ശൈഖ് രിഫാഈ (റ)☘️

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ ☘️ശൈഖ് രിഫാഈ (റ)☘️



*ജനനം:* ഉമ്മുഅബീദ ഗ്രാമത്തിൽ ഹിജ്റ 512 റജബ് മാസം

*പിതാവ്:* ബാഗ്ദാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ വലിയ്യ് അബുൽഹസൻ അലി(റ)

*മാതാവ്:* ഉമ്മുൽ ഫള്ൽ ഫാത്തിമതുൽ അൻസ്വാരി(റ)

*പരമ്പര:* ഇമാം അലിയ്യുബ്നു അബീത്വാലിബ്(റ)വിന്റെ ഇരുപത്തിമൂന്നാമത്തെ പരമ്പരയിലെ സന്താനമാണ്.

*വഫാത്ത്:* ജീലാനി(റ) വഫാത്തായി പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഹിജ്റ 578 ജമാദുല്‍ ഊല 12 വ്യാഴാഴ്ച.

*☘️പാവങ്ങളുടെ അത്താണി*

وكان رضي الله عنه يمشي إلي المجذومين والزمنى يغسل ثيابهم ويفلى رءوسهم ولحاهم ويحمل إليهم الطعام ويأكل معهم ويجالسهم ويسألهم الدعاء وكان رضي الله عنه يقول الزيارة لمثل هؤلاء واجبة لا مستحبة....وكان إذا سمع بمريض فى قرية ولو على بعد يمضي إليه يعوده ويرجع بعد يوم أو يومين(الطبقات الكبرى)
 

ശൈഖവർകൾ കുഷ്ഠരോഗം ബാധിച്ചവർ, തളർവാത രോഗമുള്ളവർ എന്നിവരുടെ അടുക്കലേക്ക് ചെല്ലുകയും അവരുടെ വസ്ത്രങ്ങൾ അലക്കി കൊടുക്കുകയും, അവരുടെ മുടിയും താടിയും വാർന്നു കൊടുക്കുകയും, അവർക്ക് ആവശ്യമായ ഭക്ഷണങ്ങൾ എത്തിച്ചുകൊടുക്കുകയും, അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. അവരോടു ദുആ കൊണ്ട് വസ്വിയത്ത് ചെയ്തിട്ടാണ് അവിടെ നിന്നും തിരിച്ചു വരാറുള്ളത്. ഇതുപോലെയുള്ള ആളുകളെ സന്ദർശിക്കൽ നിർബന്ധമാണെന്നാണ് മഹാനവർകൾ പറഞ്ഞിരുന്നത്...
 
 ഒരു ഗ്രാമത്തിൽ ഒരു രോഗിയുണ്ടെന്നു മഹാനവർകൾ കേട്ടാൽ അത് എത്ര ദൂരം ആണെങ്കിലും അവിടെ ചെല്ലുമായിരുന്നു. ഒരു ദിവസമോ, രണ്ട് ദിവസമോ അവിടെ താമസിച്ച് ആ രോഗിക്ക് ആവശ്യമായ പരിചരണം നടത്തിയാണ് തിരിച്ച് വരാറുള്ളത്.
  (ത്വബഖാത്തു ശഅ്റാണി)