☘️ ആയത്തുൽ കുർസിയ്യ് ശ്രേഷ്ഠതകള്‍ ☘️

*☘️ ആയത്തുൽ കുർസിയ്യ് ശ്രേഷ്ഠതകള്‍ ☘️*



*ഭാഗം : 01*


       ٱﻟﻠَّﻪُ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ٱﻟْﺤَﻰُّ ٱﻟْﻘَﻴُّﻮﻡُ ۚ ﻻَ ﺗَﺄْﺧُﺬُﻩُۥ ﺳِﻨَﺔٌ ﻭَﻻَ ﻧَﻮْﻡٌ ۚ ﻟَّﻪُۥ ﻣَﺎ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻣَﺎ ﻓِﻰ ٱﻷَْﺭْﺽِ ۗ ﻣَﻦ ﺫَا ٱﻟَّﺬِﻯ ﻳَﺸْﻔَﻊُ ﻋِﻨﺪَﻩُۥٓ ﺇِﻻَّ ﺑِﺈِﺫْﻧِﻪِۦ ۚ ﻳَﻌْﻠَﻢُ ﻣَﺎ ﺑَﻴْﻦَ ﺃَﻳْﺪِﻳﻬِﻢْ ﻭَﻣَﺎ ﺧَﻠْﻔَﻬُﻢْ ۖ ﻭَﻻَ ﻳُﺤِﻴﻄُﻮﻥَ ﺑِﺸَﻰْءٍ ﻣِّﻦْ ﻋِﻠْﻤِﻪِۦٓ ﺇِﻻَّ ﺑِﻤَﺎ ﺷَﺎٓءَ ۚ ﻭَﺳِﻊَ ﻛُﺮْﺳِﻴُّﻪُ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ۖ ﻭَﻻَ ﻳَـُٔﻮﺩُﻩُۥ ﺣِﻔْﻈُﻬُﻤَﺎ ۚ ﻭَﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻌَﻈِﻴﻢُ

 *അല്ലാഹു – അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ ‘കു൪സിയ്യ് ‘ ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.(ഖു൪ആന്‍:2/255)*

*1* *ഖുര്‍ആനിലെ ഏറ്റവും മഹത്തായ ആയത്ത്*

   ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: അബുല്‍ മുന്‍ദിറേ, അല്ലാഹുവിന്റെ ഖുര്‍ആനില്‍ നീ പഠിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രാധാന്യമുള്ള ആയത്ത് ഏതെന്നു നിനക്കറിയാമോ? ഞാന്‍ പറഞ്ഞു: ആയത്തുല്‍ കുര്‍സിയാണത്. അന്നേരം അവിടുന്ന് എന്റെ നെഞ്ചത്തടിച്ചിട്ട് പറഞ്ഞു: അബുല്‍ മുന്‍ദിറേ, വിജ്ഞാനം നിന്നെ പുളകമണിയിക്കട്ടെ. (സുസ്ഥിരവും സദൃഢവുമായി വിജ്ഞാനം അല്ലാഹു നിനക്ക് പ്രദാനം ചെയ്യട്ടെ) (മുസ്ലിം:810).

   ഇമാം ഇബ്നുൽ ജൗസി(റഹി) പറഞ്ഞു:അല്ലാഹുവാണ് സത്യം, ബുദ്ധിമാനായ ഒരു മുഅ°മിൻ സൂറത്തുൽ ഹദീദും സൂറത്തുൽ ഹശ്റിന്റെ അവസാന ഭാഗവും ആയത്തുൽ കുർസിയ്യും സൂറത്തുൽ ഇഖ്ലാസും ചിന്തിച്ചും ഉറ്റാലോചിച്ചും പാരായണം ചെയ്തിരുന്നുവെങ്കിൽ, അല്ലാഹുവെപറ്റിയുള്ള ഭയത്താൽ അവന്റെ ഹൃദയം പൊട്ടിപ്പിളരുകയും അല്ലാഹുവിന്റെ മഹത്വത്താൽ അവന്റെ മനസ്സ് ഉലയുകയും ചെയ്യുമായിരുന്നു. [التذكرة في الوعظ/ ص 67]


.