സ്വലാത്തുൽ ഫാതിഹ് നാം നിർബന്ധമായും ജീവിതത്തിൽ പതിവാക്കേണ്ടതിന്റെ കാരണങ്ങൾ
സ്വലാത്തുൽ ഫാതിഹ് നാം നിർബന്ധമായും ജീവിതത്തിൽ പതിവാക്കേണ്ടതിന്റെ കാരണങ്ങൾ
1.അല്ലാഹു ചൊല്ലിയ സ്വലാത്ത്
സ്വലാത്തുൽ ഫാതിഹ് ചേർത്ത് പറയപ്പെടുന്നത് ശൈഖ് മുഹമ്മദുൽ ബകരി തങ്ങളിലേക്കാണെങ്കിലും ഈ മഹത്തായ സ്വലാത്തിന്റെ രചയിതാവ് അദ്ദേഹമല്ല.
ഏറ്റവും ഉന്നതമായ സ്വലാത്ത് തനിക്ക് അറിയിച്ച് തരണമെന്ന് അവർ റബ്ബിനോട് പ്രാർത്ഥിച്ച് കൊണ്ടിരുന്നു, അറുപത് വർശത്തോളം .അവരുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയും ഒരു മലക്ക് മുഖാന്തരം പ്രകാശത്താലുള്ള ഒരു ഫലകത്തിൻമേൽ എഴുതപ്പെട്ട രീതിയിൽ സ്വലാത്തുൽ ഫാതിഹിനെ ശൈഖ് മുഹമ്മദുൽ ബകരി തങ്ങൾക്ക് സമ്മാനിക്കുകയും ചൈതു
ഈ ഒരു കാര്യം കൊണ്ടാണ് സ്വലാത്തുൽ ഫാതിഹിനെ അദ്ദേഹത്തിലേക്ക് ചേർത്ത് പറയുന്നത്.
സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വമായ് നമ്മുടെ മശാഇഖുമാർ നമുക്ക് പഠിപ്പിച്ച് തന്നത് ഇതാണ് "തന്റെ പ്രണയഭാജനമായ മുത്ത് നബി ﷺതങ്ങളുടെ മേൽ അല്ലാഹു ചൊല്ലിയ സ്വലാത്താണിത്"
സ്വലാത്തുൽ ഫാതിഹിന് എന്തല്ലാം പ്രത്യേകതകളുണ്ടോ അതിന്റെയൊക്കെ നിദാനമായ കാരണം
"മുത്ത് നബിﷺ തങ്ങളിൽ അല്ലാഹ് ചൊല്ലിയ സ്വലാത്താണ് സ്വലാത്തുൽ ഫാതിഹ്" എന്നത്
2 .ഏറ്റവും ഉന്നതമായ സ്വലാത്ത്
അല്ലാഹ് ചൊല്ലിയ സ്വലാത്തായതിനാൽ തന്നെ
ഏറ്റവും ഉന്നതമായ സ്വലാത്തും
"സ്വലാത്തുൽ ഫാതിഹാണ് ".. സൃഷ്ടികളുടെ സ്വലാത്തുകളേക്കാൾ മഹത്വം (മഹത്തുക്കളായ ഔലിയാക്കൻമാരും പണ്ഡിതരുമൊക്കെ രചിച്ച സ്വലാത്തുകൾ) സൃഷ്ടാവിന്റെ സ്വലാത്തിന് തന്നെ ആകുമെല്ലോ!
മുത്ത് നബി ﷺതങ്ങൾ അഹ്'മദ് തീജാനി റ തങ്ങളോട് ഒരിക്കൽ പറയുകയുണ്ടായി "സ്വലാത്തുൽ ഫാതിഹിനേക്കാൾ ഉന്നതമായ മറ്റൊരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ ചൊല്ലിയിട്ടില്ല"
3. ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്
സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നതിന് അല്ലാഹു നൽകുന്ന പ്രതിഫലത്തെ കുറിച്ച് സംസാരിക്കുന്നുണ്ട് അല്ലാഹുവിന്റെ ഔലിയാക്കൾ...
ഒരു തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയാൽ തന്നെ വലിയ നേട്ടമാണ് നമുക്ക് ലഭിക്കുക
600000 നന്മകൾ ലഭിക്കാനും 600000 തിന്മകൾ പൊറുക്കപ്പെടാനും ഒരറ്റതവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയാൽ മതി. ലോകത്തുള്ള സർവ്വസ്വലാത്തുകൾ ചൊല്ലിയ പ്രതിഫലവും ഒരു തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നത് കൊണ്ട് ലഭിക്കും
സ്വലാത്തുൽ ഫാതിഹിന് അല്ലാഹു നൽകുന്ന പ്രതിഫലത്തെ കുറിച്ച് ശൈഖ് അബുൽ അബ്ബാസ് അഹ്'മദ് തിജാനി റ തങ്ങൾ പറയുന്നത് നോക്കൂ
" "ഒരു ലക്ഷം സമൂഹങ്ങളുണ്ടെന്ന് കരുതുക
ഓരോ സമൂഹത്തിലും ഒരു ലക്ഷം ഗോത്രങ്ങളും
ഓരോ ഗോത്രത്തിലും ഒരു ലക്ഷം വ്യകതികളും
ഇവരെല്ലാവരും ഒരു ലക്ഷം വർഷം എല്ലാ ദിനവും മുത്ത് നബിﷺതങ്ങളുടെ മേൽ സ്വലാത്തുൽ ഫാതിഹ് അല്ലാത്ത സ്വലാത്ത് കൊണ്ട് 1000 തവണ സ്വലാത്ത് ചൊല്ലുകയാണെന്ന് കരുതുക.
