മക്കൾക്കു വേണ്ടി പിതാവിൻ്റെ പ്രാർത്ഥന


☘️☘️☘️☘️☘️☘️☘️☘️

*മക്കൾക്കു വേണ്ടി പിതാവിൻ്റെ പ്രാർത്ഥന*

     ഉത്തരം കിട്ടുമെന്നുറപ്പുള്ള
പ്രാർത്ഥനയിൽ دعوة الوالد على ولده
 എന്നതിനു മക്കൾക്കു വേണ്ടി പിതാവിൻ്റെ പ്രാർത്ഥനാ എന്നർത്ഥം നൽകി കണ്ടു. 
   അനുകൂല പ്രാർത്ഥനയാണോ ഉദ്ദേശ്യം?


 അതേ , അതു ഹദീസിൻ്റെ ഒരർത്ഥമാണ്. 
    പിതാവ് മക്കൾക്ക് നന്മക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അതിനു ഇജാബത്തുണ്ട്.
   പ്രതികൂല പ്രാർത്ഥനയും ഉദ്യേശിക്കാം.
    രണ്ടു അർത്ഥവും മുല്ലാ അലിയ്യുൽ ഖാരി(റ) വ്യാഖ്യാനിച്ചിട്ടുണ്ട്.

(ﺩﻋﻮﺓ اﻟﻮاﻟﺪ) : ﺃﻱ ﻟﻮﻟﺪﻩ ﺃﻭ ﻋﻠﻴﻪ، 
  
     എന്തുകൊണ്ട് മാതാവിൻ്റെ പ്രാർത്ഥന പ്രസ്തുത ഹദീസിൽ പറഞ്ഞില്ല.?

  അക്കാര്യം മുല്ലാ അലിയ്യുൽ ഖാരി(റ) വിവരിക്കുന്നു:
 മാതാവുമായി ബന്ധപ്പെട്ട ബാധ്യത കൂടുതലാണല്ലോ. അപ്പോൾ മാതാവിൻ്റെ ( നന്മയും തിന്മയുമായ) പ്രാർത്ഥന ഇജാബത്ത് കൊണ്ട് കൂടുതൽ ബന്ധപ്പെട്ടതാണല്ലോ. പിതാവിൻ്റെ പ്രാർത്ഥനയോട് മാതാവിൻ്റെ പ്രാർത്ഥന ഏറ്റവും ബന്ധപ്പെട്ട നിലയിൽ ഖിയാസാക്കാം. (മിർ ഖാത്ത്)
  
*ﻭﻟﻢ ﻳﺬﻛﺮ اﻟﻮاﻟﺪﺓ؛ ﻷﻥ ﺣﻘﻬﺎ ﺃﻛﺜﺮ، ﻓﺪﻋﺎﺅﻫﺎ ﺃﻭﻟﻰ ﺑﺎﻹﺟﺎﺑﺔ،* ... *ﻓﺎﻷﻭﻟﻰ ﺃﻥ ﻳﻘﺎﺱ ﻋﻠﻴﻪ ﺩﻋﻮﺓ اﻟﻮاﻟﺪﺓ ﺑﺎﻷﻭﻟﻰ*، 


എം.എ. ജലീൽ സഖാഫി പുല്ലാര