വുളൂ പുതുക്കൽ വലിയ മഹത്വമുള്ളതാണ്
*വുളൂ പുതുക്കൽ വലിയ മഹത്വമുള്ളതാണ്*
വുളൂ മുറിയാതെ വീണ്ടും വുളൂ ചെയ്യുന്നതിനാണ് تجديد الوضوء (വുളൂ പുതുക്കൽ ) എന്നു പറയുന്നത്.
വുളു പുതുക്കൽ സുന്നത്താണ് . അവനു പത്ത് നന്മ എഴുതപ്പെടുമെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.
വുളൂഅ് പുതുക്കൽ സുന്നതാകുന്നത് എടുത്ത വുളൂഅ് കൊണ്ട് ഏതെങ്കിലും ഒരു നിസ്കാരം നിർവഹിച്ച ശേഷം മാത്രമാണ്.
നിസ്കാരം നിർവഹിക്കാതെ വീണ്ടും വുളൂഅ് എടുക്കൽ കറാഹത്താണ്.
ഇത് പ്രത്യേകം ഇബാദത്താണെന്ന് കരുതിക്കൊണ്ട് നിർവഹിക്കൽ ഹറാമുമാണന്നു ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ 1/282)
എന്നാൽ ഹറാം എന്ന വീക്ഷണത്തോട് ഇമാം റംലി (റ) യോജിക്കുന്നില്ല.(ശർവാനി: 1/283)
എടുത്ത വുളൂ കൊണ്ട് ഏതെങ്കിലും നിസ്കാരം നിർവ്വഹിക്കാതെ വീണ്ടും വുളു ചെയ്യൽ സുന്നത്തില്ല . മാത്രമല്ല , അങ്ങനെ വുളൂ ചെയ്താൽ സ്വഹീഹാകുകയുമില്ല.
ഇസ്ലാമിൻ്റെ ആദ്യകാലത്ത് ഓരോ നിസ്കാരത്തിനും ഓരോ വുളൂ നിർബന്ധമായിരുന്നു. പിന്നീട് ആ നിർബന്ധ നിയമം ദുർബലമായി. പിന്നീട് സുന്നത്തായ നിർദ്ദേശം നിലനിന്നു. (മുഗ്നി )
വുളൂ പുതുക്കുമ്പോഴേക്കും ഒന്നാം സ്വഫ് നഷ്ടപ്പെടുക പോലെയുള്ള പ്രശ്നം വരുമെങ്കിൽ പുതുക്കേണ്ടതില്ല. അപ്പോൾ സ്വഫ്ഫിനാണ് പരിഗണന (നിഹായ : ശർവാനി: 1/283)
*ومن توضأ على طهر كتب له عشر حسنات ومحل ندب تجديده إذا صلى بالأول صلاة ما ولو ركعة لا سجدة وطوافا وإلا كره كالغسلة الرابعة نعم يتجه أنه لو قصد به عبادة مستقلة حرم*.( تحفة المحتاج ١/٢٨٣
*ﻗﻮﻟﻪ ﺣﺮﻡ ﺇﻟﺦ) ﺭﺩﻩ اﻟﺮﻣﻠﻲ ﺑﺄﻥ اﻟﻘﺼﺪ ﻣﻨﻪ اﻟﻨﻈﺎﻓﺔ ﻭﺃﻃﺎﻝ اﻟﺸﻮﺑﺮﻱ ﻓﻲ ﺗﺄﻳﻴﺪﻩ*
(الشرواني )
*എം.എ.ജലീൽ സഖാഫി പുല്ലാര*
Post a Comment