ഇത്രയും ആൾക്കാർ ഈ കാലം മുഴുവൻ ചൊല്ലിയ സ്വലാത്തുകളുടെ പ്രതിഫലത്തെ ഒരുമിച്ച് കൂട്ടിയാൽ പോലും
അത് ഒരു തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയതിന്റെ പ്രതിഫലത്തെ മറികടക്കില്ല"...
4. ഈമാനോടുള്ള മരണം, നരക മോചനം
സ്വലാത്തുൽ ഫാതിഹിന്റെ അതിപ്രധാനമായ മഹത്വങ്ങളിലൊന്നാണ്
ഈ സ്വലാത്ത് പതിവാക്കുന്നവർക്ക് നല്ല മരണമേ ഉണ്ടാകൂ എന്നത്.
ധാരാളമായ് സ്വലാത്ത് ചൊല്ലുന്നവർ ഈമാനോടെ മാത്രമേ മരിക്കൂ എന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട്. ഏത് സ്വലാത്ത് പതിവാക്കിയാലും ശരി.
എന്നാൽ സ്വലാത്തുൽ ഫാതിഹ് ഒരു തവണ ചൊല്ലിയാൽ തന്നെ നരകത്തിൽ നിന്നും മോചനം ലഭിക്കുമെന്ന്
ശൈഖ് മുഹമ്മദുൽ ബകരി തങ്ങൾ റ പറയുകയുണ്ടായി...
സ്വലാത്തുൽ ഫാതിഹിന്റെ വലിയൊരു മഹത്വമാണിത്...
5. മുത്ത് നബി ﷺതങ്ങളെ സ്വപ്നം കാണാൻ
ഹൃദയത്തിൽ ഒരംശമെങ്കിലും ഈമാനുള്ളവരുടെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും മുത്ത് നബിയെ ഒരു വട്ടമെങ്കിലും ഒന്നു കാണുക എന്നത്...
മുത്ത് നബിയെ സ്വപ്നത്തിൽ / ഉണർവിൽ കാണാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമത്രെ സ്വലാത്തുൽ ഫാതിഹ് ധാരാളമായ് പതിവാക്കുക എന്നത്
എന്തെന്നാൽ ഒരു തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയാൽ തന്നെ മുത്ത് നബിയുമായ് വലിയ അടുപ്പമാണ് നമുക്ക് ലഭിക്കുക
ശൈഖ് മാഹി ഹൈദ'റ എന്നവർ പറയുന്നു "100 തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലിയിട്ടും മുത്ത് നബിയെ കാണാത്തവരെ കുറിച്ച് ഞാൻ അത്ഭുതം കൊള്ളുന്നു"
6. ഹാജത്തുകൾ വീടപ്പെടുവാൻ
ഏതൊരു ആഗ്രഹം കരുതി സ്വലാത്തുൽ ഫാതിഹ് ചൊല്ലിയാലും ആ ആഗ്രഹം നിറവേറപ്പെടും,അല്ലാഹു വിന്റെ അനുഗ്രഹത്താൽ..
ഏതൊരു ഉദ്ദേശം വെച്ചാണോ സ്വലാത്തുൽ ഫാതിഹ് ചൊല്ലുന്നത്,
സ്വലാത്തുൽ ഫാതിഹ് അതിനുള്ളതാണ്
സ്വലാത്തുൽ ഫാതിഹിന്റെ ഒരായിരം മഹത്വങ്ങളിൽ നിന്ന് ചിലത് മാത്രമേ നാം ഇവിടെ പറഞ്ഞിട്ടൊള്ളൂ. സർവ്വ സ്വലാത്തുകളിലും അടങ്ങിയിട്ടുള്ള മഹത്വങ്ങളൊക്കെ സ്വലാത്തുൽ ഫാതി ഹിലും അടങ്ങിയിരിക്കുന്നു..
നമ്മളിവിടെ പറഞ്ഞ കാരണങ്ങൾ തന്നെ ധാരാളമാണ് ,സ്വലാത്തുൽ ഫാതിഹ് പതിവാക്കാൻ...
സ്വലാത്തുൽ ഫാതിഹ് വല്ലാത്തൊരു നിധി പ്രപഞ്ചമാണ്
ഈ നിധിയെ കുറിച്ചറിഞ് അത് നേടിയവൻ വല്ലാത്ത സൗഭാഗ്യമാണ് നേടിയത്
സ്വലാത്തുൽ ഫാതിഹിനെ കുറിച്ച് അറിഞ്ഞിട്ടും അത് നഷ്ടപ്പെടുത്തിയവൻ നിർഭാഗ്യവാൻ
എന്നല്ലാതെ എന്ത് പറയാൻ!
അല്ലാഹു നമ്മോട് കൂടുതൽ കൂടുതൽ കാരുണ്യം ചൊരിയട്ടെ.അമീൻ
മുത്ത് നബി ﷺതങ്ങളുടെ പ്രേമത്തിലലിഞ്ഞ്
അല്ലാഹുവിൽ ലയിച്ച് ലയിച്ച് ഇല്ലാതെയാകാൻ അല്ലാഹ് നമ്മെ അനുഗ്രഹിക്കട്ടെ
ആമീൻ ബിജാഹി നബിയ്യിൽ അമീൻ സ്വല്ലല്ലാഹു അലൈഹി വസല്ലം
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
Post a Comment