വൈകി മടങ്ങൽ.
10 . യാചിച്ച് വാങ്ങിയ സാധനങ്ങൾ വിലക്ക് വാങ്ങുക.
11 . മാതാപിതാക്കൾ, മക്കൾ, ഭരണാധികാരികൾ ഇവരുടെ മേൽ നാശം കൊണ്ട് ദുആ ചെയ്യൽ.
12 . പേനിനെ കൊല്ലാതെ വിടൽ.
13 . സുബ്ഹി നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിച്ചുയരുന്നതിന് മുമ്പ് ഉറങ്ങൽ.
14 . വലതു കൈ കൊണ്ട് ചെരിപ്പടിക്കാലിനെ കഴുകൽ.
15 . കെട്ടി നിൽക്കുന്ന വെള്ളത്തിൽ മൂത്രിക്കൽ.
16 . നജസും മൂത്രവുമുള്ള സ്ഥലത്തു നിന്ന് ജനാബത്ത് കുളി നിർവഹിക്കൽ.
17 . രണ്ട് വിരൽ കൊണ്ട് ഭക്ഷണം കഴിക്കൽ .
18 . ആടുകൾക്കിടയിലൂടെ നടക്കുക.
19 . സ്ത്രീകൾക്കിടയിലൂടെ നടക്കൽ.
20 . അറബി മാസം ഏഴാം തിയ്യതി കൊമ്പ് വെക്കൽ.
21 . താടിയിൽ അമിതമായി കളിക്കൽ.
22 . കൈകോർത്ത് മുട്ട് കെട്ടി ഇരിക്കൽ.
23 . നഖം കടിക്കുക.
24 . മൂക്കിന്മേൽ കൈ വെക്കൽ.
25 . വെയിലിലും നിലാവിലും നഗ്നനാവുക.
26 . ഖിബ് ലക്ക് മുന്നിട്ട് മലമൂത്ര വിസർജനം .
27 . നിസ്കാരത്തിൽ കോട്ടു വായ ഇടൽ.
28 . അടുപ്പിലും ബാത്ത്റൂമിലും തുപ്പുക.
29 . കാരണം കൂടാതെ കവിളിൽ കൈ വെക്കുക.
30 . നഗ്നനായി ഉറങ്ങൽ.
31 . നഗ്നനായി മൂത്രിക്കൽ.
32 . ജനാബത്തോടെ ഭക്ഷിക്കൽ.
33 . സുപ്രയിൽ വീണ ഭക്ഷ്യ വസ്തുക്കളെ നിസ്സാരവൽക്കരിക്കൽ.
34 . രാത്രിയിൽ അടിച്ചു വാരൽ.
35 . വീട്ടിൽ അടിക്കാട്ടം ഉപേക്ഷിക്കൽ.
36 . മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും മുന്നിലൂടെ നടക്കൽ .
37 . മാതാപിതാക്കളെ പേര് വിളിക്കൽ.
38 . പരുപരുത്ത കൊള്ളി കൊണ്ട് പല്ല് കുത്തൽ.
39 . കളിമണ്ണ് കൊണ്ട് കൈ കഴുകൽ.
40 . കുളിമുറിയിൽ നിന്ന് വുളൂ ചെയ്യുക.
41 . ധരിച്ച വസ്ത്രം , ധരിച്ച അവസ്ഥയിൽ തുന്നൽ.
42 . ധരിച്ച വസത്രം കൊണ്ട് ധരിച്ച അവസ്ഥയിൽ മുഖം തോർത്തി ഉണക്കൽ.
43 . നിസ്കാരത്തെ ഗൗനിക്കാതിരിക്കൽ.
44 . അതിരാവിലെ അങ്ങാടിയിൽ പോകൽ.
45 . പാത്രങ്ങൾ മൂടിവെക്കാതിരിക്കൽ.
46 . വിളക്ക് ഊതിക്കെടുത്തൽ.
47 . ശീലക്കഷ്ണം കൊണ്ട് അടിച്ചു വാരൽ.
48 . പൊട്ടിയ പേന നൂല് പോലോത്തത് കൊണ്ട് കെട്ടിയ ശേഷം എഴുതൽ.
49 . പൊട്ടിയ ചീർപ്പ് ചീകാൻ ഉപയോഗിക്കൽ.
50 . മാതാപിതാക്കൾക്ക് നന്മ കൊണ്ട് ദുആ ചെയ്യാതിരിക്കൽ.
51 . ഇരുന്ന് തലപ്പാവ് ധരിക്കൽ.
52 . നിന്ന് പൈജാമ ധരിക്കൽ.
53 . പിശുക്ക് കാണിക്കൽ .
54 . കുടുംബത്തിന് കുടുസ്സാക്കി ചെലവഴിക്കൽ.
55 . ധാരാളിത്തം.
56 . എല്ലാ നല്ല കാര്യത്തോടുമുള്ള മടി, അലസത, പിന്തൽ, നിസ്സാരവൽക്കരിക്കൽ.
57 . ഉറക്ക് വർധിപ്പിക്കൽ .
58 . യാചനയുടെ ഒരു വാതിൽ ആരെങ്കിലും തുറന്നാൽ ദാരിദ്ര്യത്തിന്റെ ഏഴ് കവാടങ്ങൾ അള്ളാഹു തആല തുറക്കും.
അള്ളാഹു ദാരിദ്ര്യത്തെത്തൊട്ട് നമ്മെയെല്ലാവരെയും കാക്കുമാറാകട്ടെ.. ആമീൻ.
ദുആ വസ്വിയ്യത്തോടെ
Post a Comment