സ്വലാത്തിന്റെ മര്യാദകൾ☘️
*☘️സ്വലാത്തിന്റെ മര്യാദകൾ☘️*
ﻭﻳﻨﺒﻐﻲ ﻟﻠﺸﺨﺺ ﺇﺫا ﺻﻠﻰ ﻋﻠﻴﻪ ﺃﻥ ﻳﻜﻮﻥ ﺑﺄﻛﻤﻞ اﻟﺤﺎﻻﺕ، ﻣﺘﻄﻬﺮا ﻣﺘﻮﺿﺌﺎ ﻣﺴﺘﻘﺒﻞ اﻟﻘﺒﻠﺔ، ﻣﺘﻔﻜﺮا ﻓﻲ ﺫاﺗﻪ اﻟﺴﻨﻴﺔ، ﻷﺟﻞ ﺑﻠﻮﻍ اﻟﻨﻮاﻝ ﻭاﻷﻣﻨﻴﺔ، ﻭﺃﻥ ﻳﺮﺗﻞ اﻟﺤﺮﻭﻑ، ﻭﺃﻥ ﻻ ﻳﻌﺠﻞ ﻓﻲ اﻟﻜﻠﻤﺎﺕ، ﻛﻤﺎ ﻗﺎﻝ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -: ﺇﺫا ﺻﻠﻴﺘﻢ ﻋﻠﻲ ﻓﺄﺣﺴﻨﻮا اﻟﺼﻼﺓ ﻋﻠﻲ، ﻓﺈﻧﻜﻢ ﻻ ﺗﺪﺭﻭﻥ ﻟﻌﻞ ﺫﻟﻚ ﻳﻌﺮﺽ ﻋﻠﻲ.
(إعانة الطالبين:١/١٣)
☘️☘️☘️☘️☘️☘️☘️☘️☘️
അല്ലാമ സയ്യിദ് ബക്‌രി (റ) പറയുന്നു: നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുന്ന വ്യക്തി പരിപൂർണ അവസ്ഥയിലായിരിക്കണം. അഥവാ ശുദ്ധിയുള്ളവനും അംഗശുദ്ധി വരുത്തിയവനും ഖിബ്‌ലയിലേക്ക് തിരിഞ്ഞിരിക്കുന്നവനും നബിﷺയുടെ പരിശുദ്ധമായ ശരീരത്തില്‍ ചിന്തിക്കുന്നവനും ആകണം. അനുഗ്രഹങ്ങളും ആഗ്രഹങ്ങളും കരസ്ഥമാവാൻ വേണ്ടി അങ്ങനെ ചെയ്യണം. സ്വലാത്ത് ചൊല്ലുമ്പോൾ അതിന്റെ മഖ്റജുകളിൽ നിന്ന് ഉച്ചരിക്കുകയും വേണം. വാചകങ്ങൾ ധൃതിയിൽ ചൊല്ലരുത്. നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: "എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുമ്പോൾ എന്റെ മേലിലുള്ള സ്വലാത്തിനെ നിങ്ങള്‍ നന്നാക്കുക. നിശ്ചയം നിങ്ങളറിയില്ല, അത് എന്റെ മേൽ പ്രദർശിക്കപ്പെടാം.
(ഇആനത്ത്:1/13)
സ്വലാത്ത് എങ്ങനെ ചൊല്ലിയാലും പ്രതിഫലം ലഭിക്കുമെങ്കിലും അതിന്റെ പൂർണ്ണമായ ഫലം ലഭിക്കണമെങ്കിൽ മേൽ പറഞ്ഞ മര്യാദകൾ പാലിക്കുക.
Post a Comment